ലോകത്ത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഏറിവരികയാണ്. ഏകദേശം 50-60 കൊല്ലം മുമ്പ് ജനിച്ചവരുമായി തട്ടിച്ചു നോക്കുമ്പോള്‍ 2020-ല്‍ പിറന്ന കുഞ്ഞുങ്ങള്‍ ശരാശരി മൂന്നിരട്ടിയോളം പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വെള്ളപ്പൊക്കം, കാട്ടുതീ, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ നിരവധി ദുരന്തങ്ങളാണ് പുതിയ തലമുറയെ കാത്തിരിക്കുന്നത്. ബ്രസ്സല്‍സിലെ വ്രിജെ സര്‍വകലാശാലയിലെ കാലാവസ്ഥാശാസ്ത്രജ്ഞന് വിം തിയറിയും സഹപ്രവര്‍ത്തകരും സെപ്റ്റംബര്‍ 26-ന് സയന്‍സ് ജേണലിലെഴുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഒക്ടോബര്‍ അവസാനം സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ യു.എന്‍. കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കേയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പഴയ തലമുറ ജീവിതത്തില്‍ ശരാശരി നാല് ഉഷ്ണതരംഗങ്ങളാണ് കണ്ടതെങ്കില്‍ പുതുതലമുറയ്ക്ക് 30 എണ്ണം കാണേണ്ടിവരും പ്രകൃതിദുരന്തങ്ങളുടെ എണ്ണത്തിനൊപ്പം കാഠിന്യവും ഉയരും വ്യാവസായികവത്കരണത്തിനു മുമ്പുള്ളതിനെക്കാള്‍ 2100 ആകുമ്പോഴേക്കും ആഗോള താപനില 2.4 ഡിഗ്രി സെല്‍ഷ്യസ് ഉയരും. പശ്ചിമേഷ്യയില്‍ 2020-ല്‍ ജനിച്ച കുട്ടികള്‍ നേരിടുക പത്തുമടങ്ങ് അധികം ഉഷ്ണതരംഗമാവും. ആഗോളതാപനത്തിന്റെ പരിണിത…
Read MoreTag: hazardous
ഒറ്റ ബുക്കിംഗ് പോലുമില്ലാതെ പല മദ്യക്കടകളും ! ക്യുആര്‍ കോഡ് സ്കാനര്‍ ഒട്ടുമിക്കയിടത്തും ഇല്ല; ആരും സാമൂഹിക അകലവും പാലിച്ചില്ല; ഓണ്‍ലൈന്‍ മദ്യ ബുക്കിംഗിന്റെ ആദ്യദിന കാഴ്ചകള്‍ ഇങ്ങനെ…
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയുള്ള മദ്യവില്‍പ്പനയുടെ ആദ്യ ദിനം ആകെ കുളമായി. പലയിടത്തും ഒരു ബുക്കിംഗ് പോലും നടന്നില്ല. ഇടുക്കിയിലെ തൂക്ക്പാലത്ത് ഇതുവരെ ആരും ബുക്ക് ചെയ്തിട്ടില്ല. ആപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെത്തുടര്‍ന്ന് പലയിടത്തും മദ്യവിതരണം ആരംഭിക്കാനായിട്ടില്ല. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യാനുള്ള ആപ് മദ്യക്കടകളിലും ബാറുകളിലും ലഭിക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം. ചിലയിടത്ത് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യാതെ മദ്യം നല്‍കുകയും ചെയ്തു. ഇത് ഫലത്തില്‍ പഴയ രീതിയ്ക്കു സമമായി മാറുകയും ചെയ്തു. മാത്രമല്ല സാമൂഹിക അകലം ഒട്ടുമിക്കയിടത്തും പാലിക്കപ്പെട്ടില്ല. ആലപ്പുഴയിലെയും കോട്ടയത്തെയും ബാറുകളില്‍ മദ്യം വാങ്ങാന്‍ വലിയ തോതിലാണ് ആളുകള്‍ എത്തിയത്. കണ്ണൂരിലെ ക്വാറന്റൈന് കേന്ദ്രങ്ങളായ ബാര്‍ ഹോട്ടലുകളിലേക്കും ടോക്കണ്‍ നല്കി. ഇവിടെ മദ്യം വില്ക്കാന് അനുമതിയില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു. ബെവ്കോയുടെ വിര്‍ച്വല്‍ ക്യൂ ആപ്പിനെതിരായ പരാതിപ്രളയത്തിനു പിന്നാലെ ബാറുകള്‍ക്കു വെരിഫിക്കേഷനായുള്ള സംവിധാനം സജ്ജമാവാത്തതും ആശയക്കുഴപ്പമുണ്ടാക്കി. രാത്രി…
Read More