‘മിനി-സ്ട്രോക്ക്’ അല്ലെങ്കിൽ ടിഐഎയുടെ (TIA) (ക്ഷണികമായ ഇസ്കെമിക് ആക്രമണം-Transient ischemic attack)കാരണങ്ങളും അപകട ഘടകങ്ങളും ഇസ്കെമിക് സ്ട്രോക്കിലെ പോലെ തന്നെയാണ്. ഒരു ടിഐഎ ചിലപ്പോൾ നിങ്ങൾക്ക് ഉടൻ ഇസ്കെമിക് സ്ട്രോക്ക് ഉണ്ടാകുമെന്നതിന്റെ മുന്നറിയിപ്പാവാം. സ്ട്രോക്ക് പോലെ തോന്നുന്ന ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, സമയം കളയരുത്.തിടുക്കത്തിൽ വൈദ്യസഹായം നേടുക. ഇസ്കെമിക് സ്ട്രോക്ക്തലച്ചോറിലേക്ക് രക്തം നൽകുന്ന ഒരു രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് തടയപ്പെടുമ്പോൾ ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നു. മിക്ക സ്ട്രോക്കുകളും ഇത്തരത്തിലുള്ളതാണ്. ലക്ഷണങ്ങൾമസ്തിഷ്കത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലക്ഷണങ്ങൾ. 1. പലപ്പോഴും ശരീരത്തിന്റെ ഒരു വശത്ത്…മുഖം, കൈ, അല്ലെങ്കിൽ കാലുകൾ എന്നിവയുടെ പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കിൽ ബലഹീനത2. ആശയക്കുഴപ്പം3. മറ്റുള്ളവരോട് സംസാരിക്കുന്നതിനോ സംസാരം മനസിലാക്കുന്നതിനോ ഉള്ള പ്രശ്നങ്ങൾ4. തലകറക്കം, ബാലൻസ് അല്ലെങ്കിൽ ഏകോപനം നഷ്ടപ്പെടൽ, അല്ലെങ്കിൽ നടക്കാൻ ബുദ്ധിമുട്ട്5. കാഴ്ചനഷ്ടം അല്ലെങ്കിൽ ഒരു വസ്തുവിനെ രണ്ടായി കാണുക.കാരണങ്ങൾപ്ലാക്ക്…
Read MoreTag: health
സ്ട്രോക്ക്; എത്രയും പെട്ടെന്നു ചികിത്സ തുടങ്ങാം
തലച്ചോറിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴൽ കട്ടപിടിക്കുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയെ സ്ട്രോക്ക് എന്ന് പറയുന്നു. ലോകമെമ്പാടും മരണത്തിനും വൈകല്യത്തിനും ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രോക്ക്. നമ്മൾ ഇതിനകം കണ്ടതുപോലെ, ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്ട്രോക്ക് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ജീനുകൾസ്ട്രോക്കിനുള്ള പ്രധാന സാധ്യതാ ഘടകം നമ്മുടെ ജീനാണ്. ഒരിക്കൽ സ്ട്രോക്ക് വന്നാൽ അത് ആവർത്തിക്കാനുള്ള സാധ്യത പലമടങ്ങ് വർധിപ്പിക്കും. മറ്റ് അപകട ഘടകങ്ങൾ ഉയർന്ന രക്തസമ്മർദം, തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, അമിതഭാരം, പുകവലി, ആസക്തി മരുന്നുകൾ പോലെയുള്ള ദുഃശീലങ്ങള്‍, മാനസിക പിരിമുറുക്കം, ഉയർന്ന കൊളസ്ട്രോൾ, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ഹൃദ്രോഗങ്ങൾ, അമിത പ്രമേഹം, കരോട്ടിഡ് ആർട്ടറി രോഗം, പെരിഫറൽ ആർട്ടറി ഡിസീസ്. ആദ്യഘട്ടത്തിൽ തന്നെ…സ്ട്രോക്ക് മാനേജ്മെന്റിന്റെ വിജയത്തിലെ പ്രധാന ഘടകം ഉടനടിയുള്ള ചികിത്സയാണ് (ആദ്യഘട്ടത്തിൽ തന്നെ). എത്ര നേരത്തെ ചികിത്സ ആരംഭിക്കുന്നുവോ അത്രയും മികച്ച ഫലം ലഭിക്കും.…
