സ്കൂള്‍ അധ്യാപകര്ക്കെതിരേ വിദ്യാര്‍ഥിനികള്‍ നല്കിയ ലൈംഗിക പീഡനക്കേസ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. കുട്ടികള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അധ്യാപകര്ക്കെതിരേ പോക്സോ വകുപ്പുകള്‍ പ്രകാരം മധുരൈ പോലീസ് കേസ് എടുത്തിരുന്നു. അധ്യാപകരുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ഹെഡ്മാസ്റ്ററുടെ പ്രേരണ കൊണ്ടാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. സ്കൂളിലെ പരാതിപ്പെട്ടിയിലൂടെയാണ് ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനെതിരേ കുട്ടികള്‍ ലൈംഗിക പരാതി ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് ആറിന് ഹെഡ്മാസ്റ്റര് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ഊമാച്ചിക്കുളും വനിതാ പൊലീസില്‍ പരാതി നല്കി. അതേദിവസം തന്നെ വനിത അധ്യാപിക ഉള്‍പ്പടെ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു. അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്ന് കേസില്‍ കുറ്റമാരോപിക്കപ്പെട്ട അധ്യാപകരിലൊരാള്‍ ഇന്‍സ്പെക്ടറെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. ഹെഡ്മാസ്റ്റര് പറഞ്ഞതുകൊണ്ടാണ് ഇത്തരത്തില്‍…
Read MoreTag: headmaster
വിജയിച്ച ആ 434 പേരില്‍ ആരെയുമല്ല ഞാന്‍ വിളിച്ചത്…തോറ്റു പോയ ആ ഒരാളെയാണ് ! അവനോടൊപ്പം തോറ്റുപോയ ഒരാളാണ് ഞാനും; ഒരു പ്രധാനാധ്യാപകന്റെ വാക്കുകള്‍ വൈറലാകുന്നു…
ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷഫലം പുറത്തുവന്നപ്പോള്‍ റെക്കോര്‍ഡ് വിജയമാണ് സംസ്ഥാനം കൈവരിച്ചത്. 98.82 ശതമാനം കുട്ടികളും ജയിച്ചു കയറി. വിജയിച്ചവരെ അഭിനന്ദിക്കുന്നതിനൊപ്പം തോറ്റുപോയ കുട്ടികളെ ചേര്‍ത്തു പിടിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. അവരെ കുറ്റപ്പെടുത്താതെ വിജയത്തിലേക്കുള്ള പടവുകള്‍ കൈപിടിച്ചു കയറ്റേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ സ്കൂളില്‍ പരീക്ഷയ്ക്ക് തോറ്റുപോയ ഒരേയൊരു കുട്ടിയെക്കുറിച്ച് പറയുകയാണ് മടപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസിലെ പ്രധാനാധ്യാപകന് വി പി പ്രഭാകരന് മാസ്റ്റര്‍. കുറിപ്പിന്റെ പൂര്‍ണരൂപം തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍. ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരില്‍ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോല്‍ക്കുമെന്ന് കരുതിയിരുന്നില്ല. തോല്‍ക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതില്‍ അക്ഷരം ശരിക്കെഴുതാന്‍ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതല്‍, സ്നേഹം പൂര്‍ണമായും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.…
Read More