മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. വിറ്റാമിന്‍ എ, സി, ഇ, അയണ്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം. പ്രതിരോധശേഷി കൂട്ടണം മഞ്ഞുകാലത്ത് സാധാരണ കണ്ടുവരുന്ന അസുഖങ്ങളാണ് ചുമ, ജലദോഷം, പനി എന്നിവ. ഇതിനെ ചെറുക്കാന്‍ ശരീരത്തിന് പ്രതിരോധശേഷി കൂട്ടേണ്ടതായിട്ടുണ്ട്. കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളും വിറ്റാമിനും കൊണ്ട് സമ്പുഷ്ടമാണ്. ധാന്യങ്ങള്‍, മില്ലറ്റുകള് ദിവസവും ഉപയോഗിക്കുന്ന ആഹാരത്തില്‍ ഊര്‍ജത്തിന്റെ അളവ് നിലനിര്‍ത്തണം. തവിടോടുകൂടിയ ധാന്യങ്ങള്‍, മില്ലറ്റുകള് എന്നിവ ഉള്‍പ്പെടുത്താം. മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് കിഴങ്ങ് വര്‍ഗങ്ങള്‍. മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ വളരെ നല്ലതാണ്. ഇലക്കറികള്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ വിറ്റമിന്‍ സി അടങ്ങിയ നാരങ്ങ, ഓറഞ്ച്, മുസമ്പി, പേരയ്ക്ക, കിവി എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇലക്കറികള്‍…
Read MoreTag: health
ആൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കാം
ഡിമെൻഷ്യയുടെ പ്രാരംഭഘട്ടത്തിൽ, ഒരു വ്യക്തി സ്വതന്ത്രനായി തുടരുന്നതിനാൽ വളരെ കുറച്ച് പരിചരണം മാത്രമേ ആവശ്യമായി വരികയുള്ളു. എന്നിരുന്നാലും, രോഗം പുരോഗമിക്കുമ്പോൾ, പരിചരണത്തിന്റെ ആവശ്യകതകൾ കൂടി കൂടി വരികയും, ഒടുവിൽ മുഴുവൻ സമയ പരിചരണം വേണ്ടിവരികയും ചെയ്യും. പരിചരിക്കാൻ പഠിക്കാം ആൽസ്ഹൈമേഴ്സിന്റെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന വശങ്ങളിലൊന്ന് അത് രോഗിയുടെ സ്വഭാവത്തിൽ വരുത്തുന്ന മാറ്റങ്ങളാണെന്ന് പരിചരിക്കുന്നവരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നാം പലപ്പോഴും കേൾക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭ, മധ്യ, അവസാന ഘട്ടങ്ങളിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എങ്ങനെ പൊരുത്തപ്പെടണമെന്നും രോഗിയെ പരിചരിക്കുന്നവരെ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. ആൽസ്ഹൈ മേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) പോലുള്ള സന്നദ്ധ സംഘടനകളുമായി ബന്ധപെട്ട് ഈ അസുഖത്തെ പറ്റിയും പരിചരിക്കുന്നതിന്റെ വിവിധ വശങ്ങളെ പറ്റിയും ചോദിച്ചു മനസിലാക്കാം. പരമാവധി തടയാംആൽസ്ഹൈമേഴ്സ് പൂർണമായി ഭേദമാക്കുന്ന ഒരു ചികിത്സയുടെ അഭാവത്തിൽ, ഡിമെൻഷ്യയെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രായോഗിക…
Read Moreനേരത്തെ കണ്ടെത്തിയാല്‍ മലമ്പനി ഭേദമാക്കാം
