സ്ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന്നാറുള്ളത്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ ഉണ്ടാകുന്നത് സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിനു കുടുംബങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. ഈ വിഷാദം മാറ്റാന്‍ സഹായിക്കുന്ന ചില വഴികൾ: * സ്വയം സമാധാനപ്പെടുക * എപ്പോഴും മുന്നോട്ടു പോകുകയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലിരിക്കുകയും ചെയ്യുക.* മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികള്‍ തേടുക* കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക* വിഷാദരോഗം മാറ്റുനതിന് വൈദ്യസഹായം തേടാന്‍ മടി കാണിക്കാതിരിക്കുക* മനസിലാക്കുന്നവരോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുക.മുൻകരുതൽ എങ്ങനെ?രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്. * ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്. * രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാവും.* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത…
Read MoreTag: health
പക്ഷാഘാതം: വീഴാതിരിക്കാൻ ശ്രദ്ധിക്കാം
ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്. അതിനാല്‍ ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടതാണ്. ആഘാതത്തിൽ നിന്നു കരകയറാൻ ശാരീരിക വിഷമതകള്‍ക്കു പുറമെ സ്ട്രോക്ക് രോഗിയിൽ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാല്‍ സ്ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation). * ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ…
Read Moreപക്ഷാഘാതം: നാലര മണിക്കൂറിനുള്ളിൽ
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണു പറയുന്നത്. ഈ ചികിത്സയിലൂടെ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു ഗണ്യമായ കുറവുണ്ടാകും. അതിനാല്‍ എത്രയും പെട്ടെന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസര്ജന്, സിടി (CT) / എം ആര് ഐ (MRI) എടുക്കാനുള്ള സൗകര്യം, ഐസിയു സൗകര്യം എന്നിവയാണ് സ്ട്രോക്ക് യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകള്‍. ഏത് ആശുപത്രിയിൽ..?സാധാരണയായി സംഭവിക്കുന്നത് രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കില്‍ എത്തിക്കുകയും പിന്നെ സിടി സ്കാനിംഗിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയുമാണ്. നമുക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ട്രോക്ക് യൂണിറ്റുകള്‍ ഉള്ള ഹോസ്പിറ്റലുകള്‍ ഏതൊക്കെ എന്നതും…
Read Moreപക്ഷാഘാതം: ചെറുപ്പക്കാരിലെ സ്ട്രോക്കിനു പിന്നിൽ
സ്ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. *അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. * പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. * ഹാര്‍ട്ട് അറ്റാക്ക് വന്നവർ , ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവർ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്ക് സാധ്യത വളരെ കൂടുതലാണ്. പുകവലിഈയിടെയായി ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. * പുകവലിയാണ് ഇതില്‍ ഏറ്റവും പ്രധാന കാരണം. അമിതവണ്ണം, മാനസിക സമ്മർദം* അമിതവണ്ണം, രക്തസമ്മര്‍ദം, മാനസികസമ്മര്‍ദം എന്നിവയും ചെറുപ്പക്കാരില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. * ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്ക് സാധ്യത കൂടുതലാണ്.…
Read Moreശരീരഭാരവും വണ്ണവും നിയന്ത്രിക്കണം
