സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയ ദിനം. വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണ് വസ്തുത. ‘ഹൃദ്യമായി ഹൃദയത്തെ മനസിലാക്കൂ’ എന്നാണ് ലോക ഹൃദയ സംഘടന 2023ല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ ഹൃദയത്തെ അറിയാനും മനസിലാക്കാനുമുള്ള അവസരമാണ് ഹൃദയദിനം. ഹൃദയ സംരക്ഷണത്തെപ്പറ്റി അവബോധമുള്ള ഒരാള്‍ക്ക് മാത്രമേ ഹൃദയാരോഗ്യം പരിപാലിക്കാന്‍ സാധിക്കുകയുള്ളു. നമ്മള് ഓരോരുത്തരും കുടുംബം, അയല്‍ക്കാര്‍, കൂട്ടുകാര്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെ നമുക്കുചുറ്റുമുള്ളവര്ക്ക് ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് പങ്കുവയ്ക്കണം. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം. ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.…
Read MoreTag: health
സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; മൂത്രാശയ അണുബാധ അവഗണിക്കരുത്
പ്രമേഹം പ്രമേഹം സ്ത്രീപുരുഷ ഭേദമെന്യേ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ്. പ്രമേഹം ഇന്ത്യയിലെ ജനങ്ങളിൽ ആശങ്കാജനകമായ രീതിയിൽ കൂടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഭയപ്പെടുത്തുന്ന സത്യം ആയിരിക്കുന്നു. പ്രമേഹത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സങ്കീർണതകൾ പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയും. കാഴ്ചയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ, വിഷാദം എന്നിവ വേറേയും. ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാര ഉയർന്ന നിലയിൽ കാണുന്നവരിൽ ചില പ്രശ്നങ്ങൾ കാണാവുന്നതാണ്. അംഗവൈകല്യമുള്ള കുട്ടികൾ ജനിക്കുന്നതിനുള്ള സാധ്യതയാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.ഡോക്ടറുടെ നിർദേശപ്രകാരം ആഹാരരീതിയിലെ ക്രമീകരണങ്ങൾ, വ്യായാമം, ദിവസവും രക്തത്തിലെ പഞ്ചസാരയുടെ നില പരിശോധിക്കുക, ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. പ്രസവാനന്തര പ്രശ്നങ്ങൾരക്തത്തിലെ ഹീമോഗ്ലോബിന്റെ നില താഴ്ന്നതായിരിക്കുക, ഉയർന്ന രക്തസമ്മർദം എന്നിവ ഗർഭകാലത്ത് അനുഭവപ്പെടുന്നവരിൽ പ്രസവാനന്തരം ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. * സ്ത്രീകളിൽ ഗർഭാരംഭം മുതൽ ഈ…
Read Moreസ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ഹൃദ്രോഗവും പക്ഷാഘാതവും സൂക്ഷിക്കുക
സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ പ്രത്യേകം ശ്രദ്ധിക്കാനും ചർച്ച ചെയ്യാനും ശരിയായ രീതിയിലുള്ള ബോധവൽക്കരണ പരിപാടികൾ നടത്താനും നമ്മുടെ കേരളത്തിൽ പോലും പ്രത്യേക പദ്ധതികൾ കുറവാണ്. ശരീരഘടനയിലും ശരീരത്തിനകത്തെ ജൈവരാസ പ്രക്രിയകളിലും പുരുഷന്മാരെ അപേക്ഷിച്ച് പല വ്യത്യാസങ്ങളും സ്ത്രീകളിലുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു പിന്നിൽ ഈ വ്യത്യാസം സ്വാധീനം ചെലുത്താറുമുണ്ട്. അങ്ങനെയുള്ള ചില രോഗങ്ങളെക്കുറിച്ച്… ഹൃദ്രോഗം സ്ത്രീകളിൽ കുറേയേറെ പേരിൽ മരണത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് ഹൃദ്രോഗം. ഹൃദ്രോഗത്തിൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങൾ നെഞ്ചുവേദന, ശ്വാസോച്ഛ്വാസത്തിനു പ്രയാസം, കൈകളിൽ തളർച്ച എന്നിവയാണ്. ചിലരിൽ മനംപുരട്ടലും ഛർദിയും കൂടി കാണുന്നതാണ്. സ്ത്രീകളിൽ പലപ്പോഴും ഹൃദ്രോഗ ലക്ഷണങ്ങൾ ‘ഗ്യാസ്’ ആയി തെറ്റിദ്ധരിക്കാറുണ്ട്. ആർത്തവവിരാമശേഷം സ്ത്രീകളിൽ രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയുടെ നില ഉയരുന്നതിനും സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജന്റെ നില താഴാനുമുള്ള സാധ്യതകൾ കൂടുതലായിരിക്കും. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉത്കണ്ഠ, കടുത്ത…
Read Moreനവജാതശിശു സംരക്ഷണം – കുളിപ്പിക്കുമ്പോള്എന്തെല്ലാം ശ്രദ്ധിക്കണം
എണ്ണ പുരട്ടി മൃദുവായി തടവുന്നത് ആരോഗ്യകരം ഒരു കുഞ്ഞ് ഉടലെടുക്കുമ്പോള്‍ അവിടെ അച്ഛനും അമ്മയുംജനിക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ നിങ്ങള്‍ക്ക് അമിതമായ സന്തോഷം അനുഭവപ്പെടും. അതോടൊപ്പം തന്നെ നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നോ നിങ്ങള്‍ എന്തുപങ്കാണ് വഹിക്കുന്നതെന്നോ ഉള്ള ആശയക്കുഴപ്പം ഉണ്ടായേക്കാം. നവജാത ശിശു സംരക്ഷണത്തില്‍ ജനനസമയത്ത് ഉടനടിയുള്ള പരിചരണവും നവജാതശിശു കാലയളവില്‍ മുഴുവനുമുള്ള പരിചരണവും ഉള്‍പ്പെടുന്നു. ആരോഗ്യ സംരക്ഷണ മേഖലയിലും ഡിസ്ചാര്‍ജ് ചെയ്തതിനുശേഷവും ഇത് പാലിക്കണം. മാസം തികഞ്ഞ് ജനിച്ച നവജാതശിശുവിനെ പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്കുളിപ്പിക്കുമ്പോള്എന്തെല്ലാം ശ്രദ്ധിക്കണം*ദിവസവും ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ഒപ്പിയെടുക്കുക.*2.5കി.ഗ്രാം ഭാരത്തില്‍ കൂടുതലുള്ള കുഞ്ഞുങ്ങളെ ദിവസവും കുളിപ്പിക്കാവുന്നതാണ്.*എണ്ണ ഉപയോഗിച്ച് മൃദുവായി തിരുമുന്നത് നല്ലതാണ്.*കുളിയുടെ ദൈര്‍ഘ്യം 5 മിനിറ്റില്‍ കൂടരുത്. നാപ്പി മൂലമുണ്ടാകുന്ന തിണര്‍പ്പ് ·നനഞ്ഞ കോട്ടണ്‍ തുണിയും സാധാരണ വെള്ളവും ഉപയോഗിച്ച് നാപ്പിയുടെ ഭാഗം വൃത്തിയാക്കുക.·നാപ്പിയുടെ ഭാഗം എപ്പോഴും നനവില്ലാതെ സൂക്ഷിക്കുക.· ഇടയ്ക്കിടെ ഡയപ്പറുകള്‍ മാറ്റേണ്ടത്…
Read Moreഇത്തിരി കുഞ്ഞന്‍ ബീറ്റ്റൂട്ടിനു ഒത്തിരി ഗുണങ്ങള്‍