2025 ഓടുകൂടി കേരളത്തിൽ മലേറിയ(മല ന്പനി) നിർമാർജനം ചെയ്യുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. നേരത്തെ കണ്ടുപിടി ച്ചാല്‍ മലമ്പനി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ രക്തപരിശോധന നടത്തുകയും സൗജന്യ സമ്പൂര്‍ണ ചികിത്സ തേടുകയും ചെയ്യാം. രോഗം വരുന്ന വഴിഅനോഫിലിസ് വിഭാഗത്തില്‍പ്പെട്ട ക്യൂലക്സ് കൊതുകു വഴി പകരുന്ന ഒരു രോഗമാണ് മലമ്പനി. പ്ലാസ്മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാഗ ജീവികളാണ് മലമ്പനിക്ക് കാരണമാകുന്നത്. രോഗലക്ഷണംപനിയും, വിറയലും, തലവേദനയുമാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ദിവസങ്ങളോളം പനിയും, വിറയലും ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമാണ്. രോഗനിര്ണയംരക്ത പരിശോധനയിലൂടെ മാത്രമേ മലമ്പനി രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. മലമ്പനിയാണ് എന്ന് അറിയാനുള്ള റാപ്പിഡ് ടെസ്റ്റ് (ബൈവാലെന്റ് ആര്.ഡി.റ്റി) സംവിധാനവും നിലവിലുണ്ട്. പ്രതിരോധ മാര്‍ഗങ്ങള്‍· വീടിനു ചുറ്റും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക· കിണറുകള്‍, ടാങ്കുകള്‍, വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍…
Read Moreമുണ്ടിനീര് തലച്ചോറിനെ ബാധിക്കുമോ?
മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെ ബാധിക്കുന്നു. പകരുന്നത് എപ്പോൾരോഗം ബാധിച്ചവരില്‍ അണുബാധയുണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. കുട്ടികളിൽ മാത്രമോ?അഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. പകരുന്നത്വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കില്‍ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. ചെറിയ പനിയും തലവേദനയുംചെറിയ പനിയും തലവേദനയും ആണ് മുണ്ടിനീരിന്റെ പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു. ധാരാളം…
Read Moreമലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. തൊലിയിലുള്ള മുറിവുകളില്എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്ജ്യംമുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദനപെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക,…
Read Moreകുട്ടികളിലെ മൈഗ്രേൻ പലതരം
ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റിയുടെ അഞ്ചു തരത്തിലുള്ള തരംതിരിവ്: 1. കണ്‍ഫ്യൂഷണൽ മൈഗ്രേൻ! ഈ പ്രതിഭാസമുള്ള കുട്ടികൾക്ക് പെട്ടെന്ന് മറ്റുള്ളവരുമായി സന്പർക്കം പുലർത്താൻ സാധിക്കാതെ വരുന്നു. താറുമാറായ മാനസികാവസ്ഥമൂലം കൊടിഞ്ഞിയുമുണ്ടാകുന്നു. ഇതും ആണ്‍കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു. 2. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം – കൊടിഞ്ഞിയുണ്ടാകുന്നതിനു മുന്നോടിയായി കാഴ്ചസംബന്ധമായ വ്യതിരിക്തതകളുണ്ടാകുന്ന ഓറ അനുഭവപ്പെടുന്നത് ഇതിന്റെ പ്രത്യേകതയാണ്. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം എന്ന് ഇതിനെ വിളിക്കുന്നു. 