ആൽസ്ഹൈമേഴ്സ് മൂന്നാം ഘട്ടത്തിൽ രോഗിയുടെ ഓർമകൾ പൂർണമായും നശിക്കുകയും സ്വന്തം അസ്തിത്വം വരെ മറന്നു പോവുകയും ചെയ്യുന്നു. ക്രമേണചലനശേഷി നശിക്കുകയും പൂർണ സമയവും കിടക്കയിൽ തന്നെ കഴിയേണ്ടിയും വരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിൽ താത്പര്യം കുറയുകയും പോഷകക്കുറവും ശരീരഭാരത്തിൽ കുറവും വരുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധാവസ്ഥയിൽ കുറവുവരുത്തുകയും അടിക്കടിയുള്ള അണുബാധ മരണത്തിനു കാരണമാവുകയും ചെയ്യുന്നു. ചികിത്സാരീതികൾപൂർണമായും ഭേദമാക്കാൻ പറ്റുന്ന ഒരു രോഗമല്ല ആൽസ് ഹൈമേഴ്സ്. എന്നാൽ വളരെ നേരത്തേതന്നെ രോഗനിർണയം നടത്തുന്നത് ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. പ്രധാനമായും രോഗലക്ഷണങ്ങൾ വച്ചും ഓർമശേഷി നിർണയിക്കുന്ന ചോദ്യാവലികൾ ഉപയോഗിച്ചുമാണ് രോഗനിർണയം നടത്തുന്നത്. സിടി, എംആർഐമറവിരോഗത്തിന് മറ്റു കാരണങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള രക്ത പരിശോധനകളും തലച്ചോറിന്റെ സിടി അല്ലെങ്കിൽ എംആർഐ സ്കാനും ചെയ്യേണ്ടതായി വരും. ആൽസ്ഹൈമേഴ്സ് ആണെന്ന് ഉറപ്പു വരുത്തിയാൽ ഓർമശക്തി കൂട്ടുന്നതിനുള്ള മരുന്നുകൾ ഡോക്ടറുടെ…
Read MoreTag: health
പ്രായാധിക്യം മൂലം ഓർമകോശങ്ങൾ നശിക്കുന്പോൾ…
നമ്മുടെ ജീവിതത്തിലുടനീളം വിലമതിക്കാൻ കഴിയാത്ത ഏറ്റവും നിർണായകകാര്യങ്ങളിലൊന്നാണ് ഓർമകൾ. നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകൾ ആണ് ഓർമകൾ. ഓർമകളുടെ അടിസ്ഥാനത്തിലാണ് ജീവിതത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നതും. അവ നമ്മുടെ വ്യക്തിത്വം കെട്ടിപ്പടുക്കുന്നു. മുൻകാല തെറ്റുകളിൽ നിന്ന് നമുക്ക് സ്വയം തിരുത്താം. ഓർമകൾ നശിച്ചു പോവുക എന്നതാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധി. ഡിമെൻഷ്യ ഓർമകൾ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയെ ആണ് ഡിമെൻഷ്യ (dementia) അഥവാ സ്മൃതിനാശം എന്നു പറയുന്നത്. ലോകത്തിൽ ആകമാനം 50 ദശലക്ഷം പേർക്ക് ഡിമെൻഷ്യ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഇത് നാലു ദശലക്ഷത്തിന് അടുത്ത് വരും. രോഗികളെ മാത്രമല്ല…ഓർമക്കുറവ് മാത്രമല്ല അതുകാരണം ഉണ്ടാകുന്ന ആശയക്കുഴപ്പവും രോഗിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ ബാധിക്കുന്നു. വികാരങ്ങളുടെ നിയന്ത്രണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ രോഗികളെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബാധിക്കുന്നു. ഓർമകളെ…
Read Moreഎന്താണ് ഒരു ഫിസിയോതെറാപ്പിസ്റ്റ് ചെയ്യുന്നത്?
രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള തങ്ങളുടെ നൈപുണ്യം ഉപയോഗിച്ച് ശൈശവം മുതല്‍ വാര്‍ധക്യം വരെയുള്ള ഘട്ടങ്ങളില്‍ നമുക്ക് ഉണ്ടായേക്കാവുന്ന വിവിധതരം രോഗങ്ങളെയും ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകളെയും മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെയും ഫിസിയോ തെറാപ്പിസ്റ്റ് മനസിലാക്കുകയും ഉചിതമായ ചികിത്സ നല്‍കുകയും ചെയ്യുന്നു. വിവിധ ഫ്രീക്വന്‍സിയിലുള്ള വൈദ്യുത തരംഗങ്ങൾ രോഗങ്ങള്‍ക്ക് അനുസൃതമായ വ്യായാമ മുറകള്‍, വിവിധ ഫ്രീക്വന്‍സിയിലുള്ള വൈദ്യുത തരംഗങ്ങള്‍, മറ്റു ഭൗതിക സ്രോതസുകള്‍ എന്നിവയുടെ സഹായത്തോടെ വേദന ശമിപ്പിക്കുകയും ചലനശേഷി വീണ്ടെടുക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ജോയിന്റ് മൊബിലൈസേഷന്‍ മാനുവല്‍ തെറാപ്പി, ടേപ്പിംഗ്, ഡ്രൈ നീഡിലിംഗ്, ജോയിന്റ് മൊബിലൈസേഷന്‍, കപ്പിംഗ് തെറാപ്പി, മൂവ്മെന്റ് അനാലിസിസ് തുടങ്ങിയ ഒട്ടനവധി നൂതന ചികിത്സാ രീതികളും രോഗനിവാരണത്തിനായി ഉപയോഗിക്കുന്നു. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നു ജീവിതശൈലീരോഗങ്ങളുടെയും തൊഴില്‍ജന്യ അസുഖങ്ങളെയും പ്രതിരോധിക്കുന്നതു വഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു. നടുവേദനയും അതിന്റെ പ്രതിരോധവും ഫിസിയോതെറാപ്പിയിലൂടെ ലോകത്ത് 10ല്‍ 8…
Read Moreഫിസിയോതെറാപ്പി: മരുന്നുകളുടെ പാർശ്വഫലങ്ങളില്ലാതെ
വൈദ്യശാസ്ത്ര മേഖലയില്‍ മറ്റെല്ലാ ചികിത്സാശാഖയും പോലെ തന്നെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു മേഖലയായി ഫിസിയോതെറാപ്പി വളര്‍ന്നു കഴിഞ്ഞു. ശൈശവം മുതല്‍ വാര്‍ധക്യം വരെ ഒരു മനുഷ്യായുസിന്റെ വിവിധ ഘട്ടങ്ങളില്‍ വരുന്ന രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ രോഗിയുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി മനസിലാക്കി പ്രത്യേകതരം വ്യായാമങ്ങളും ഭൗതിക സ്രോതസുകളും നൂതന ചികിത്സാ രീതികളും സംയോജിപ്പിച്ച് ചികിത്സ നല്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഫിസിയോതെറാപ്പി. ഫിസിയോ തെറാപ്പി എന്തിന് ?വ്യവസായികരംഗത്തും നിത്യജീവിതത്തിലും യന്ത്രവല്‍ക്കരണവും പുതിയ ജീവിതശൈലികളുടെ കടന്നുവരവും മനുഷ്യരുടെ കായിക ക്ഷമതയെ ബാധിക്കാന്‍ തുടങ്ങിയത് ഫിസിയോതെറാപ്പിയുടെ പ്രസക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ജീവിതശൈലി രോഗങ്ങള്‍ പരിഹരിക്കുന്നതില്‍ നിസ്തുലമായ പങ്കാണ് ഫിസിയോതെറാപ്പിക്കുള്ളത്. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍· ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പൊക്രേറ്റ്സിന്റെ കാലം മുതല്ക്കേ ഫിസിയോതെറാപ്പിയിലെ പല ചികിത്സാരീതികളും പ്രാബല്യത്തിലുണ്ടായിരുന്നു.· വൈദ്യശാസ്ത്രരംഗത്തെ ഒരു വ്യത്യസ്ത ശാഖയായി ഫിസിയോതെറാപ്പി അംഗീകരിക്കപ്പെടുന്നത് 1813 ാം ആണ്ടില്‍ സ്വീഡനിലാണ്.·…
Read Moreപോഷകസന്പന്നം ഓണസദ്യ
സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നു തന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരം മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ചോറ്ചെമ്പാവരി ചോറില്‍ ‘ബി’ വിറ്റാമിനുകളും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോ ആസിഡുകളും ഗാമാ – അമിനോ ബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതു തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. പരിപ്പ്, പപ്പടം, നെയ്യ്ഏതു സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണത്. ആരോഗ്യകരമായ ,യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത്…
