ശരീര ഭാരം കുറയ്ക്കാനും കൂട്ടുവാനും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടിയും പലവിധത്തിലുള്ള ഡയറ്റുകൾ ഇപ്പോള്‍ ഉണ്ട്. ഇഷ്ട ഭക്ഷണങ്ങൾ ഉൾപ്പെടുത്തി തന്നെ ഡയറ്റെടുക്കാമെന്നതാണ് ഇപ്പോഴത്തെ ഡയറ്റുകളുടെ പ്രത്യേകത. എന്നാല്‍ ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങളുള്ള ഡയറ്റാണ് മൈന്‍ഡ് ഡയറ്റ്. മെഡിറ്ററേനിയന്‍ ഡാഷ് ഡയറ്റ് ഇന്റർവെന്‍ഷന്‍ ഫോര്‍ ന്യൂറോഡിജനറേറ്റീവ് ഡിലെ എന്ന ഡയറ്റിന്റെ ചുരുക്കപ്പേരാണ് മൈന്‍ഡ് ഡയറ്റ്. യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഒരു ഹൈബ്രിഡ് ഡയറ്റ് പാറ്റേണാണിത്. ഇത് മെഡിറ്ററേനിയന്‍ ഭക്ഷണക്രമവും ഡാഷ് ഭക്ഷണക്രമവും സംയോജിപ്പിച്ചുള്ളതാണ്. ഇവ രണ്ടും ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടവയാണ്. മസ്തിഷ്കാരോഗ്യത്തിനും അല്‍ഷിമേഴ്സ് രോഗം പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കുന്നതിനുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേക ഭക്ഷണങ്ങളാണ് മൈന്‍ഡ് ഡയറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ധാന്യങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ഫലങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, കോഴി, മത്സ്യം, ഒലിവ് ഓയില്‍ എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ ഈ ഡയറ്റില്‍…
Read MoreTag: health
ഭക്ഷണ ശൈലിയിലൂടെ മൈഗ്രേൻ അകറ്റിനിർത്താം
മൈഗ്രേൻ ചികിത്സയിലെ രണ്ടാമത്തെ വഴിയെക്കുറിച്ചു പറയാം. ഭക്ഷണ ശൈലിയിലൂടെ മൈഗ്രേനെ പടിക്കുപുറത്തു നിർത്തുക എന്നതാണു രണ്ടാമത്തെ ഘടകം. പ്രകൃതിവഴിമൈഗ്രേൻ തടയാനായി പ്രകൃതിപരമായസവിശേഷചികിത്സാ രീതികളുണ്ട്.* ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം മൈഗ്രേനുണ്ടാക്കും.* നെയ്യ് സേവിക്കുക. ബട്ടറും പ്രയോജനം ചെയ്യും. മസാജ്* സവിശേഷ എണ്ണകളുപയോഗിച്ചുള്ള മസാജ്. മസാജിലൂടെ നാഡികളുടെ മുറുക്കം കുറയുന്പോൾ തലവേദന വിട്ടുപോകും. മസാജ് ചെയ്യുന്പോൾ ആ ഭാഗത്തേക്ക് രക്തയോട്ടം വർധിക്കുന്നു. കഴുത്തിലെ പേശികളുടെ വരിഞ്ഞുമുറുക്കം പലപ്പോഴും തലവേദനയ്ക്കു കാരണമാകുന്നു. അവ അയയ്ക്കാനുള്ള മസാജുകൾ ഏറെ പ്രയോജനം ചെയ്യും. പ്രധാനമായി മൂന്നുതരം മസാജുകളാണുള്ളത്: ഫ്രോണ്ടൽ മസാജ്, ടെന്പറൽ മസാജ്, മാൻഡിബിൾ മസാജ്. ആവി * ആവി കൊള്ളുക. നാസാഗഹ്വരങ്ങളിലെ വീക്കവും കഫക്കെട്ടും മൂലമുണ്ടാകുന്ന തലവേദനയ്ക്ക് ആവികൊളളുന്നത് ഏറെ പ്രയോജനം ചെയ്യും. പ്രത്യേകതരം എണ്ണകളുപയോഗിച്ചുള്ള ആവിയും നല്ലതാണ്. * ചന്ദനപ്പൊടി വെള്ളം കൂട്ടി പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ തടവുന്നത് തലവേദന…
Read Moreചില മരുന്നുകൾ മൈഗ്രേനു കാരണമാകുമോ?