3. ഹെമിപ്ലേജിക് മൈഗ്രേൻഇതിൽ കുട്ടികൾക്കു പൊടുന്നനെ ഓറ അനുഭവപ്പെടുകയും ഒരുവശം തളരുകയും ചെയ്യുന്നു. ഈ പ്രതിഭാസം പാരന്പര്യം, ജനിതക പ്രവണതകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. 4. ബാസിലാർ മൈഗ്രേൻഇവിടെ ഓറ അനുഭവപ്പെടുന്നതോടൊപ്പം മദ്യപന്റെ രീതിയിലുള്ള വിചിത്രമായ പെരുമാറ്റ ശൈലി കാണുന്നു. തളർച്ച, തെന്നിത്തെന്നിയുള്ള നടപ്പ്, ഇരട്ടയായി കാണുക ഇവയൊക്കെ ഈ വിഭാഗത്തിലുള്ളവയുടെ പ്രത്യേകതയാണ്. 5. അബ്ഡൊമിനൽ മൈഗ്രേൻ!തുടരെ തുടരെയുള്ള ഛർദിയും വയറ്റിൽ വേദനയുമുണ്ടാകുന്ന…
Read Moreമൈഗ്രേൻ: കുട്ടികളിലെ തലവേദനകൾ
കുട്ടികളിൽ തലവേദന പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ടെൻഷനും സ്ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത് കാണുന്നത്. പലപ്പോഴും ആദ്യകാലങ്ങളിൽ കണ്ടുപിടിക്കപ്പെടാതെപോകുന്ന കാഴ്ചത്തകരാറുകൾ മൂലമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് മൈഗ്രേൻ അഥവാ കൊടിഞ്ഞി. സ്ട്രെസ് അമിതമായാൽപഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സ്ട്രെസിനെ അതിജീവിക്കാൻ കെൽപ്പില്ലാത്ത കുട്ടികൾക്കാണ് പ്രധാനമായി ടെൻഷൻ ഹെഡെയ്ക് ഉണ്ടാകുന്നത്. 37-51 ശതമാനം കുട്ടികൾക്കും ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി നാഷണൽ ഹെഡെയ്ക് ഫൗണ്ടേഷൻ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു. കുട്ടികളിലെ മൈഗ്രേൻകുട്ടികളിൽ ഉണ്ടാകുന്ന മൈഗ്രേൻ പലവിധമാണ്. സാധാരണ (3.5-10 ശതമാനം), ബാസിലാർ മൈഗ്രേൻ 3-19 ശതമാനം, വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ (20 ശതമാനം), ഛർദിയോടുകൂടിയ മൈഗ്രേൻ (0.02 ശതമാനം). ആറുമുതൽ പതിനഞ്ചു വരെ വയസുള്ള കുട്ടികളിൽ നാലു ശതമാനം പേർക്കും ഹൈസ്കൂൾ വിദ്യാർഥികളിൽ 10-23 ശതമാനം പേർക്കും പലപ്പോഴായി മൈഗ്രേൻ ഉണ്ടാകുന്നതായി തെളിയുന്നു. പാരന്പര്യമായതും അല്ലാത്തതുംകുട്ടികളിലുണ്ടാകുന്ന കൊടിഞ്ഞി…
Read Moreമൈഗ്രേൻ- കാരണമില്ലാതെയും തലവേദന
മൈഗ്രേൻ എന്ന വാക്ക് ഫ്രഞ്ചുഭാഷയിൽനിന്ന് ഉദ്ഭവിച്ചതാണ്. കഴിഞ്ഞ 20 വർഷങ്ങളിലാണ് തലവേദനയെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ നടന്നത്. ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റി നിർദേശിച്ച തരംതിരിവുകളാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. പ്രധാനമായി 13 തരം തലവേദനകൾ. അതിന്റെ ഉപശീർഷകങ്ങളാകട്ടെ 70 തരം. എന്നാൽ തലവേദനയുണ്ടാക്കുന്ന കാരണങ്ങളുടെ വെളിച്ചത്തിൽ അതിനെ രണ്ടായി തിരിക്കാം – പ്രൈമറിയും സെക്കൻഡറിയും. പ്രൈമറി ഹെഡെയ്ക്ക് പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്. ടെൻഷൻ ഹെഡെയ്ക്കും (78 ശതമാനം) മൈഗ്രേനും (16 ശതമാനം) ക്ലസ്റ്റർ തലവേദനയും ഈ വിഭാഗത്തിൽപ്പെടും. കാരണമുള്ള തലവേദനഎന്നാൽ ശാരീരികാവയവങ്ങളിലെ വിവിധ ആഘാതങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കൻഡറി ഹെഡെയ്ക്. മെനിഞ്ചൈറ്റിസ്, എൻസെഫാലൈറ്റിസ്, ബ്രെയിൻ ട്യൂമർ, തലച്ചോറിലെ രക്തസ്രാവവും രക്തം കട്ടിയാകലും, ടെംപറൽ ധമനിയുടെ വീക്കം, സൈനസൈറ്റിസ്, വർധിച്ച പ്രഷർ, ഗ്ലൂക്കോമ, ഹൈഡ്രോകെഫാലസ്, ദന്തരോഗങ്ങൾ, സെർവിക്കൽ സ്പോണ്ടിലോസിസ് എന്നീ രോഗാവസ്ഥകൾ വിവിധ തീവ്രതയിൽ സെക്കൻഡറി ഹെഡെയ്ക്…
