കൊച്ചിയും കുട്ടനാടും 30വര്‍ഷത്തിനു ശേഷം ഒരു ഓര്‍മ മാത്രമായേക്കും…! 2050ല്‍ കേരളത്തിലെ കടല്‍നിരപ്പ് 2.8 അടി കൂടി ഉയരുമെന്ന് സുപ്രധാന റിപ്പോര്‍ട്ട്; വെള്ളത്തിനടിയിലാവുക കുട്ടനാടും കൊച്ചിയും അടക്കം ദക്ഷിണേന്ത്യയിലെ നിരവധി സ്ഥലങ്ങള്‍…

ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും കടല്‍നിരപ്പ് അപകടകരമാംവിധം ഉയര്‍ത്തുമെന്ന മുന്നറിപ്പ് വരാന്‍ തുടങ്ങിയിട്ട് കുറേകാലമായി. ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പ്രകാരം ഇന്ത്യന്‍ തീരങ്ങളിലുടനീളം കടല്‍ നിരപ്പ് ഈ നൂറ്റാണ്ട് അവസാനത്തോടെ 3.5 ഇഞ്ച് മുതല്‍ 34 ഇഞ്ച് വരെ വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. അതായത് 2.8 അടി വരെയായിരിക്കും ഈ ഉയര്‍ച്ച. ആഗോളതാപനത്തിലെ വര്‍ധനവാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണമെന്നും വെളിപ്പെട്ടിട്ടുണ്ട്. തല്‍ഫലമായി സമുദ്രതീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിരവധി ഇന്ത്യന്‍ നഗരങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യും. ഇത് പ്രകാരം കൊച്ചിക്കും കുട്ടനാടിനും മുംബൈയ്ക്കും ഇനി 30 വര്‍ഷം കൂടിയേ ആയുസുണ്ടാവുകയുള്ളൂ…? എന്ന ചോദ്യം ശക്തമാകുന്നുമുണ്ട്. ഇത്തരത്തില്‍ കടല്‍ ഉയരുന്നതിനെ തുടര്‍ന്ന് കൊച്ചി അടക്കമുള്ള നിരവധി നഗരങ്ങളാണ് ആദ്യം മുങ്ങിത്താഴുക. കുട്ടനാട് അടക്കം ദക്ഷിണ കേരളത്തിലെ അനേകം സ്ഥലങ്ങളും പ്രതിസന്ധിയിലാകുമെന്നാണ് മുന്നറിയിപ്പ്.ഈ പ്രതികൂലമായാ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് മുംബൈ അടക്കമുള്ള ഇന്ത്യയുടെ…

Read More

ചുവന്നു തുടുത്ത ആപ്പിളുകള്‍ നിറഞ്ഞ മരങ്ങള്‍ എങ്ങും കാണാനേയില്ല; പകരമുള്ളത് മഞ്ഞുമൂടിയ മരങ്ങള്‍; കനത്ത മഞ്ഞുവീഴ്ചയില്‍ എല്ലാം തകര്‍ന്ന് കാഷ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍; വീഡിയോ കാണാം…

ശ്രീനഗര്‍: ഇപ്പോള്‍ കാഷ്മീരിലെ ആപ്പിള്‍ പാടങ്ങള്‍ കണ്ടാല്‍ എന്നെങ്കിലും അവിടെ ആപ്പിള്‍ കൃഷി ചെയ്തിരുന്നുവോ എന്നു തോന്നിപ്പോകും. കനത്ത മഞ്ഞുവീഴ്ച്ച കാഷ്മീരിനെ അപ്പാടെ തകര്‍ത്തു കളഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൃഷിനാശത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. മഞ്ഞ് മൂടിയ കൃഷിത്തോട്ടത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ ആപ്പിള്‍ മരങ്ങള്‍ തിരയുന്ന യുവകര്‍ഷന്റെ വീഡിയോ ആണ് ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ നിറയെ. ഒറ്റ ദിവസം കൊണ്ടാണ് കര്‍ഷകര്‍ക്ക് ഈ ദുരന്തം നേരിടേണ്ടി വന്നത്. പലരുടെയും ആപ്പിള്‍ തോട്ടങ്ങള്‍ തന്നെ മഞ്ഞില്‍ മുങ്ങിപ്പോയി. വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ത്തി കൊണ്ട് വന്ന ആപ്പിള്‍ മരങ്ങള്‍ ഒടിഞ്ഞു തൂങ്ങി. പലതും പൂര്‍ണമായും നശിച്ചു. പല കര്‍ഷകര്‍ക്കും തങ്ങള്‍ക്ക് ഉണ്ടായ നഷ്ടത്തിന്റെ വ്യാപ്തി എത്രയെന്ന് തിരിച്ചറിയാന്‍ പോലും കഴിയാതെ തരിച്ച് നില്‍ക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച ഗതാഗത സംവിധാനങ്ങളെയും താറുമാറാക്കി. ഞായറാഴ്ചയാണ് കനത്ത മഞ്ഞുവീഴ്ച ഉണ്ടായത്. ജനങ്ങള്‍…

Read More