വൈറസ് കാരണമാണ് ചിക്കൻപോക്സ് ബാധിക്കുന്നത്. അതിനാൽ വൈറസ് ബാധിക്കാൻ സഹായകമായ അനുകൂല സാഹചര്യങ്ങളെ ഒഴിവാക്കുകയാണ് പ്രതിവിധി. ആയുർവേദ പരിഹാരം* ചിക്കൻപോക്സ് ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക * പ്രതിരോധശേഷി കുറയാൻ കാരണമാകുംവിധം ശരീരത്തിലെ താപനില വർധിപ്പിക്കാൻ സാധ്യതയുള്ള ആഹാരവും ശീലവും ക്രമീകരിക്കുക * നേരിട്ട് വെയിൽ /ചൂട് ഏൽക്കുന്ന പ്രവർത്തികളിൽനിന്ന് അകന്നിരിക്കാൻ ശ്രദ്ധിക്കുക ഇവർക്കു സാധ്യത കൂടുതൽകുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻ പോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പിടിപെട്ടവരിൽ തന്നെ ഈ വിഭാഗത്തിലുള്ളവർക്ക് അപകടം ഒഴിവാക്കാൻ പ്രത്യേക പരിഗണനയും ആവശ്യമാണ്.ചിക്കൻപോക്സ് സാധ്യത വർധിപ്പിക്കുന്നത്* എരിവും പുളിയും ചൂടും ധാരാളം ഉപയോഗിക്കുക* മസാല, നോൺവെജ്, കാഷ്യൂ നട്ട്, സോഫ്റ്റ് ഡ്രിങ്ക്സ്, കോഴിമുട്ട , കോഴി ഇറച്ചി എന്നിവയുടെ ഉപയോഗം* വിശപ്പില്ലാത്ത സമയത്തുള്ള ഭക്ഷണം* വെയിൽ കൊള്ളുക വേദനയോടുകൂടിയ ചുവന്ന സ്പോട്ടുകൾചെറിയൊരു ജലദോഷപ്പനിയായി ആരംഭിക്കുന്ന ചിക്കൻപോക്സ് പിന്നീട്…
Read MoreTag: health department
കരൾരോഗങ്ങൾ: സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
രോഗാണുബാധ ഉള്ളവരിൽ നിന്നു രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, രോഗാണുബാധ ഉള്ളവർക്ക് ഉപയോഗിച്ച സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കുക എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ ബാധിക്കാറുള്ളത്. രോഗാണുബാധയുള്ള സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികൾക്ക് മഞ്ഞപ്പിത്തം കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി, ബാധിക്കുന്നവരിൽ അത് നീണ്ട കാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്നമായി മാറാവുന്നതാണ്. അതിനും പുറമെ കരൾവീക്കം, മഹോദരം, കരളിനെ ബാധിക്കുന്ന കാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും.സ്വന്തം ആരോഗ്യം നല്ല നിലയിൽ സൂക്ഷിക്കുന്നതിനും നന്നായി നിലനിർത്താനും കരളിന് സ്വന്തമായി തന്നെ കഴിവുണ്ട്. ഒരുപാട് രോഗങ്ങൾ കരളിനെ ബാധിക്കുന്നതാണ് പ്രശ്നമാകുന്നത്. ഈ പ്രശ്നങ്ങൾ നിസാരമായും അശാസ്ത്രീയമായും കൈകാര്യം ചെയ്യുമ്പോഴാണ് സങ്കീർണതകളും ഗുരുതരാവസ്ഥകളുംഉണ്ടാകുന്നത്. അശ്രദ്ധ വേണ്ട, നിസാരമായി കാണേണ്ടവിശപ്പ് കുറയുന്പോഴും ശരീരഭാരം കുറയുമ്പോഴും കരൾ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴും ഇപ്പോഴും പലരും മരുന്നുകടകളിൽ…
Read Moreസെർവിക്കൽ കാൻസർ -2: രോഗസാധ്യത നേരത്തേയറിയാൻ ടെസ്റ്റുകൾ
പാപ് സ്മിയർ ടെസ്റ്റ്30 -60 വയസ്സ് വരെയുള്ള സ്ത്രീകൾ 3 വർഷം കൂടുമ്പോൾ പാപ് സ്മിയർ ടെസ്റ്റ് ചെയ്യേണ്ടതാണ്. കാൻസറിന്റെ മുന്നോടിയായി ഗർഭാശയഗളത്തിൽ കോശവികാസങ്ങളോ വ്യതിയാനങ്ങളോ സംഭവിക്കാം. പാപ് ടെസ്റ്റിലൂടെ 10, 15 വർഷം മുമ്പുതന്നെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താം. ഗർഭാശയത്തിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന കോശങ്ങൾ സ്പാച്ചുല എന്നൊരു ഉപകരണം കൊണ്ട് ശേഖരിച്ച് ഒരു ഗ്ലാസ് സ്ലൈഡിൽ പരത്തി കെമിക്കൽ റീ ഏജന്റുകൾ കൊണ്ട് നിറം നൽകി മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയർ ടെസ്റ്റ്. വേദനാ രഹിതമായ ഈ ടെസ്റ്റ് ഒരു മിനിറ്റ് കൊണ്ട് കഴിയുന്നതും ചെലവുകുറഞ്ഞതുമാണ്. 10 വർഷം കഴിഞ്ഞ് കാൻസർ വരാൻ സാധ്യതയുണ്ടെങ്കിൽ ഇതിലൂടെ മനസിലാക്കി ചികിൽസ ലഭ്യമാക്കാം. പല ഗുഹ്യ രോഗങ്ങളും അണുക്കൾ പരത്തുന്ന രോഗങ്ങളും ട്യൂമറുകളും ഈ ടെസ്റ്റിലൂടെ കണ്ടുപിടിച്ചു ചികിത്സിക്കാൻ കഴിയും. എച്ച്പിവി…