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും. തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്. ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന ’നൈട്രേറ്റ് മിശ്രിതങ്ങൾ’തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം. ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ. പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു. വേദനസംഹാരികൾ പതിവാക്കിയാൽവേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം കാലം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും. ചിലപ്പോൾ ശക്തമായ ’റീബൗണ്ട്…
Read Moreമൈഗ്രേൻ ഉള്ളവർക്ക് ചോക്ലേറ്റ് കഴിക്കാമോ?
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിmaigraineഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളിൽ മൈഗ്രൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിൽ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്. അമിതമായ പ്രകാശംഗ്രിഗറുകളിൽ പ്രധാനപ്പെട്ടത് ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശകിരണങ്ങൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം(രതിമൂർച്ഛ), ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ്. ചോക്ലേറ്റ് ചിലരിൽ…ചിലതരം ഭക്ഷണ പദാർഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരിൽ പത്തു ശതമാനം പേർക്കും ഇത്തരം ആഹാരപദാർഥങ്ങൾ വിനയാകുന്നു. ചോക്ലേറ്റുകൾ, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈൻ), നാരങ്ങ, കാപ്പിയിലെ കഫീൻ, ചൈനീസ് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പർട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയെല്ലാം പല കാഠിന്യത്തിൽ മൈഗ്രേന്…
Read Moreക്ലോറിനേഷൻ – എപ്പോൾ? എന്തിന് ? എങ്ങനെ?
വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, കൊതുകുകൾ, വിരകൾ, അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം. അതിനാൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗമാണ്. ബ്ലീച്ചിങ്ങ് പൗഡർ എത്ര അളവിൽ?ബ്ലീച്ചിങ്ങ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് . സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുന്പോൾ a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് ) ഏകദേശം അര ടേന്പിൾ സ്പൂണ്‍/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂണ്‍/ തീപ്പെട്ടി…
Read Moreജീവിത സ്വപ്നങ്ങൾക്കു തടസമല്ല വെള്ളപ്പാണ്ട്
വെള്ളപ്പാണ്ടിന്റെ എണ്ണവും വ്യാപ്തിയും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ചികിത്സ1. പുറമേ പുരട്ടുന്ന മരുന്നുകള്‍2. അകത്തേക്ക് കഴിക്കുന്നമരുന്നുകള് സ്റ്റിറോയ്ഡ് അല്ലെങ്കില്‍ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍, മെലനോസൈറ്റ് വളര്‍ച്ച ത്വരിതപ്പെടുത്തുന്ന മരുന്നുകള്‍.3.ഫോട്ടോതെറാപ്പി(Phototherapy)വെയിലിന്റെയോ ലൈറ്റിന്റെയോ സഹായത്തില്‍ ചെയ്യുന്ന ചികിത്സ.4.വെളളപ്പാണ്ട് സർജറി(Vitiligo surgery) രോഗിയുടെ ആവശ്യവും പാടുകളുടെ വലിപ്പവും എണ്ണവും സ്ഥാനവും അനുസരിച്ച് പല വിധത്തിലുള്ള സര്‍ജറികള്‍ ഉണ്ട്.സ്കിന്‍ ഗ്രാഫ്റ്റിംഗ് ആണ് ഏറ്റവും പ്രധാനം. എപിഡെർമൽ ഓട്ടോഗ്രാഫ്റ്റ്സ് (epidermal autografts), മെലാനോസൈറ്റ് കൾച്ചർ (Melanocyte Culture) എന്നീ പുതിയ രീതികളും ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ട്. വെള്ളപ്പാണ്ട് ഉള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?· വൈകാരിക സമ്മര്‍ദം വെള്ളപ്പാണ്ടിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കുക, തൊലിയില്‍ നിറമില്ലായെന്നതൊഴിച്ചാല് അവിടത്തെതൊലി തികച്ചും സാധാരണമായി കാണപ്പെടുന്നു. · ആഹാരത്തില്‍ വ്യത്യാസം വരുത്തേണ്ടതില്ല, എന്നാല്‍ സമീകൃതാഹാരം കഴിക്കുന്നത് എല്ലാ വ്യക്തികൾക്കുമെ ന്നതുപോലെ ഇവർക്കും നല്ലതാണ്. · നിങ്ങളുടെ സംശയങ്ങളും ഉത്കണ്ഠകളും…
Read Moreഎല്ലാ വെള്ളപ്പാടുകളും വെള്ളപ്പാണ്ട് ആണോ? ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ?