കാണാനുള്ള ഭംഗി പോലെതന്നെ ഗുണമുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. മണ്ണിനടിയില്‍ വളരുന്ന ബീറ്റ്റൂട്ട് ആരോഗ്യത്തിന്റെ ഒരു കലവറ തന്നെയാണ്. പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഇത് തരുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഏറ്റവും ശക്തമായ 10 ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. കറിയായും ജ്യൂസായും പച്ചക്കും ബീറ്ററൂട്ട് ആളുകള്‍ കഴിക്കാറുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ കൂട്ടുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. പൊട്ടാസ്യത്തിന്റെയും ഫോളേറ്റുകളുടെയും ഉറവിടമാണ് ബീറ്റ്റൂട്ടുകള്‍. ബീറ്റ്റൂട്ട് നാരുകളാല്‍ നിറഞ്ഞതായതാനാല്‍ ദഹന പ്രക്രിയകളെ നിയന്ത്രിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ചര്‍മ സംരക്ഷണത്തിനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ബീറ്റ്റൂട്ടിലെ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി ചര്‍മ്മത്തെ സംരക്ഷിക്കുന്നു. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു. കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയും ഹൃദ്രോഗം കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഡിമെന്‍ഷ്യ അഥവാ മറവിരോഗത്തിന് ബീറ്റ്റൂട്ട് ഉത്തമ പ്രതിവിധിയാണ്. ബീറ്റ്റൂട്ട്…
Read Moreദിവസവും മുട്ട കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കിലൊന്ന് ശ്രദ്ധിച്ചോളൂ…
നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ മുതല്‍ ആവശ്യ ധാതുക്കളും വിറ്റാമിനുകളും വരെ മുട്ടയില്‍ നിന്ന് ലഭിക്കും. ഇത് ദിവസം മുഴുവന്‍ ഊര്‍ജം നല്കാന് സഹായിക്കുന്നതാണ്. ആരോഗ്യ വിദഗ്ദരുടെ അഭിപ്രായത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളും കലോറിയും കഴിക്കുന്നത് പ്രധാനമാണ്. എന്നാല്‍ കൊഴുപ്പ് ശരീരത്തില്‍ നിന്ന് മാറ്റണ്ടതും അതുപോലെതന്നെ പ്രധാനപ്പെട്ടതാണ്. സംഭരിച്ച ഊര്‍ജം ഓക്സിഡേറ്റീവ് സ്ട്രെസ് വര്‍ദ്ധിപ്പിക്കാൻ കാരണമാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. അതിനാലാണ് മുട്ടയുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് കഴിക്കുന്നതില്‍ പരിധി വയ്ക്കണമെന്ന് പറയുന്നത്. മുട്ട അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് കഴിക്കാത്തവരായി താരതമ്യപ്പെടുത്തുമ്പോള്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തിയത്. JAMA ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പ്രതിദിനം മുട്ട കൂടുതലായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. ശരിയായ അളവില്‍ മുട്ട കഴിച്ചാല്‍ ആരോഗ്യത്തിന് ഉത്തമമാണ്.…