Read Moreസ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; മൂത്രാശയ അണുബാധ അവഗണിക്കരുത്
പ്രമേഹം പ്രമേഹം സ്ത്രീപുരുഷ ഭേദമെന്യേ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ്. പ്രമേഹം ഇന്ത്യയിലെ ജനങ്ങളിൽ ആശങ്കാജനകമായ രീതിയിൽ കൂടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഭയപ്പെടുത്തുന്ന സത്യം ആയിരിക്കുന്നു. പ്രമേഹത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സങ്കീർണതകൾ പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയും. കാഴ്ചയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ, വിഷാദം എന്നിവ വേറേയും. ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാര ഉയർന്ന നിലയിൽ കാണുന്നവരിൽ ചില പ്രശ്നങ്ങൾ കാണാവുന്നതാണ്. അംഗവൈകല്യമുള്ള കുട്ടികൾ ജനിക്കുന്നതിനുള്ള സാധ്യതയാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.ഡോക്ടറുടെ നിർദേശപ്രകാരം ആഹാരരീതിയിലെ ക്രമീകരണങ്ങൾ, വ്യായാമം, ദിവസവും രക്തത്തിലെ പഞ്ചസാരയുടെ നില പരിശോധിക്കുക, ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. പ്രസവാനന്തര പ്രശ്നങ്ങൾരക്തത്തിലെ ഹീമോഗ്ലോബിന്റെ നില താഴ്ന്നതായിരിക്കുക, ഉയർന്ന രക്തസമ്മർദം എന്നിവ ഗർഭകാലത്ത് അനുഭവപ്പെടുന്നവരിൽ പ്രസവാനന്തരം ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. * സ്ത്രീകളിൽ ഗർഭാരംഭം മുതൽ ഈ…
Read Moreരണ്ടര മാസത്തിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരില്‍ 90 ശതമാനവും വാക്സിന് എടുക്കാത്തവര്‍ ! ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ പറയുന്നത്…
രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന കണക്കെടുത്താല്‍ അതില്‍ ഏകദേശം 70 ശതമാനം ആളുകളും മലയാളികളാണെന്നതാണ് വാസ്തവം. കോവിഡ് മരണനിരക്ക് കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പകുതിയിലധികം കോവിഡ് മരണങ്ങളും കേരളത്തിലാണെന്നതാണ് വാസ്തവം. ഇതിനിടെ മറ്റൊരു വിവരം കൂടി ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 90% പേര് ഒരു ഡോസ് വാക്സീന് പോലും എടുക്കാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയത്. അതായത് വേണ്ടവര്‍ക്ക് വാക്സിന് കിട്ടുന്നില്ലെന്ന വസ്തുത ഇതിലുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന്റെ വേദികളായി കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങള്‍ മാറുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്. ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയശേഷം, ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരില്‍ വാക്സീന് എടുത്തിരുന്നത് 905 പേര് (9.84%) മാത്രമാണ്. വാക്സീന് എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള…
Read More