പിഗ്മെന്റ് അടങ്ങിയ കോശങ്ങളെ ബാധിക്കുന്നതിനാല്‍ കണ്ണുകളെയും വെള്ളപ്പാണ്ട് ബാധിക്കാം. വെള്ളപ്പാണ്ട് ഉള്ളവരില്‍ അകാലനര, Alopecia areata (ഭാഗികമായ കഷണ്ടി), അടോപിക് ഡെർമറ്റൈറ്റിസ് (Atopic dermatitis), സോറിയാസിസ് (Psoriasis), ലൈക്കൻ പ്ലാനസ്(Lichen planus), DLE, വരണ്ട ചർമം(Dry skin) എന്നീ ത്വക്ക് രോഗങ്ങളും കാണാറുണ്ട്. അതുപോലെതന്നെ പ്രമേഹം(Diabetes), തൈറോയ്ഡ് രോഗങ്ങൾ (Thyroid diseases), ഡിസ്പെപ്സിയ( Dyspepsia) എന്നിവയും കാണാറുണ്ട്. പാരമ്പര്യമായി ഉണ്ടാകുന്നതാണോ?പാരമ്പര്യം ഒരു ഘടകമാണ്. ജനസംഖ്യയുടെ ഏകദേശം 1% ആള്‍ക്കാരെ വെള്ളപ്പാണ്ട് ബാധിക്കുന്നുണ്ട്. പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്. വെള്ളപ്പാണ്ട് ബാധിച്ച 20% – 30% വരെ ആളുകളുടെ അടുത്ത ഒരു ബന്ധുവിനും വെള്ളപ്പാണ്ട് കണ്ടുവരുന്നുണ്ട്. എന്നാല്‍ തൊട്ടു പകരില്ല. ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ?വെള്ളപ്പാണ്ടും ആഹാരവുമായി യാതൊരു ബന്ധവും ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചിട്ടില്ല. ആഹാരരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയതുകൊണ്ട് രോഗം വരാനോ അത് കുറയ്ക്കാനോ…
Read Moreവെള്ളപ്പാണ്ട് പകരുമോ? അസുഖം വരുന്നതെങ്ങനെ
വെള്ളപ്പാണ്ട് (vitiligo) ഉണ്ടായിരുന്ന പ്രശസ്ത കലാകാരന് മൈക്കിള്‍ ജാക്സന്റെ ഓര്‍മ്മ ദിനമാണ് ലോക വെള്ളപ്പാണ്ട് ദിനമായി ആചരിച്ചു വരുന്നത്. അദ്ദേഹം തന്റെ ജീവിതം കൊണ്ട് തെളിയിച്ചതാണ് തൊലിയുടെ നിറമല്ല, കഴിവും കഠിനാധ്വാനവുമാണ് നമ്മുടെ യോഗ്യത നിര്‍ണയിക്കുന്നതെന്ന്. എന്നാല്‍, ഒരു ദശാബ്ദത്തിലേറെയായിട്ടും വെള്ളപ്പാണ്ടിനെക്കുറിച്ച് പല മിഥ്യാധാരണകളും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. വെള്ളപ്പാണ്ട് പകര്‍ച്ച വ്യാധിയാണോ?അല്ല. ഹസ്തദാനത്തിലൂടെയോ ആലിംഗനത്തിലൂടെയോ വായുവിലൂടെയോ വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ പകരുന്ന ഒരു അവസ്ഥയല്ല വെള്ളപ്പാണ്ട്. അതുകൊണ്ടുതന്നെ ഇത് ബാധിച്ചവരെ കല്യാണം കഴിക്കാനോ ഒരുമിച്ച് താമസിക്കാനോ ഒരുമിച്ച് ഭക്ഷണം കഴിക്കാനോ കളിക്കാനോ ഒരു തടസവുമില്ല. വെള്ളപ്പാണ്ട് അണുബാധയാണോ?അല്ല. ചര്‍മ്മത്തിനു നിറം നല്കുന്ന കോശമായ മെലാനോസൈറ്റിനോട് (Melanocyte) നമ്മുടെ തന്നെ രോഗപ്രതിരോധശക്തി പ്രതികരിക്കുന്നതു മൂലം മെലാനോസൈറ്റിന്റെ പ്രവര്‍ത്തനം കുറയുകയും ചില ഭാഗങ്ങളില്‍ മെലാനിന്‍ (Melanin) എന്ന പിഗ്മെന്റ് കുറയുകയും ചെയ്യുന്നു. മെലാനോസൈറ്റിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന രാസവസ്തുക്കളുടെയും വളർച്ചാഘടക ത്തിന്റെയും…
