1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. യാത്രയിൽ ഒരു കുപ്പി വെള്ളം കരുതാം. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.2. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 3. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.4. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.5. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക 6. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക7. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന…
Read MoreTag: health
ഭീതിയില്ലാതെ വാർധക്യകാലം; സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താംമറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്നത് മാനസികാരോഗ്യം വർധിപ്പിക്കാനും മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. ഫോണിൽ സന്പർക്കം* കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നേരിട്ടോ ഫോണിലൂടെയോ സമ്പർക്കം പുലർത്തുക. * മറ്റുള്ളവരുമായി ബന്ധപ്പെടാൻ എല്ലാ ദിവസവും സമയം ഷെഡ്യൂൾ ചെയ്യുന്നത് ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കും. പുതിയ കാര്യങ്ങൾ പഠിക്കാം* പുതിയ എന്തെങ്കിലും പഠിക്കുന്നതിനോ ഇതിനകം ഉള്ള കഴിവ് വികസിപ്പിക്കുന്നതിനോ സന്ദർഭങ്ങൾ കണ്ടെത്തി പുതിയ ആളുകളെ കണ്ടുമുട്ടുക.സമ്മർദംമാനസിക പിരിമുറുക്കം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. അത് പല രൂപത്തിലും വരുന്നു. ചിലപ്പോൾ ബുദ്ധിമുട്ടുള്ള സംഭവങ്ങളിൽ നിന്നോ സാഹചര്യങ്ങളിൽ നിന്നോ സമ്മർദം ഉണ്ടാകുന്നു. ഒരു പേരക്കുട്ടിയുടെ ജനനം അല്ലെങ്കിൽ സ്ഥാനക്കയറ്റം പോലെയുള്ള പോസിറ്റീവ് മാറ്റങ്ങൾ സമ്മർദത്തിനും കാരണമാകും. ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യനിരന്തരമായ സമ്മർദം തലച്ചോറിനെ മാറ്റുകയും ഓർമയെ ബാധിക്കുകയും ആൽസ് ഹൈമേഴ്സ് അല്ലെങ്കിൽ അനുബന്ധ ഡിമെൻഷ്യകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.സ്ട്രെസ് ഹോർമോൺ കൂടുന്പോൾപ്രായമായവർക്ക്…
Read Moreഭീതിയില്ലാതെ വാർധക്യകാലം; സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾപ്രായമേറുന്തോറും മൂത്രസഞ്ചി കൂടുതൽ ദൃഢമായി മാറിയേക്കാം. തൽഫലമായി കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരും. മൂത്രാശയ പേശികളും പെൽവിക് ഫ്ലോർ പേശികളും ദുർബലമാകുന്നത് പൂർണമായ മൂത്രസഞ്ചി ഒഴിപ്പിക്കൽ ബുദ്ധിമുട്ടാക്കും അല്ലെങ്കിൽ മൂത്രാശയ നിയന്ത്രണം (മൂത്രാശയ അജിതേന്ദ്രിയത്വം) നഷ്ടപ്പെടാൻ ഇടയാക്കും. പുരുഷന്മാരിൽ, വികസിച്ചതോ വീർത്തതോ ആയ പ്രോസ്റ്റേറ്റ് , പൂർണമായ മൂത്രസഞ്ചി ഒഴിപ്പിക്കലിനും അജിതേന്ദ്രിയത്വത്തിനും പ്രയാസമുണ്ടാക്കും. അമിതഭാരം, പ്രമേഹം മൂലമുള്ള നാഡീക്ഷതം, ചില മരുന്നുകൾ, കഫീൻ അല്ലെങ്കിൽ മദ്യപാനം എന്നിവ അജിതേന്ദ്രിയത്വത്തിന് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്. പ്രതിവിധി പതിവായി ടോയ്ലറ്റിൽ പോകുക. ഓരോ 2-3 മണിക്കൂറിലും എന്നപോലെ കൃത്യമായ ഷെഡ്യൂളിൽ മൂത്രമൊഴിക്കുന്നത് പരിഗണിക്കുക. ആരോഗ്യകരമായ ഭാരം നിലനിർത്തുക. പുകവലിക്കുകയോ മറ്റ് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യുകയാണെങ്കിൽ, അത് ഉപേക്ഷിക്കാൻ ശ്രമിക്കുക.* കെഗൽ വ്യായാമങ്ങൾ ചെയ്യുക. വ്യായാമം തുടർച്ചയായി 10 മുതൽ 15 തവണ വരെ, കുറഞ്ഞത് മൂന്ന്…