Read Moreബ്രഷിംഗിനൊപ്പം ഫ്ലോസിംഗും മറക്കരുത്
പല്ല് ക്ലീൻ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഒരു ദന്ത ചികിത്സകനെയാണ്. എന്നാൽ, പല്ല് ക്ലീനിംഗിന്റെ അവസാനഭാഗം മാത്രമായിരിക്കണം ദന്താശുപത്രിയിൽ ചെയ്യേണ്ടത്. ആദ്യഭാഗം ശുചീകരണം സ്വന്തമായി ദിനവും ചെയ്യേണ്ടതാണ്. 1. ഹോം ദന്തൽ ക്ലീനിംഗ്2. പ്രൊഫഷണൽ ദന്തൽ ക്ലീനിംഗ് ഹോം ദന്തൽ ക്ലീനിംഗ്ഇത് ദിവസവും നാം ചെയ്യുന്ന ബ്രഷിംഗിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. വിവിധതരത്തിലുള്ള ബ്രഷുകൾ ഇന്ന് നമുക്ക് ലഭ്യമാണ്. സൂപ്പർമാർക്കറ്റിൽ നിന്നുലഭിക്കുന്ന ബ്രഷുകൾ മാത്രമല്ല ദന്ത ചികിത്സകൻ നിർദേശിക്കുന്ന ബ്രഷുകൾ(ഉദാ: ഇന്റർ ഡെന്റർ ബ്രഷ്, ഇന്റർ പ്രോക്സിമൽ ബ്രഷ്, ഫ്ലോസ്…ഇത്തരത്തിലുള്ള ശുചീകരണ ഉപാധികൾ) ദന്ത ചികിത്സകർ നിർദേശിക്കുന്നുവെങ്കിൽ ആവശ്യാനുസരണം വാങ്ങി ഉപയോഗിക്കേണ്ടതാണ്. ആദ്യമായി ഒരു സ്വയം അവലോകനംആവശ്യമാണ്. നമ്മൾ ശരിയായ രീതിയിലാണോ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് എന്നതാണ് അവലോകനം ചെയ്യേണ്ടത്. ഒരു ഡോക്ടറുടെ സഹായം ആവശ്യമെങ്കിൽ തേടാം. 1. ഏതുതരത്തിലാണ് പല്ലു തേക്കേണ്ടത്…
Read Moreഎന്താണ് ആര്‍ത്രൈറ്റിസ്? കാരണങ്ങൾ…
നിത്യജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. സന്ധിവാതം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്താണ് ആര്‍ത്രൈറ്റിസ്? സന്ധിവാതം(ആര്‍ത്രൈറ്റിസ്) എന്നത് സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള പൊതുവായ പദമാണ്. കാരണങ്ങൾ പലത് നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതില്‍ ചിലതു ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ഇന്‍ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.\ രോഗലക്ഷണങ്ങള്‍ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ സന്ധിവേദനയും സന്ധികള്ക്കുചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കില്‍ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം. ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങൾ ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണെങ്കില്‍ സാധാരണയിലും അധികമായി നടക്കുക,…
Read Moreഹെഡ് ആൻഡ് നെക്ക് കാൻസർ; എല്ലാ വർഷവും കാൻസർ സ്ക്രീനിംഗ്
വായയിലും തൊണ്ടയിലും അൾസർ പോലെയാണ് കാണപ്പെടുന്നതെങ്കിൽ ബയോപ്സിയാണ് സാധാരണഗതിയിൽ എടുക്കുക. ഇത്തരത്തിൽ പരിശോധന നടത്തിയതിനു ശേഷം കാൻസർ ആണോ അല്ലയോ എന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രമാണ് ചികിത്സ ആരംഭിക്കുക. സ്കാനിംഗ് ആദ്യം തന്നെ ഏത് സ്റ്റേജ് എത്തി എന്നറിയാനായി സ്കാനിംഗ് നടത്തുന്നു. തുടക്കമാണെങ്കിൽ അൾട്രാസൗണ്ട് സ്കാൻ ചെയ്യും. അല്ലെങ്കിൽ സിടി സ്കാൻ ചെയ്യും. അഡ്വാൻസ്ഡ് സ്റ്റേജ് എത്തിയിട്ടുണ്ടെങ്കിൽ പെറ്റ് സ്കാന്‍ വേണ്ടി വന്നേക്കും. ചികിത്സാമാർഗങ്ങൾ മസ്തിഷ്കവും കഴുത്തും ഉൾപ്പെടുന്ന കാൻസറുകളുടെ ചികിത്സയിൽ വിവിധ രീതികൾ ഉപയോഗിക്കുന്നു സർജറി കാൻസറിന്റെയോ ട്യൂമറിന്റെയോ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക. കീമോതെറാപ്പി കീമോതെറാപ്പി മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുക. റേഡിയേഷൻ റേഡിയേഷൻ ചികിത്സ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുക. ടാർഗെറ്റഡ് തെറാപ്പി ടാർഗെറ്റഡ് മരുന്നുകൾ ഉപയോഗിച്ച്കാൻസർ കോശങ്ങളെ ഇല്ലാതാക്കുക. ഇമ്യൂണോ തെറാപ്പി ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിച്ചുകൊണ്ട് കാൻസർ കോശങ്ങളെ നീക്കം…
Read Moreജനിതക ഘടകങ്ങൾക്കു സ്വാധീനമുണ്ടോ?