Read Moreസൺ ടാനിൽ നിന്നും രക്ഷനേടാൻ ഇവയൊക്കെ കഴിക്കൂ…
വെയിലത്ത് ഇറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ നമ്മള് ഭയക്കുന്നത് സൂര്യന്റെ ചൂടിനെയാണ്. ചൂടേറ്റാൽ ചര്‍മത്തിനുണ്ടാകുന്ന കരിവാളിപ്പാണ് അതിന് കാരണം. സാധാരണ സൺ ടാനിൽ നിന്ന് രക്ഷനേടാൻ സണ്‍സ്ക്രീനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചര്‍മത്തിന് പുറത്ത് ഇങ്ങനെ സംരക്ഷണം നല്കുന്നതുപോലെ ചര്‍മ്മത്തിന് ഉള്ളിൽ നിന്നും സംരക്ഷണം നല്കാന് കഴിയും. അതിന് ഒരുപാട് ദൂരമൊന്നും പോകണ്ട കാര്യമില്ല. നമ്മുടെ വിരല്‍ത്തുമ്പില്‍ തന്നെയുണ്ട് പരിഹാര മാർഗങ്ങൾ. പുറത്തെ കൊടും ചൂടില്‍ നിന്ന് തല്‍ക്ഷണം തണുപ്പ് നൽകുന്ന ഒന്നാണ് നാരങ്ങാ നീര്. വൈറ്റമിന്‍ സി, ആന്റി ഓക്സിഡന്റുകൾ എന്നിവയാല്‍ നാരങ്ങാ സമ്പുഷ്ടമാണ്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ അകറ്റാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ കാണുന്ന ഫ്രീ റാഡിക്കിളില് നിന്ന് ഇവ സംരക്ഷിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനോ ദഹനം വര്‍ധിപ്പിക്കുന്നതിനോ വേണ്ടിയാണ് സാധാരണ ഗ്രീന്‍ ടീ കുടിക്കുന്നത്. എന്നാൽ പാനീയത്തിലെ പോളിഫെനോള്‍ ആന്റി ഓക്സിഡന്റുകൾക്ക്ചര്മ്മത്തിലെ കരിവാളിപ്പ് മാറ്റാനും സൂര്യാഘാതത്തിന്റെ പ്രതികൂല ഫലങ്ങള്‍…
Read Moreകുട്ടിക്കാലത്തെ അലസത ഹൃദ്രോഗത്തിന് കാരണമായേക്കാം; പുതിയ പഠന റിപ്പോർട്ടിലെ മുന്നറിയിപ്പ് ഞെട്ടിക്കുന്നത്…
വാഷിംഗ്ടൺ: കുട്ടിക്കാലത്തെ അലസത പിന്നീട് യുവത്വ കാലത്ത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വരെ കാരണമായേക്കാമെന്ന് പഠനം. ഇഎസ്സി കോൺഗ്രസ് 2023ൽ അവതരിപ്പിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നിഷ്ക്രിയരും അലസരുമായി ബാല്യകാലം ജീവിക്കുന്നത് പിന്നീട് ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ അപകടത്തിൽ എത്തിച്ചേക്കും . അമിതഭാരമൊന്നുമില്ലാത്ത കുട്ടികളാണെങ്കിലും പോലും കുട്ടിക്കാലം മുതൽ യൗവനം വരെയുള്ള കാലഘട്ടത്തിൽ ശരീരികമായി സജീവമല്ലെങ്കിൽ ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. പഠനത്തിനായി നിരീക്ഷിച്ച കുട്ടികൾ ദിവസത്തിൽ ആറ് മണിക്കൂറിലധികം ഉദാസീനരായിരുന്നു. യൗവനകാലം എത്തിയപ്പോഴേക്കും ഈ സമയം ഏകദേശം മൂന്ന് മണിക്കൂർ വർധിച്ചെന്ന് പഠനം പറയുന്നു. കുട്ടികൾ സമൂഹമാധ്യമങ്ങളിലും വീഡിയോ ഗെയിമുകളിലും ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്ന് ഈസ്റ്റേൺ ഫിൻലാൻഡ് സർവകലാശാലയിലെ ഡോ. ആൻഡ്രൂ അഗ്ബജെ പറയുന്നു. ടിവി, മൊബൈൽ തുടങ്ങിയ സ്ക്രീനുകൾക്ക് മുന്നിൽ മണിക്കൂറുകൾ കുത്തിയിരിക്കുന്ന പ്രവണത പിന്നീട് ഹൃദയാഘാതത്തിനും പക്ഷാഘതത്തിനും സാധ്യത വർധിപ്പിക്കുന്നു. ഈ ശീലം…
