അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒ, ഡബ്ല്യുബി എന്നിവ ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംപ്രേഷണം നിര്‍ത്തുന്നു. ചാനലുകളുടെ ഉടമസ്ഥരായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണലാണ ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍ 15നു ശേഷം ഈ ചാനലുകള്‍ ഇന്ത്യയില്‍ ലഭ്യമാകില്ല. ഇന്ത്യക്കും പാകിസ്ഥാനും പുറമെ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലും ഈ ചാനലുകള്‍ ലഭിക്കില്ല. കൂട്ടികളുടെ ചാനലായ കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും പോഗോയും വാര്‍ണര്‍ മീഡിയയുടെ കീഴിലുള്ളതാണ്. എന്നാല്‍ ഇവ ഇന്ത്യയില്‍ സംപ്രേഷണം തുടരുമെന്നാണ് വിവരം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയിലെ സംപ്രേഷണം എച്ച്ബിഒ അവസാനിപ്പിക്കുന്നത്. പേ-ടിവി വ്യവസായ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതായും, കോവിഡ് മാറ്റത്തിന്റെ ആവശ്യകതയെ ത്വരിതപ്പെടുത്തിയതായും വാര്‍ണര്‍ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാര്‍ഥ് ജയിന്‍ പറഞ്ഞു. കടുപ്പമേറിയ തീരുമാനമായിരുന്നു ഈ രാജ്യങ്ങളിലെ സംപ്രേഷണം നിര്‍ത്തുക എന്നത്. തങ്ങളുടെ ബ്രാന്‍ഡുകളെ വീടുകളിലേക്ക് സ്വീകരിച്ച എല്ലാ പങ്കാളികള്‍ക്കും നന്ദി…
Read More