ഭക്ഷണ ഘടകങ്ങൾപഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണക്രമവും വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവും ഹെഡ് ആൻഡ് നെക്ക് കാൻസർ സാധ്യത വർധിപ്പിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (എൻഐഎൻ) റിപ്പോർട്ട് പ്രകാരം കേരളമുൾപ്പെടെ പല പ്രദേശങ്ങളിലും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗം കുറവാണ്. ഇതും ഉയർന്ന കാൻസർ സാധ്യതകൾക്ക് കാരണമാകുന്നു. ജനിതക ഘടകങ്ങൾഹെഡ് ആൻഡ് നെക്ക് കാൻസർ വരാൻ ജനിതക പ്രത്യേകതകളും കാരണമാകാറുണ്ട്. വിരളമാണെങ്കിലും ഫാൻകോണി അനീമിയ (fanconi anemia), ലി-ഫ്രോമേനി സിൻഡ്രോം(Li -Fraumeni syndrome) തുടങ്ങിയ ജനിതക സിൻഡ്രോമുകളുടെ ഫാമിലി ഹിസ്റ്ററിയും ഹെഡ് ആൻഡ് നെക്ക് കാൻസറിനു കാരണമായി കാണുന്നുണ്ട്. ഓറൽ ക്യാവിറ്റി ക്യാൻസർചുണ്ടുകൾ, നാവ്, കവിൾ, വായയുടെ അടിഭാഗം, മോണ എന്നിവയിലെ കാൻസറുകൾ ഇതിൽ ഉൾപ്പെടുന്നു. വായിൽ സ്ഥിരമായ വ്രണങ്ങളോ മുഴകളോ ഉണ്ടാകുക, ചവയ്ക്കാനോ വിഴുങ്ങാനോ ഉള്ള ബുദ്ധിമുട്ട്, ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ…
Read Moreമുഖസൗന്ദര്യത്തിൽ പല്ലുകളുടെ പങ്കെന്ത്?
മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ? നല്ല ചിരിയിൽ പല്ലുകളുടെ പ്രാധാന്യ മെന്താണ്? പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തിനും ചിരിക്കും ഭംഗിയില്ലേ? പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന വൃദ്ധന്റെ ചിരിക്ക് ഭംഗിയുണ്ടല്ലോ. പല്ല് ഇല്ലാത്തപ്പോഴും പല്ല് ഉള്ളപ്പോഴും മുഖത്തിന് ഭംഗി വ്യത്യസ്തമാണ്. പല്ല് ഉള്ളപ്പോൾ വളരെ ഭംഗിയായും വൃത്തിയായും അത് യഥാസ്ഥാനത്ത് ഇരുന്നാൽ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ. എല്ലാവരുടെയും മുഖത്തിന് പ്രകൃതിദത്തമായ, ദൈവികമായ ഒരനുപാതം ഉണ്ട് (ഡിവൈൻ പ്രപ്പോഷൻ). ഇതിന് വ്യത്യാസം വരുന്നതിന്റെ കാരണങ്ങൾ: 1. നിരതെറ്റിയ പല്ലുകൾ2. പല്ല് പോട് വരുമ്പോൾ 3. പല്ല് പൊടിഞ്ഞു പോകുമ്പോൾ4. തട്ടലിലും മുട്ടലിലും പല്ല് പൊട്ടുമ്പോൾ5. നിറംമാറ്റം വരുമ്പോൾ ഇതിനെല്ലാം കൃത്യമായ ചികിൽസ ലഭ്യമാണ്. കൃത്യമായ ചികിത്സ സമയത്ത് ലഭിക്കുമ്പോൾ മുഖഭംഗി സുവർണ അനുപാതത്തിൽ എത്തുന്നു (ഗോൾഡൺ പ്രപ്പോഷൻ). ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 1. പല്ലുകൾ മുളയ്ക്കുമ്പോൾ മുതൽ…
Read More