Read Moreവേനല്‍മഴ: ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണം
കോട്ടയം: ജില്ലയില്‍ വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന് അറിയിച്ചു. വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മറ്റും കെട്ടിനില്‍ക്കുന്ന വെള്ളം നീക്കം ചെയ്യണം. ചെറുപാത്രങ്ങളില്‍ കെട്ടിനില്‍ക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. കുടിവെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുകുകടക്കാതെ അടച്ചുസൂക്ഷിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തും കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനും ശുചിയാക്കാനും ശ്രദ്ധിക്കണം. മഞ്ഞപ്പിത്തംപകരാതിരിക്കാനും ജാഗ്രത വേണംടാങ്കറുകളില്നിന്ന് വാങ്ങി ഉപയോഗിക്കുന്ന കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങള്‍ പടരാനിടയുണ്ട്. അതിനാല്‍ കുടിവെള്ള സ്രോതസുകള്‍ ആഴ്ചയിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്യുകയോ, കുടിവെള്ളം ക്ലോറിന്‍ ഗുളിക ഉപയോഗിച്ച് ശുദ്ധീകരിക്കുകയോ ചെയ്യണം. ക്ലോറിനേറ്റ് ചെയ്ത വെള്ളമായാലും തിളപ്പിച്ചാറിമാത്രമേ കുടിക്കാനുപയോഗിക്കാവൂ. വഴിയോരങ്ങളില്‍ തുറന്ന് വച്ച് വില്‍ക്കുന്ന ഭക്ഷണ പാനീയങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. ജ്യൂസ്, സര്‍ബത്ത് എന്നിവ വില്ക്കുന്നവര് ശുചിത്വം…
Read Moreപ്രമേഹം; ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായിരിക്കണം. പരിശോധനയുടെ ഫലങ്ങളെക്കുറിച്ചും ചികിത്സയിൽ സ്വീകരിക്കുന്ന സമീപനങ്ങളും വ്യക്തമായി പറഞ്ഞു മനസിലാക്കിക്കൊടുക്കുകയും വേണം. ആഹാരക്രമംരോഗികളുടെ സ്വഭാവം, താൽപര്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് ആഹാരശീലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. നല്ല ആരോഗ്യത്തിനു സഹായിക്കുന്നതും സമീകൃതവും ആയ ആഹാരക്രമമാണ് ഡോക്ടർമാർ പ്രമേഹം ഉള്ളവർക്ക് നിർദേശിക്കാറുള്ളത്. വൃക്കകളുടെ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിക്കണം. പഞ്ചസാര ഒഴിവാക്കണം* പഞ്ചസാരയുടെ ഏതു തരത്തിലുമുള്ള ഉപയോഗം പ്രമേഹം ഉള്ളവർ ഒഴിവാക്കണം. * വളരെയധികം എളുപ്പത്തിൽ പ്രമേഹ നിയന്ത്രണം സാധ്യമാകുന്നതിനും രക്തസമ്മർദം ഉയരാതിരിക്കാനും ഉപ്പ് കൂടി ഒഴിവാക്കുകയോ ഏറ്റവും കുറഞ്ഞ അളവിൽ ശീലമാക്കുകയോ ചെയ്യുന്നത് നല്ലതാണ്. * ഇലക്കറികൾ, ഉലുവ, വെളുത്തുള്ളി എന്നിവ വളരെ നല്ല ഫലം ചെയ്യുന്നതാണ്. * മദ്യപാനം ഉള്ളവർ അതു പൂർണമായും വേണ്ട എന്ന് തീരുമാനിക്കണം. പുകവലിക്കുന്ന സ്വഭാവവും നല്ലതല്ല.* ഡോക്ടർ പറയുന്ന ക്രമത്തിൽ വ്യായാമം ചെയ്യണം.…
Read Moreചൂടുകാലമാണേ, സൂക്ഷിക്കണേ… കുടിക്കാം പാനീയങ്ങൾ