Read Moreമഞ്ഞപ്പിത്തം; കാരണം കണ്ടെത്തി ചികിത്സിക്കാം
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം. ജലത്തിലൂടെ വ്യാപിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണ്. വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി,സി എന്നിവ ശരീരസ്രവങ്ങളിലൂടെയാണു പകരുന്നത്. കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, കാൻസറുകൾ, രക്തകോശ തകരാറുകൾ, പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്. ചിലർ ഡോക്ടറിന്റെ കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണയം നടത്തുന്ന കാലം! എന്നാൽ, ചികിത്സയും കൂടി ഇന്റർനെറ്റ് നോക്കി നടത്തുന്പോഴാണു പ്രശ്നമാകുന്നത്. എന്താണു മഞ്ഞപ്പിത്തം?കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ അവയുടെ സഞ്ചാരപാതയിൽ തടസമുണ്ടാവുകയോ ചെയ്യുന്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ വർണവസ്തു രക്തത്തിൽ കൂടുന്നു. കണ്ണിന്റെ വെള്ളഭാഗത്തിനും മൂത്രത്തിനുമൊക്കെ മഞ്ഞനിറം കാണുന്നു. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ പനി, ഓക്കാനം, ചൊറിച്ചിൽ എന്നിവയും വരാം. പിത്തരസവാഹിനിക്കു തടസം…
Read Moreആസ്ത്മ; രോഗനിർണയവും ചികിത്സയും
രോഗനിര്‍ണയം സ്പൈറോമെട്രി അല്ലെങ്കില്‍ ശ്വാസകോശ പ്രവര്‍ത്തന പരിശോധനയ്ക്കൊപ്പം ശ്വാസം മുട്ടലിന്റെ സാന്നിധ്യവും പരിഗണിക്കുന്നു. ബ്രോങ്കോഡൈലേറ്റര്‍ മരുന്ന് കഴിക്കുന്നതിന് മുമ്പും ശേഷവും നടത്തുന്ന ശ്രമങ്ങളെ ആശ്രയിച്ചുള്ള പരിശോധനയാണ് ശ്വാസകോശ പ്രവര്‍ത്തന പരിശോധന (PFT). ബ്രോങ്കോഡൈലേറ്ററുകള്‍ക്ക് ശേഷം നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയാണെങ്കില്‍, ആ വ്യക്തിക്ക് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആസ്ത്മ:മറ്റു പരിശോധനകള്‍1. പീക്ക് ഫ്ലോ മീറ്റര്‍ (Peak flow meter)2. ബ്രോങ്കിയല്‍ ചലഞ്ച് ടെസ്റ്റ് (Bronchial Challenge Test)3. അലര്‍ജി പരിശോധന (Allergy test)4. ബ്രീത്ത് നൈട്രിക് ഓക്സൈഡ് ടെസ്റ്റ് (Breath Nitric oxide test)5. കഫത്തിലെ ഇസിനോഫില്‍ അളവ് അളക്കുക (Measuring Sputum eosinophil counts)ചികിത്സശ്വസിക്കുന്ന മരുന്നുകളില്‍ ബ്രോങ്കോഡൈലേറ്ററുകളോ സ്റ്റിറോയിഡുകളോ ആകാം. ആസ്ത്മയ്ക്കുള്ള മരുന്നുകള്‍ രണ്ടായി തരം തിരിച്ചിരിക്കുന്നു. 1. റെസ്ക്യൂ/റിലീവര്‍ മരുന്നുകള്‍ –ബ്രോങ്കോഡൈലേറ്ററുകള്‍/സ്റ്റിറോയിഡുകള്‍ അല്ലെങ്കില്‍ കോമ്പിനേഷന്‍ എന്നിവ അടങ്ങിയിരിക്കുന്നു. 2. കണ്ട്രോളര് മരുന്നുകള്‍ –…
Read Moreക്ഷയം ഭേദമാക്കാം; ക്ഷയം ഏത് അവയവത്തെയും ബാധിക്കാം
