ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് പരാതി. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റായി താല്‍ക്കാലിക ജോലി ചെയ്യുന്ന 35കാരിയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തലയ്ക്കടിച്ചു വീഴ്ത്തിയത്. ആക്രമിക്കപ്പെട്ട യുവതിയെ ആശുപത്രിയിലത്തിക്കാന്‍ പൊലീസ് ശ്രമിച്ചില്ലെന്നും പ്രതികളെ പിന്തുടര്ന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് അര്‍ധരാത്രി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തൃക്കുന്നപ്പുഴ പല്ലന സ്വദേശിയായ യുവതി ആക്രമിക്കപ്പെട്ടത്. പിന്തുടര്ന്ന് ബൈക്കിലെത്തിയ രണ്ടുപേര്‍ യുവതിയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു. നിയന്ത്രണംവിട്ട വാഹനം സമീപത്തെ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു. യുവതിയെ മര്‍ദിച്ച പ്രതികള്‍ ഇവരെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. പോലീസ് പെട്രോളിങ് വാഹനം വരുന്നത് കണ്ട് പ്രതികള്‍ ബൈക്കില്‍ രക്ഷപെട്ടു. രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍…
Read More