Read Moreഫംഗസ് രോഗങ്ങൾ: ഫംഗസിനു വിദഗ്ധ ചികിത്സ തേടണം
ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. തുണി മാസ്ക് നല്ലപോലെ വെയിലിൽ ഉണക്കിയെടുക്കണം. കോട്ടൺ മാസ്ക് ഉപയോഗിക്കുന്നതിനു മുൻപ് ഇസ്തിരിയിടുന്നതും നല്ലതാണ്. ഫംഗസ് ബാധകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് പ്രശ്നങ്ങൾ ആയിട്ടുണ്ട്. ഫംഗസ് ബാധകൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്ര രംഗം ജാഗ്രതയിലുമാണ്. ഫംഗസ് ബാധിച്ച് കണ്ണ് നീക്കം ചെയ്ത സംഭവം വരെ വാർത്തകളിൽ വന്നിട്ടുണ്ട്. ഇവർക്കു വേണം മുൻകരുതകാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റിവച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ചു വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. ഗർഭിണികളും കുട്ടികളും മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും. ഗുരുതരമാകുമോ?ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യഭാഗങ്ങൾ, നഖങ്ങൾ, ചർമം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം ചിലരിൽ ചിലപ്പോൾ ഇത് ഗുരുതരമായ…
Read Moreപ്രമേഹനിയന്ത്രണം: പ്രമേഹ പ്രതിരോധത്തിന് എന്തെല്ലാം ചെയ്യണം?
പ്രമേഹരോഗികളുടെ എണ്ണം കേരളത്തിൽ ആശങ്കാജനകമായ രീതിയിൽ കൂടി വരികയാണ്. അതിന്റെ പ്രധാന കാരണം പ്രമേഹത്തെ ക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ അറിവുകൾ ജനങ്ങളിൽ എത്തുന്നില്ല എന്നുള്ളതാണ്. സത്യത്തിൽ ബോധവൽക്കരണമാണ് ഈ വിഷയത്തിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത്. പ്രാദേശിക ഭരണകൂടങ്ങൾ, സന്നദ്ധ ബഹുജന സംഘടനകൾ, ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നിവർക്ക് ഈ മേഖലയിൽ ഏറെ ഫലവ ത്തായ കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇതൊക്കെ ശ്രദ്ധിക്കണംആഹാരം ക്രമീകരിക്കുക, പതിവായി വ്യായാമം ശീലിക്കുക, മാനസിക സംഘർഷം ഉണ്ടാകുമ്പോൾ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മനസിലാക്കുക, അണുബാധകൾ ഉണ്ടാകാതിരിക്കാനും ഉണ്ടാവുകയാണ് എങ്കിൽ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുക എന്നിവയാണ് പ്രമേഹത്തെ പ്രതിരോധിക്കുവാനും കൈകാര്യം ചെയ്യുവാനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. ഇവയുടെ ശേഷമാണ് മരുന്നുകളുടെ സ്ഥാനം. മരുന്നുകൾ ആവശ്യമാണ് എന്ന് ഡോക്ടർ പറയുകയാണ് എങ്കിൽ അത് ഡോക്ടർ പറയുന്നത് അനുസരിച്ച് കൃത്യമായി കഴിക്കുകയും വേണം.…
Read More