ശരീരത്തിനാവശ്യമായ അളവിൽ ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ വേണ്ട രീതിയിൽ ഹൃദയത്തിനു രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉയർന്ന കൊളസ്ട്രോൾ അപകടംഉയർന്ന നിലയിലുള്ള കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം, ലഹരി വസ്തുക്കളുടെ ഉപയോഗം, നീണ്ടകാലം അനുഭവിക്കുന്ന മാനസിക സംഘർഷം, വൃക്കരോഗം എന്നിവയുള്ളവർ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ, കാര്യമായ ആരോഗ്യ പ്രശ്നങ്ങളോ ദുശീലങ്ങളോ ഇല്ലാത്ത ചെറുപ്പക്കാർ പോലും ഹൃദയാഘാതം മൂലം വിട പറഞ്ഞ വാർത്തകൾ പലപ്പോഴും കേൾക്കാറുണ്ട്. ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഭാഗമായി ശരീരം നൽകുന്ന മുന്നറിയിപ്പുകൾ കൂടുതൽ പേരും ശ്രദ്ധിക്കാതെ പോകുന്നതും ഒരു പ്രശ്നമാണ്. മുന്നറിയിപ്പുകൾ അവഗണിക്കരുത്* ശ്വാസംമുട്ടി രാത്രി ഉറക്കത്തിൽ പെട്ടെന്ന് ഉണരുക * ശരീരത്തിൽ നീരുണ്ടാകുക,* തുടർച്ചയായി അനുഭവപ്പെടുന്ന കഫക്കെട്ട്,* കിതപ്പ് * ക്ഷീണം * തളർച്ച* വിശപ്പ് ഇല്ലാതാകുക * നെഞ്ചിനു താഴെ…
Read Moreചിന്തകൾക്കും വികാരങ്ങൾക്കും കടിഞ്ഞാണിടാം
ഹൃദയധമനീരോഗങ്ങള്‍, ഹൃദയസ്തംഭനം, ഹൃദയാഘാതം എന്നിവയും അതിന്റെ ഫലമായി സംഭവിക്കുന്ന ദുരിതങ്ങളും വികസിതരാജ്യങ്ങളില്‍ പ്രത്യേകിച്ച് ആസ്ട്രേലിയ, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ വളരെയേറെ കുറഞ്ഞുകൊണ്ടിരിക്കുന്നു. അവിടങ്ങളിലെ ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്ന കാര്യത്തില്‍ ആ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഡോക്ടർമാർക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്ള താല്പര്യവും നല്ല കാഴ്ചപ്പാടുകളുമാണ് അത്തരം നല്ല അനുഭവങ്ങള്‍ക്ക് കാരണം. പുതിയ അറിവുകൾ ഹൃദയാഘാതസാധ്യത വളരെ മുന്‍പ് തന്നെ അറിയാന്‍ കഴിയും. ആഗോളതലത്തില്‍ നടത്തിയിട്ടുള്ള പഠനങ്ങളില്‍ നിന്നു പുതിയ അറിവുകള്‍ പലതും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ അറിവുകള്‍ ജനങ്ങളിലെത്തിക്കാനുള്ള ഒരു സംവിധാനങ്ങളും ഉണ്ടാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് താല്പര്യമില്ല എന്നുള്ളത് ഖേദകരമാണ്. ചില മുന്നറിയിപ്പുകൾകുളി കഴിഞ്ഞ ഉടനെയും ടോയ്ലറ്റിൽ പോയി വരുമ്പോഴും കിതപ്പനുഭവപ്പെടുക, രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ കാലുകളില്‍ വേദന, വെളുപ്പിന് രണ്ട് മണിക്ക് ശേഷം കാല്‍വണ്ണകളില്‍ ഉരുണ്ടുകയറ്റം അനുഭവപ്പെടുക എന്നിവ പലരിലും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പുകള്‍…
Read Moreഫാഡ് ഡയറ്റ് സ്വീകരിക്കുന്പോൾ: ആരോഗ്യകരമാകണം ഡയറ്റ് പ്ലാനുകൾ
ആഴ്ചയിൽ അര മുതൽ ഒരു കിലോഗ്രാം വരെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ഒരു സമീപനമാണ്. ഈ വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്ന വ്യക്തികൾ ദീർഘകാലത്തേക്ക് ഭാരം കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുറഞ്ഞ നിയന്ത്രണങ്ങൾ…ഫാഡ് ഡയറ്റിംഗിന്റെ (അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ തെരഞ്ഞെടുക്കുന്ന രീതി – Fad Diet) നെഗറ്റീവ് ഇഫക്റ്റുകൾ ഒഴിവാക്കാൻ സമീകൃതവും കുറഞ്ഞ നിയന്ത്രണങ്ങളുള്ളതുമായ സമീപനമാണ് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ഓപ്ഷൻ. മാക്രോ ന്യൂട്രിയന്റുകൾ ഒഴിവാക്കിയാൽപലപ്പോഴും, ചില ഭക്ഷണങ്ങൾ അല്ലെങ്കിൽ മാക്രോ ന്യൂട്രിയന്റുകൾ ഫാഡ് ഡയറ്റുകളുടെ ലക്ഷ്യമായി മാറുന്നു. അതുമൂലം നിങ്ങൾക്ക് പോഷകങ്ങളുടെ അപര്യാപ്തതയ്ക്കുള്ള സാധ്യതയും കൂടുതലായിരിക്കാം. കർശനമായി സസ്യാഹാരം പിൻതുടർന്നാൽഭക്ഷണങ്ങളും ഭക്ഷണ ഗ്രൂപ്പുകളും വെട്ടിക്കുറയ്ക്കുകയോ കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാകും. ഉദാഹരണത്തിന്, കർശനമായി സസ്യാഹാരം പിന്തുടരുന്ന…
Read Moreകാലിലെ ചുട്ടുനീറ്റൽ: കാലിൽ അമർത്താതെ, മൃദുവായി തടവുക