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫംശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്നഅമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികംനീണ്ടുനിൽക്കുന്ന പനി പകരുന്നത്ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ശ്വാസകോശ…
Read Moreപിത്താശയ കല്ലുകൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലുകള്‍ രൂപപ്പെടുന്നത്. ചികിത്സ തേടേണ്ടതെപ്പോള്‍? എല്ലാവര്ക്കും ചികിത്സ ആവശ്യമായി വരില്ല. നിശബ്ദമായ കല്ലുകള്‍(silent stones) സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. രോഗലക്ഷണങ്ങൾ പ്രകടമാകുന്ന രോഗികള്‍ ചികിത്സ തേടേണ്ടതാണ്. * പിത്താശയ കല്ലുകളും കുടുംബത്തില്‍ പിത്താശയ കാന്‍സറിന്റെ ചരിത്രവുമുള്ള വ്യക്തികള്‍ക്കും ചികിത്സ അനിവാര്യമാണ്.രോഗനിര്‍ണയ രീതികള്വയറിന്റെ ലളിതമായ അള്‍ട്രാസൗണ്ട് സ്കാനിംഗാണ് പ്രധാന രോഗനിര്‍ണയ രീതി. പിത്തനാളിയിലെ കല്ലുകളുടെ രോഗനിര്‍ണയം, CECT / MRCP വഴിയാണ് സാധ്യമാകുന്നത്.ചികിത്സാ രീതികള്സാധാരണയായി പിത്തസഞ്ചി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലൂടെയാണ് പിത്താശയത്തിലെ കല്ലുകള്‍ ചികിത്സിക്കുന്നത്. ഇത് താക്കോല്‍ദ്വാര (Laparoscopic) ശസ്ത്രക്രിയയാണ്. കല്ലുകള്‍ അലിയിച്ചുള്ള ചികിത്സാരീതി സാധാരണഗതിയില്‍ ഫലപ്രദമല്ലാതെ വരാന്‍ സാധ്യതയുണ്ട്.പ്രതിരോധ മാര്‍ഗങ്ങള്‍* ആരോഗ്യകരമായ ഭാരം നിലനിര്ത്തുന്നതുപിത്തസഞ്ചിയിലെ കല്ലുകള്‍ ഉണ്ടാകുന്നതു തടയാന്‍ സഹായിക്കുന്നു. * സ്ഥിരമായി വ്യായാമം ചെയ്യുന്നതും കുറഞ്ഞ കലോറിയുള്ള ഭക്ഷണശീലവും കല്ലുകള്‍ അകറ്റാന്‍ സഹായിക്കുന്നു.* കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കുക.…
Read Moreവായിലെ കാൻസർ; രോഗനിർണയ പരിശോധനകൾ
രോഗനിർണയം * മെഡിക്കൽ ഹിസ്റ്ററി, * ഹാബിറ്റ് ഹിസ്റ്ററി, * ജനറൽ ഫിസിക്കൽ എക്സാമിനേഷൻ വായിലെ പരിശോധന ബ്രഷ് സൈറ്റോളജി സംശയം തോന്നിയ ഭാഗത്തുനിന്ന് ബ്രഷിന്റെ സഹായത്തോടെകോശങ്ങൾ എടുത്ത് മൈക്രോസ്കോപ്പിലൂടെ കോശ വ്യതിയാനം നോക്കുന്നു.FNACഏതെങ്കിലും രീതിയിലുള്ള മുഴകൾ പ്രത്യേകിച്ച് മെറ്റാസ്റ്റാറ്റിക് കാർസിനോമ(കഴുത്തു ഭാഗത്ത് വരുന്നത് ) – ചെറിയ സൂചിയുടെ സഹായത്തോടെ കുത്തി കോശങ്ങൾ എടുത്ത് സ്ലൈഡിൽ പടർത്തി മൈക്രോസ്കോപ്പിന്റെ സഹായത്തോടുകൂടി നോക്കുന്നു. ബയോപ്സിസംശയം തോന്നിയ ഭാഗത്തുനിന്ന് ചെറിയ കഷണം എടുത്ത് മൈക്രോസ്കോപ്പിന്റെ സഹായത്തോടെ നോക്കുന്നു. ഇമേജിംഗ് ടെസ്റ്റുകൾ(IMAGING TESTS) രോഗം ഉറപ്പുവരുത്താനും എത്രത്തോളം ഭാഗത്ത് വ്യാപിച്ചു എന്നറിയാനും സ്റ്റേജിംഗ് ചെയ്യാനും ഇമേജിങ് സഹായിക്കുന്നു. എക്സ് റേ, സിടി, എംആർഐ, പിഇറ്റി ടെസ്റ്റുകൾ.എച്ച്പിവി പരിശോധന– ബയോപ്സി സാമ്പിളുകളിൽ എച്ച്പിവി സാന്നിധ്യം ഉണ്ടോ എന്ന് നോക്കുന്നു. സ്റ്റേജിങ് (Staging ) വായിലെ കാൻസറിന്റെ സ്റ്റേജ് നിശ്ചയിക്കുന്നത് താഴെപ്പറയുന്നവയാണ്- 1)…
