പ്രമേഹം പ്രമേഹം സ്ത്രീപുരുഷ ഭേദമെന്യേ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ്. പ്രമേഹം ഇന്ത്യയിലെ ജനങ്ങളിൽ ആശങ്കാജനകമായ രീതിയിൽ കൂടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഭയപ്പെടുത്തുന്ന സത്യം ആയിരിക്കുന്നു. പ്രമേഹത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സങ്കീർണതകൾ പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയും. കാഴ്ചയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ, വിഷാദം എന്നിവ വേറേയും. ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാര ഉയർന്ന നിലയിൽ കാണുന്നവരിൽ ചില പ്രശ്നങ്ങൾ കാണാവുന്നതാണ്. അംഗവൈകല്യമുള്ള കുട്ടികൾ ജനിക്കുന്നതിനുള്ള സാധ്യതയാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.ഡോക്ടറുടെ നിർദേശപ്രകാരം ആഹാരരീതിയിലെ ക്രമീകരണങ്ങൾ, വ്യായാമം, ദിവസവും രക്തത്തിലെ പഞ്ചസാരയുടെ നില പരിശോധിക്കുക, ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. പ്രസവാനന്തര പ്രശ്നങ്ങൾരക്തത്തിലെ ഹീമോഗ്ലോബിന്റെ നില താഴ്ന്നതായിരിക്കുക, ഉയർന്ന രക്തസമ്മർദം എന്നിവ ഗർഭകാലത്ത് അനുഭവപ്പെടുന്നവരിൽ പ്രസവാനന്തരം ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. * സ്ത്രീകളിൽ ഗർഭാരംഭം മുതൽ ഈ…
Read MoreTag: health department
രണ്ടര മാസത്തിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരില്‍ 90 ശതമാനവും വാക്സിന് എടുക്കാത്തവര്‍ ! ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ പറയുന്നത്…
രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന കണക്കെടുത്താല്‍ അതില്‍ ഏകദേശം 70 ശതമാനം ആളുകളും മലയാളികളാണെന്നതാണ് വാസ്തവം. കോവിഡ് മരണനിരക്ക് കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പകുതിയിലധികം കോവിഡ് മരണങ്ങളും കേരളത്തിലാണെന്നതാണ് വാസ്തവം. ഇതിനിടെ മറ്റൊരു വിവരം കൂടി ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 90% പേര് ഒരു ഡോസ് വാക്സീന് പോലും എടുക്കാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയത്. അതായത് വേണ്ടവര്‍ക്ക് വാക്സിന് കിട്ടുന്നില്ലെന്ന വസ്തുത ഇതിലുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന്റെ വേദികളായി കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങള്‍ മാറുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്. ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയശേഷം, ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരില്‍ വാക്സീന് എടുത്തിരുന്നത് 905 പേര് (9.84%) മാത്രമാണ്. വാക്സീന് എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള…
Read More