നമ്മളിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചേക്കാം. എന്നാൽ, 98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിർണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് വസ്തുത. തലവേദനയുടെ സാധാരണ കാരണങ്ങൾ– പിരിമുറുക്കം(ടെൻഷൻ) തലവേദന ( 80%)– മൈഗ്രേൻ (ചെന്നിക്കുത്ത്) (15%)– സൈനസൈറ്റിസ്– ക്ലസ്റ്റർ തലവേദന അപകടകരമായ തലവേദനയുടെ സവിശേഷതകൾ 1. പുതിയതായി ആരംഭിച്ച തലവേദന മൈഗ്രേൻ പോലെ ഇടവിട്ട് തലവേദന ഉണ്ടാകാത്ത ഒരാൾക്ക് പെട്ടെന്ന് തലവേദനയുണ്ടെങ്കിൽ അത് ഗൗരവമായി കാണണം. 2. തുടർച്ചയായി സാവധാനം വർധിക്കുന്ന തലവേദന മൈഗ്രേൻ പോലുള്ള തലവേദന ഇടവിട്ടുള്ളതാണ് 3. പെട്ടെന്നുള്ള കടുത്ത തലവേദന 4. Projectile ഛർദ്ദി, ഫിറ്റ്സ്, ഒരു വശത്തെ ബലഹീനത, ബോധം നഷ്ടപ്പെടുക, കാഴ്ച നഷ്ടപ്പെടൽ, പെരുമാറ്റ വ്യതിയാനങ്ങൾ,…
Read MoreTag: headache
വിട്ടുമാറാത്ത തലവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം ! ഒച്ച് വില്ലനാകുന്നത് ഇങ്ങനെ…
അഫ്രിക്കന്‍ ഒച്ചിനെക്കൊണ്ടുള്ള ശല്യം അവസാനിക്കുന്നില്ല.തലച്ചോറിനെ മാരകമായി ബാധിക്കുന്ന അപൂര്‍വ മെനിഞ്ചൈറ്റിസ് രോഗം കോട്ടയത്ത് കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒച്ചിന്റെ ശരീരത്തിലെ വിരകള്‍ മനുഷ്യശരീരത്തില്‍ എത്തി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന രോഗമാണിത്. അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞു ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞതിനാല്‍ ആരോഗ്യത്തിനു കുഴപ്പമുണ്ടായില്ല. സംസ്ഥാനത്ത് ഇതിനു മുന്‍പ് രണ്ടു പേരിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒച്ചിന്റെ ശരീരത്തില്‍ കാണുന്ന സൂക്ഷ്മമായ വിരവര്‍ഗത്തില്‍പെട്ട (ആന്‍ജിയോസ്ട്രോന്‍ജൈലസ് കന്റൊനെന്‍സിസ് ) ജീവി ആണ് ഇസ്നോഫിലിക്ക് മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. എലികളില്‍ നിന്നാണ് ഈ വിരകള്‍ ഒച്ചുകളില്‍ എത്തുന്നത്. ഒച്ച് വീണതും ഒച്ചിന്റെ സാന്നിധ്യം ഉള്ളതുമായ ജലം ഉപയോഗിക്കുന്നവരില്‍ ആണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വെള്ളത്തിലൂടെ…
Read More