Read Moreവായിലെ കാൻസർ ; പൂർവാർബുദ അവസ്ഥകൾ അവഗണിക്കരുത്
ആർക്കൊക്കെയാണ് വായിലെ കാൻസർ സാധ്യത കൂടുതുന്നത് ?* 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാൻസർ സാധ്യത കൂട്ടുന്നു. * രോഗപ്രതിരോധ ശക്തി കുറഞ്ഞവർ * ജനിതകപരമായി പ്രതിരോധശേഷി കുറഞ്ഞവർക്ക് * റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവ ചെയ്യുന്നവരിൽ * അവയവദാനം ചെയ്തവർക്ക് * സൂര്യപ്രകാശം കൂടുതലായി തട്ടുന്നവർ…. തുടങ്ങിയവർക്ക് വായിലെ കാൻസർ സാധ്യത കൂടുതലാണ്. പൂർവാർബുദ അവസ്ഥകൾല്യൂക്കോപ്ലാക്കിയ (Leukoplakia) – വെള്ളപ്പാട് എന്ന് അർഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു 1. ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA) തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർമയേറിയതും മിനുമിനുത്തതുമാണ് . 2.സ്പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA) കവിളിന്റെ ഉൾഭാഗത്തു വായുടെ രണ്ടു വശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ളപ്പാടുകളാണ് ഈ…
Read Moreവായിലെ കാൻസർ ; പുകയില-വെറ്റില-അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായിലെ കാൻസർ ലക്ഷണങ്ങളെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കാനും കാൻസർ സാധ്യതയുള്ളവർ ആരൊക്കെയാണ് എന്നതിനെപ്പറ്റി അറിയാനും നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം മനസിലാക്കാനും സ്ക്രീനിങ്ങിനെ പറ്റി അറിയാനും വേണ്ടിയാണ് ഈ ദിനാചരണം. വായിലെ കാൻസർവായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ കാൻസർ എന്ന് വിശേഷിപ്പിക്കുന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം )വരെയുള്ള ഭാഗങ്ങളിൽ ഉള്ള വളർച്ചകളും വായിലെ ക്യാൻസറായാണ് അറിയപ്പെടുന്നത്. വായയുടെ പ്രധാന ഘടന വൈദ്യശാസ്ത്രപ്രകാരം നാവ് -ചുണ്ടുകൾ -മോണയും പല്ലുകളും -കവിളിലെ തൊലി -ഉമിനീർ ഗ്രന്ഥികൾ – വായയുടെ താഴത്തെ ഭാഗം(ഫ്ലോർ ഓഫ് ദ മൗത്ത് ) – അണ്ണാക്ക് ( ഹാർഡ് പാലറ്റ് ) – ടോൺസിൽസ് എന്നിവയാണ് വായയുടെ പ്രധാന ഘടകങ്ങൾ. ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വായിലെ കാൻസർ രോഗികളിൽ…
Read Moreസൂര്യാഘാതമേറ്റാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.(Heat stroke). ലക്ഷണങ്ങള്വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്. സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം (Heat Exhaustion)സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം,…
Read More