ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ജനങ്ങള്‍ക്കിടയിലേക്ക് ഇറക്കിച്ചെല്ലാനായി നടത്തിയ യാത്ര വിവാദത്തില്‍. കര്‍ണാടകയെ കണ്ടെത്താന്‍ ഗ്രാമങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നുവെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനം വന്‍ ആവേശത്തോടെയാണ് അണികള്‍ വരവേറ്റത്. ജനങ്ങള്‍ക്കു വേണ്ടി റോഡില്‍ കിടക്കാനും തയാറാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി വെള്ളിയാഴ്ച യാദ്ഗിരി ജില്ലയിലെ ചന്ദ്രകി ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിലത്തു കിടന്നുറങ്ങിയതോടെ സംഭവം കത്തിക്കയറി. എന്നാല്‍ മാധ്യമങ്ങളും ജനങ്ങളും വാഴ്ത്തിപ്പാടിയ ആ ലളിത യാത്രയ്ക്ക് ചെലവാക്കിയത് ഒരു കോടി രൂപയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ദേശീയമാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. മുഖ്യമന്ത്രിയുടെയും പരിവാരത്തിന്റെയും ഭക്ഷണത്തിനു മാത്രം ഒറ്റ ദിവസം ചെലവായത് 25 ലക്ഷം രൂപയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. യാദിഗിര്‍ ജില്ലയില്‍ നിന്നു ഗ്രാമസന്ദര്‍ശനത്തില്‍ പങ്കാളികളാകുന്ന 25,000 പേരെ ലക്ഷ്യമിട്ട് ഭക്ഷണം ഒരുക്കിയിരുന്നുവെങ്കിലും 15,000 പേര്‍ മാത്രമാണ് എത്തിയത്. ജനങ്ങളുടെ നിവേദനങ്ങളും മറ്റു…
Read More