Read Moreഎച്ച്-1 ബി വിസ പുതുക്കൽ നിയമം സ്വാഗതം ചെയ്ത് ഇന്ത്യൻ-അമേരിക്കൻ ടെക് എക്സിക്യൂട്ടീവ്
കലിഫോർണിയ: എച്ച്-1 ബി വിസയിലുള്ള എണ്ണമറ്റ ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്ന യുഎസിലെ താത്കാലിക തൊഴിൽ വിസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിനെ രാജ്യത്തെ ഇന്ത്യൻ സമൂഹം സ്വാഗതം ചെയ്തു. വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിൽ അഭിമാനവും സന്തോഷവും തോന്നുന്നു. യുഎസ്എയിൽ എച്ച്-1 ബി വിസ പുനഃസ്ഥാപിക്കുന്നത് ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ആശ്വാസം പകരും എന്ന് സിലിക്കൺ വാലി ടെക്നോളജി എക്സിക്യൂട്ടീവും കമ്മ്യൂണിറ്റി ലീഡറും പ്രഭാഷകനും എഴുത്തുകാരനുമായ അജയ് ഭൂട്ടോറിയ പ്രസ്താവനയിൽ പറഞ്ഞു. ഇൻ-കൺട്രി എച്ച്-1 ബി വിസ സ്റ്റാമ്പിംഗ് പുതുക്കൽ വിജയകരമായി നടപ്പിലാക്കുന്നത് കൂടുതൽ കാര്യക്ഷമവും മാനുഷികവുമായ ഇമിഗ്രേഷൻ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നു. ഈ പൈലറ്റ് പ്രോഗ്രാമിൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എച്ച്-1 ബി വിസ വളരെ ആവശ്യമാണ്. കാരണം ഇത് യുഎസ് കമ്പനികളെ, പ്രത്യേകിച്ച് സാങ്കേതിക മേഖലയിൽ വൈദഗ്ധ്യവും സൈദ്ധാന്തിക അറിവും…
Read Moreതക്കാളിപ്പനി, പരിചരണം എങ്ങനെ ? ഡോക്ടറെ കാണേണ്ടത് എപ്പോൾ?
കുട്ടികളുടെ കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസ്. * പ്രധാനമായും അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെയാണു ബാധിക്കുന്നത്.* അപൂർവമായി ഈ രോഗം മുതിർന്നവരിലും കാണാറുണ്ട്. ലക്ഷണങ്ങൾപനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. * വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ഡോക്ടറെ കാണേണ്ടത് എപ്പോൾ?ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കുക. പരിചരണം എങ്ങനെ ?* രോഗം വന്നുകഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക * കുളിപ്പിക്കുന്പോൾ തേച്ചുരച്ച് കുമിളകൾ പൊട്ടിക്കരുത്. * വായ്ക്കകത്തെ അസ്വസ്ഥത കുറയ്ക്കാൻ ചൂടില്ലാത്തതും കഴിക്കാൻ ബുദ്ധിമുട്ടില്ലാത്തതുമായ ഭക്ഷണം കൊടുക്കാം. * കുഞ്ഞുങ്ങളെ തിളപ്പിച്ചാറ്റിയ…
Read More