പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.അതിരാവിലെ – കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.പ്രഭാതഭക്ഷണം– ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം. * കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.* ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്റി ഓക്സിഡന്റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.* സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം. 11 മണിക്ക്ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം…
Read MoreTag: health
ചികിത്സ കിട്ടിയാൽ മൂന്നുദിവസം കൊണ്ടു രോഗശമനം
വയറിളക്കം രോഗാണുക്കൾ ശരീരത്തിൽ കടന്നുകൂടിയാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വയറിളക്കം ആരംഭിക്കുന്നതാണ്. കുറേ പേരിൽ പല തവണ വയറിളക്കം കഴിയുമ്പോൾ മാറുകയും ചെയ്യും. എന്നാൽ ചിലരിൽ ഛർദിയും വയറിളക്കവും തുടരും. ചിലരിൽ ചിലപ്പോൾ ഗുരുതരമായ അവസ്ഥ ഉണ്ടാവുകയും ചെയ്തു എന്നും വരാം. ജലാംശം നഷ്ടപ്പെടുന്പോൾഅതിശക്തമായ വയറിളക്കവും ഛർദിയും ഉണ്ടാകുന്നവരിൽ ഒരു മണിക്കൂറിൽ ഒരു ലിറ്റർ എന്ന കണക്കിൽ ജലാംശം നഷ്ടപ്പെടാവുന്നതാണ്. ചിലരിൽ കഞ്ഞിവെള്ളം പോലെ വയറിളക്കം സംഭവിക്കാ വുന്നതാണ്. കടുത്ത അവശതകോളറാ രോഗികൾ അവശരാകും. ശരീരത്തിലെ ജലാംശവും ലവണങ്ങളും കൂടുതലായി നഷ്ടപ്പെടുന്നതാണ് അതിനു കാരണം. രോഗികളിൽ കൂടുതൽ ക്ഷീണം അനുഭവപ്പെടും. അമിതമായ ദാഹം, കൈകളിലും കാലുകളിലും തളർച്ചയും വേദനയും കോച്ചിവലിയും എന്നിവയും കാണാവുന്നതാണ്. മൂത്രത്തിന്റെ അളവിൽ കുറവു വരുന്നത് കോളറാ രോഗികളിൽ മൂത്രത്തിന്റെ അളവിൽ കുറവു വരുന്നത് ഗൗരവമായി കാണേണ്ട ഒരു പ്രശ്നമാണ്. വൃക്കകളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെയും…
Read Moreജലദോഷത്തിനു നാടൻ പ്രതിവിധികൾ
ജലദോഷത്തെ കുറിച്ചുള്ള ചില വസ്തുതകളാണു താഴെ പറയുന്നത്: • ശരീരത്തിലെ സ്വയം രോഗപ്രതിരോധ ശേഷി ഇല്ലാത്തവരിൽ അണുബാധകൾ മൂലം ന്യൂമോണിയ പോലുള്ള രോഗങ്ങൾ ആണ് ഉണ്ടാകുക, ജലദോഷം ആകുകയില്ല. ജീവകം സി, പെനിസിലിൻ എന്നിവയ്ക്ക് ജലദോഷം സുഖപ്പെടുത്താൻ കഴിയും എന്ന് കുറേ കാലമായി കുറേയേറെ പേർ പറയാറുണ്ട്. ഇതിൽ സത്യമൊന്നും ഇല്ല. ജലദോഷം വരാതെ സൂക്ഷിക്കുന്ന കാര്യത്തിൽ ജീവകം സി സഹായിക്കും എന്നുള്ളത് സത്യമാണ്. പെനിസിലിന്റെ കാര്യത്തിൽ അത് ഒരു ആന്റിബയോട്ടിക് ആണ്. ആന്റിബയോട്ടിക് മരുന്നുകൾ ബാക്ടീരിയകൾക്ക് എതിരായി പ്രവർത്തനം നടത്തുന്നവയാണ്, വൈറസുകൾക്ക് എതിരേയല്ല.ജലദോഷത്തോടൊപ്പം പനി, ചുമ, തലവേദന, മൂക്കടപ്പ് എന്നിവയാണ് കൂടുതൽ പേരിലും കാണാൻ കഴിയുന്ന അസ്വസ്ഥതകൾ. ചിലരിൽ ചിലപ്പോൾ 102 ഡിഗ്രി ഫാരൻഹീറ്റ് വരെ പനി കാണാൻ കഴിയുന്നതാണ്. അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. • വിശ്രമിക്കുകയും ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറിയ ചൂടോടെ…
Read Moreപകൽ കടിക്കുന്ന കൊതുകുകൾ രോഗവാഹകർ
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും. ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന,നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദ്ദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അപകട സൂചനകൾ തുടർച്ചയായ ഛർദി, വയറുവേദന,ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട് ,ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച,ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട…