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവരിൽ പലരുടെയും രക്തസമ്മർദം, നാഡിമിടിപ്പ് എന്നിവയുടെ നില ഉയർന്നതായി കാണാൻ കഴിയും. തുടയിലും കാൽമുട്ടിലും വേദന, തുടിപ്പുകൾ, മരവിപ്പ്, വസ്തിപ്രദേശത്ത് വേദന, അരക്കെട്ടിൽ വേദന എന്നിവ രോഗനിർണയം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കാലുകളിൽ ചുട്ടുനീറ്റൽ ആയി വരുന്നവരോട് ഡോക്ടർമാർ ചില ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ചില പരിശോധനകൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്യും. ഡോക്ടർമാർ സാധാരണയായി ചോദിക്കാൻ കൂടുതൽ സാധ്യതയുള്ള കാര്യങ്ങൾ– എത്ര കാലമായി കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നു?– ഏതു പൊസിഷനിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോഴാണ് ചുട്ടുനീറ്റൽ അനുഭവപ്പെടുന്നത്?– ചുട്ടുനീറ്റൽ അനുഭവപ്പെടുന്നത് ഒരു കാലിൽ മാത്രമാണോ അതോ രണ്ട് കാലുകളിലുമാണോ?– മുൻകാലങ്ങളിൽ എപ്പോഴെങ്കിലും കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ?– മറ്റ് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടോ?– ഇപ്പോൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ?ഡോക്ടർ ചോദിക്കുന്ന കാര്യങ്ങൾക്കുപുറമെ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ അതുകൂടി പറയേണ്ടതാണ്രക്തസമ്മർദനിലയും കൂടുതൽ…
Read Moreസ്തനാർബുദം; സ്വയം പരിശോധന പ്രധാനം
പ്രതിരോധിക്കാനാവാത്ത തരം സ്തനാർബുദം (Non Preventable)പ്രതിരോധിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ എന്നാൽ ജനിതക കാരണങ്ങള്‍. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. 5% പുരുഷന്മാരിലും കാണുന്നു. ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ ഉണ്ടാകാം. അതിനാല്‍ കാന്‍സറിനെ ജീവിത ശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭത്തിലേ കണ്ടുപിടിച്ച് പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനും വേണ്ട അവബോധം ജനങ്ങളില്‍ സൃഷ്ടിക്കേണ്ടതുണ്ട്. സ്ക്രീനിംഗ് സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുന്നു. സ്തനാര്‍ബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലേ തന്നെ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എല്ലാത്തരം കാന്‍സര്‍ രോഗങ്ങളും ആരംഭദശയില്‍ അറിയാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാന്‍സര്‍ വരാനും ഉയര്‍ന്ന സ്റ്റേജിലേക്ക് പോകാനുമുള്ള സാധ്യതയുണ്ട്. സ്വയം മാറിട പരിശോധന മാറിടങ്ങളിലെ കാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിക്കാന്‍, സ്വയം പരിശോധന എല്ലാ സ്ത്രീകളും പ്രാവര്‍ത്തികമാക്കണം.…
Read Moreസ്തനാർബുദം; തുടക്കത്തിൽ കണ്ടെത്തിയാൽ…
ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം 1% – 3% വരെയാണ്. 20 വയസിനു താഴെ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. 0.5% പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടുന്നു. ആകെയുള്ള ബ്രസ്റ്റ് കാന്‍സറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാല്‍ പാരമ്പര്യമായി സംഭവിക്കുന്നു. സ്ക്രീനിംഗ് ടെസ്റ്റുകൾ കാന്‍സറിനെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളില്‍ എത്തിക്കുന്നതിനായി ഒക്ടോബര്‍ ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ മാസമായി ഡബ്ലുഎച്ച്ഒ പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സിക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുന്നു. ഈ വര്‍ഷത്തെ സ്തനാര്‍ബുദ അവബോധ മാസത്തിന്റെ വിഷയം ‘ആരും സ്തനാര്‍ബുദത്തെ ഒറ്റയ്ക്ക് നേരിടേണ്ടതില്ല’ എന്നാണ്. എന്തുകൊണ്ട്..? പ്രത്യേകമായ ഒരു കാരണം കൊണ്ടല്ല അര്‍ബുദം…
Read More