Read Moreമഴയും വാതരോഗങ്ങളും;അറിയേണ്ടതെല്ലാം…
ഏതു പ്രായത്തിലും വാതരോഗങ്ങള്‍ ബാധിക്കാമെങ്കിലും മധ്യവയസ് പിന്നിടുമ്പോഴാണ് ഈ രോഗം കൂടുതല്‍ മനുഷ്യരെ ബാധിക്കുന്നത്. വാതരോഗികള്‍ മഴക്കാലത്ത് ജാഗ്രതയുള്ളവരായിരിക്കണം. കാരണം, മഴക്കാലത്ത് വാതരോഗ ഉപദ്രവങ്ങള്‍ കൂടുതലായി അനുഭവപ്പെടാം. വാതകാരണങ്ങൾസാത്വികമല്ലാത്ത ആഹാരം (എരിവും പുളിയും ഉപ്പും കൂടിയത്), കഠിനാധ്വാനം, ധാതുക്ഷയം, മലമൂത്ര വേഗങ്ങളെ തടുക്കല്‍, ഉറക്കമൊഴിക്കല്‍, അമിതമായ രക്തസ്രാവം, അതീവ ദുഃഖം അനുഭവിക്കുക, ആഘാതമേല്‍ക്കുക ഇവയൊക്കെ കാരണമാണ് വാതം കോപിച്ച് രോഗമാകുന്നത്. രോഗലക്ഷണങ്ങൾരോഗം ബാധിച്ച ശരീരാവയവങ്ങള്‍ക്ക് ശോഷം, തരിപ്പ്, മരവിപ്പ്, ചലനരാഹിത്യം, പലതരം വേദനകള്‍, തന്മൂലമുണ്ടാകുന്ന ഉറക്കക്കുറവ്, മലമൂത്രസംഗം എന്നിവ രോഗലക്ഷണങ്ങളാണ്. വാതം വിവിധതരം ശരീരത്തിന്റെ ഒരു വശം തളരുന്ന ‘പക്ഷവാതവും’ രണ്ടു വശവും തളരുന്ന ‘സര്‍വാംഗ വാതവും’ ഗുരുതരമാണ്. കൈകള്‍ പൊക്കാനും ചലിപ്പിക്കാനുമാകാത്ത ‘അപ – ബാഹു’, കാലുകളെ ബാധിക്കുന്ന ‘ഗൃധ്രസി’, തുടകളെ ബാധിക്കുന്ന ‘ഊരുസ്തംഭം’ ഇവയൊക്കെ വാതം കോപിച്ച് ഉണ്ടാകുന്ന രോഗാവസ്ഥകളാണ്. ചികിത്സരണ്ടു വിധം -ഒന്ന്…
Read Moreമുലപ്പാൽ ശേഖരിച്ചു കുഞ്ഞിനു നല്‍കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…
ജോലിക്കു പോകുമ്പോഴും കുഞ്ഞിനു മുലപ്പാല്‍ നല്‍കാം. അതിനായി മുലപ്പാല്‍ ശേഖരിച്ചുവയ്ക്കാം. മുലപ്പാൽ ശേഖരിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്.. *സ്തനങ്ങള്‍ സോപ്പും വെള്ളവുമുപയോഗിച്ചു വൃത്തിയാക്കണം * കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച്ു വൃത്തിയാക്കിയശേഷം കൈകള്‍ കൊണ്ടോ പമ്പുപയോഗിച്ചോ മുലപ്പാല്‍ പിഴിഞ്ഞെടുക്കുക. * ഉപയോഗിക്കുന്നതിനു മുമ്പായി പമ്പ് വൃത്തിയാക്കണം * അണുവിമുക്തമാക്കിയ ഗ്ലാസിലോ സ്റ്റെയിന്‍ലസ് സ്റ്റീല്‍ / സിലിക്കോണ്‍ ബോട്ടിലില്‍ മുലപ്പാല്‍ ശേഖരിക്കുക. * ബോട്ടിലിനു മുറുക്കി അടയ്ക്കാവുന്ന അടപ്പുണ്ടെന്ന് ഉറപ്പാക്കുക. * ശേഖരിച്ച മുലപ്പാല്‍ നാലു മണിക്കൂര്‍ വരെ അന്തരീക്ഷ ഊഷ്മാവിലും റഫ്രിജറേറ്ററില്‍ നാലു ദിവസം വരെയും സൂക്ഷിക്കാം. * റഫ്രിജറേറ്ററിന്റെയോ ഫ്രീസറിന്റെയോ ഡോറില്‍ മുലപ്പാല്‍ സൂക്ഷിക്കരുത്. * റഫ്രിജറേറ്ററില്‍ നിന്ന് എടുക്കുന്ന മുലപ്പാല്‍ ചെറിയ ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് തണുപ്പു മാറ്റാം. നേരിട്ടോ മൈക്രോ വേവ് ഓവനില്‍ വച്ചോ ചൂടാക്കരുത്. * ചൂടാക്കിയ പാല് രണ്ടു മണിക്കൂറിനുളളില്‍ ഉപയോഗിക്കണം. വീണ്ടും തണുപ്പിച്ച്…
Read More