Read Moreപല്ല് നിരതെറ്റൽ; പ്രതിരോധമാണു പ്രധാനം
പല്ല് നിരതെറ്റുന്നതു തടയാൻ പ്രതിരോധ ചികിത്സകൾ തന്നെയാണ് ഏറ്റവും ആവശ്യമായുള്ളത്. ഇതിന് ഏറ്റവും അത്യാവശ്യം പരിശോധനകളാണ്. പല്ല് മുളയ്ക്കുമ്പോൾ തന്നെ…കുട്ടികളിൽ പല്ല് മുളയ്ക്കുമ്പോൾ തന്നെ ഡോക്ടറെ കാണിച്ച് പോടുകൾക്കുള്ള പ്രതിരോധ ചികിത്സയായ പിറ്റ് ആൻഡ് ഫിഷർ സീലെന്റ് നടത്തണം. 1പല്ലു പറിയേണ്ട കൃത്യമായ സമയത്തല്ലാതെ പല്ല്പറിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക. 2ആവശ്യമായ ചികിത്സകൾ ചെയ്ത് പാൽപല്ലുകളെ നിലനിർത്തണം. വിരൽകുടി നീണ്ടുനിന്നാൽദീർഘകാലം നിലനിൽക്കുന്ന വിരൽ കൂടി, വായിൽ കൂടിയുള്ള ശ്വസനം, നാക്ക് തള്ളൽ എന്നീ ശീലങ്ങൾ ഉണ്ടെങ്കിൽ കാരണം കണ്ടുപിടിച്ച് ആവശ്യമായ ചികിത്സകൾ നൽകി നിർത്തലാക്കുക. മയോ ഫങ്ഷണൽഅപ്ലയൻസുകൾ ആറു വയസിനും 12 വയസിനും ഇടയിലായി മോണയുടെയും എല്ലിന്റെയും വളർച്ച ക്രമീകരിക്കാനുള്ള വിവിധതരത്തിലുള്ള മയോ ഫങ്ഷണൽ അപ്ലയൻസുകൾ ലഭ്യമാണ്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം ചെയ്താൽ 12 വയസിനു ശേഷം…
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: വെള്ളം വില്ലൻ
നിസാരമായ രോഗസാഹചര്യത്തില്നിന്നു ഗുരുതരമായ രോഗാവസ്ഥയിലൂടെ മരണത്തിലേക്കുവരെ എത്തിച്ചേക്കാവുന്നതാണ് അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് അഥവ അമീബിക് മസ്തിഷ്ക ജ്വരം. കൂടുതലും കുട്ടികളില്‍ കണ്ടുവരുന്ന ഈ രോഗം പിടിപെട്ടാല്‍ മരണം വരെ സംഭവിച്ചേക്കാം. ബ്രെയിന്‍ ഈറ്റര്‍ എന്നറിയപ്പെടുന്ന നേഗ്ലെറിയ ഫൗലേറി വിഭാഗത്തില്‍പെടുന്ന അമീബ തലച്ചോറില്‍ എത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. അമീബ തലച്ചോറിനെ ബാധിച്ചതിനുശേഷമേ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയുള്ളൂ എന്നതിനാല്‍ ചികിത്സിച്ച് ഭേദമാക്കുക എളുപ്പമല്ല. വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന രോഗാവസ്ഥയാണിതെങ്കിലും 99 ശതമാനം രോഗികളും മരിക്കുന്നു എന്നതാണ് അമീബിക് മസ്തിഷ്ക ജ്വരത്തെ ഭയപ്പെടുന്നതാക്കുന്നത്. ചൂടുകാലത്താണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. ദീര്‍ഘനാളായി വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങള്‍, തോടുകള്‍, വെള്ളക്കെട്ടുകള്‍ തുടങ്ങിയവയില്‍ മുങ്ങിക്കുളിക്കുന്നതുവഴിയാണ് സാധാരണയായി രോഗം പിടിപെടുക.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നേഗ്ലെറിയ ഫൗലേറി എന്ന സൂക്ഷ്മ ജീവിയുടെ സാന്നിധ്യം ഉണ്ട്. മൂക്കിലൂടെ വെള്ളം കയറുമ്പോള്‍ നേഗ്ലെറിയ ഫൗലേറിയും ശരീരത്തിലുള്ളില്‍ കടക്കും. ഇവ മണം…
Read Moreപുറംവേദനയുടെ കാരണങ്ങൾ
അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാന്‍ പ്രയാസമാണ്. ഇപ്പോള്‍ പുറംവേദന കുറേ പേരുടെ സഹയാത്രികനായി മാറിയിരിക്കുന്നു. പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ അവരവര്‍ തന്നെയാണ് ഉണ്ടാക്കുന്നത്. വളഞ്ഞുതിരിഞ്ഞുള്ള ഇരിപ്പ്, പൊണ്ണത്തടി, കൂടുതല്‍ പതുപതുപ്പുള്ള മെത്ത, ചാരുകസേര, കൂടുതല്‍ ഉയരമുള്ള തലയിണ, ടൂവീലറിലും ത്രീവീലറിലും കൂടുതല്‍ യാത്ര ചെയ്യുക എന്നിവയെല്ലാം പുറംവേദനയുടെ കാരണങ്ങളാണ്. ഇരുന്ന് ജോലി ചെയ്യുന്പോൾ കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ പലരും മുന്പോട്ട് വളഞ്ഞ് ഇരിക്കുന്നതായാണ് കാണാറുള്ളത്. കസേരയില്‍ വളഞ്ഞിരുന്ന് ഉറങ്ങുന്നവരും നട്ടെല്ല് വളച്ച് മേശമേല്‍ കൈവെച്ച് ഇരുന്ന് ഉറങ്ങുന്നവരും ധാരാളമാണ്. ഓഫീസിനകത്തും പുറത്തും ജോലി ചെയ്യുന്നവരും അല്ലാത്തവരും കസേരയില്‍ ഇരിക്കുമ്പോള്‍ കഴിയുന്നതും നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്ന് ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഇരിക്കുന്നതിനു ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ കുഷ്യൻ ഉപയോഗിച്ചുനോക്കാം. ഒരേ പൊസിഷനില്‍ തുടര്‍ച്ചയായി വളഞ്ഞും തിരിഞ്ഞും ഒരേ പൊസിഷനില്‍…
Read Moreമോണരോഗം എങ്ങനെ ഒഴിവാക്കാം?
നോര്‍മല്‍ ആയ മോണയുടെ കളര്‍ കോറല്‍ പിങ്ക് ആണ്. ഇത് വ്യക്തികളില്‍ വ്യത്യസ്തമാകാം. എങ്കിലും പൊതുവേ ബേസ് കളര്‍ ഇതുതന്നെയാണ്. ഇതില്‍ നിന്നു വ്യത്യസ്തമായി ചുവപ്പു കൂടുതലോ കഴലിപ്പോ രക്തം പൊടിക്കുകയോ ചെയ്താല്‍ മോണരോഗത്തിന്റെ തുടക്കമായി കണക്കാക്കാം. ആരോഗ്യമുള്ള മോണയില്‍ നിന്ന് അകാരണമായി രക്തം വരില്ല. കാരണങ്ങള്‍1. പ്ലേക്ക് : നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ സാധിക്കില്ല. ഇതു രോഗാണുക്കളുടെ കോളനിയാണ്. പ്ലേക്ക് കൃത്യമായി നീക്കം ചെയ്തില്ല എങ്കില്‍ മോണയ്ക്കടിയില് അടിഞ്ഞുകൂടി ചെത്തല്‍ ആയിമാറുന്നു.2. മോണയില്‍ നിന്നുരക്തം വരുന്നത്3. രണ്ടു പല്ലുകള്‍ക്കിടയിലും മോണയ്ക്കിടയിലും ഭക്ഷണം കയറിയിരിക്കുന്നത്.4. കൃത്യമായ രീതിയില്‍ പല്ലു തേയ്ക്കാത്തതിനാലും വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഡോക്ടറെ കണ്ട് ക്ലീന്‍ ചെയ്യിക്കാത്തതിനാലും 5. ഹോര്‍മോണ്‍ വ്യത്യാസം6. ചില മരുന്നുകള്‍7. പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ലക്ഷണങ്ങള്‍1. ചുവന്നു തടിച്ച മോണ2. മോണ വേദന3. മോണയില്‍ അമർത്തിയാല്‍ രക്തംവരുന്നത്4. വായ്നാറ്റം, രക്തത്തിന്റെയും…
Read Moreഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ എന്തിന്?
2030 ഓടെ ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്ന സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. രോഗനിര്‍ണയത്തിനുള്ള ദ്രുതപരിശോധനാസൗകര്യം ലബോറട്ടറിയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ നവജാത ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ ചികിത്സ പ്രസവ സൗകര്യമുള്ള ആശുപത്രികളില്‍ ലഭ്യമാണ്. രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടണം പ്രതിരോധത്തിനു പരിശോധന ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്. പ്രതിരോധ കുത്തിവയ്പ് പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വര്‍ധന തടയുകയും ഹെപ്പറ്റൈറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള…
Read Moreചെറിയ പോറൽ പോലും അവഗണിക്കരുത്
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം ഒഴിവാക്കാം. പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾകാറ്റഗറി 1മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.കാറ്റഗറി 2തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ – പ്രതിരോധ കുത്തിവയ്പ് എടുക്കണംകാറ്റഗറി 3രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി – ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ…
Read More