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്…പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു… ഇങ്ങനെ പറയാത്തവരായി ആരുണ്ട്. എല്ലാവര്ക്കും പേടി ശരീരത്തെതന്നെയാണ്. കടുത്ത വേനല്‍ ചൂടില്‍ സുന്ദരമായ നമ്മുടെ ശരീരം കരിവാളിക്കുമോ, സൂര്യാതപമേല്‍ക്കുമോ എന്നിങ്ങനെയുള്ള പേടിയാണ് എല്ലാവർക്കും. മഴയാണെങ്കില്‍ വലിയ കുഴപ്പമില്ല… എന്നാൽ വെയില് കൊണ്ടുകൂടാ... മലയാളികളുടെ ഈ ചിന്തയ്ക്ക്് ഒരു മാറ്റവുമില്ല. വേനൽക്കാലത്തിന്റെ തുടക്കമായപ്പോഴേക്കും കടുത്ത ചൂടാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. പുറത്ത് ഇറങ്ങാൻ പോലും മടിക്കുകയാണ് പലരും. ഇതിൽ കാര്യമുണ്ടുതാനും. വേനൽക്കാലത്തെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേല്‍ക്കുമ്പോള്‍ പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും. എല്ലാം നമ്മുടെ കൈയിലല്ലെങ്കിലും ചില പ്രതിരോധ പ്രവർത്തനങ്ങളിലൂടെ പല പ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാം. സണ്‍ സ്ക്രീനുകള്‍ സംരക്ഷിക്കുംവേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീനുകൾ ഉപയോഗിക്കാനാണ് ഏറ്റവും പ്രധാനമായി ഓർത്തിരിക്കേണ്ടത്. വേനൽ ചൂടിൽനിന്നും ശരീരത്തിന് ദോഷകരമായ സൂര്യരശ്മികളിൽനിന്നും സംരക്ഷിക്കാൻ സൺസ്ക്രീനുകൾക്ക് കഴിയും. എസ് പി എഫ് 50 അടങ്ങിയ സൺസ്ക്രീനുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സൺസ്ക്രീനുകളിൽ…
Read Moreശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് ധാരാളം. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും മാലിന്യവിമുക്തമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ, ജ്യൂസ് തയാറാക്കാൻ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും. ബാക്ടീരിയകൾവേനല് ശക്തമായതോടെ ശുദ്ധജല ലഭ്യത കുറയുന്നു. കുടിവെള്ള ഉറവിടങ്ങൾ മലിനമാവുകയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാൻ ഇടവരുകയും ചെയ്യും. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകും. മലിനജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു. കുടിവെള്ളത്തിലൂടെജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ. വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടമാകുന്നതാണ്…
Read Moreചിക്കൻപോക്സിനു കരുതൽ വേണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വൈറസ് കാരണമാണ് ചിക്കൻപോക്സ് ബാധിക്കുന്നത്. അതിനാൽ വൈറസ് ബാധിക്കാൻ സഹായകമായ അനുകൂല സാഹചര്യങ്ങളെ ഒഴിവാക്കുകയാണ് പ്രതിവിധി. ആയുർവേദ പരിഹാരം* ചിക്കൻപോക്സ് ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക * പ്രതിരോധശേഷി കുറയാൻ കാരണമാകുംവിധം ശരീരത്തിലെ താപനില വർധിപ്പിക്കാൻ സാധ്യതയുള്ള ആഹാരവും ശീലവും ക്രമീകരിക്കുക * നേരിട്ട് വെയിൽ /ചൂട് ഏൽക്കുന്ന പ്രവർത്തികളിൽനിന്ന് അകന്നിരിക്കാൻ ശ്രദ്ധിക്കുക ഇവർക്കു സാധ്യത കൂടുതൽകുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻ പോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പിടിപെട്ടവരിൽ തന്നെ ഈ വിഭാഗത്തിലുള്ളവർക്ക് അപകടം ഒഴിവാക്കാൻ പ്രത്യേക പരിഗണനയും ആവശ്യമാണ്.ചിക്കൻപോക്സ് സാധ്യത വർധിപ്പിക്കുന്നത്* എരിവും പുളിയും ചൂടും ധാരാളം ഉപയോഗിക്കുക* മസാല, നോൺവെജ്, കാഷ്യൂ നട്ട്, സോഫ്റ്റ് ഡ്രിങ്ക്സ്, കോഴിമുട്ട , കോഴി ഇറച്ചി എന്നിവയുടെ ഉപയോഗം* വിശപ്പില്ലാത്ത സമയത്തുള്ള ഭക്ഷണം* വെയിൽ കൊള്ളുക വേദനയോടുകൂടിയ ചുവന്ന സ്പോട്ടുകൾചെറിയൊരു ജലദോഷപ്പനിയായി ആരംഭിക്കുന്ന ചിക്കൻപോക്സ് പിന്നീട്…
Read Moreകിടന്നുമുള്ളൽ; അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു… ഡോക്ടറേ എനിക്കെല്ലാ ദിവസവും… അഞ്ചുമണിയാകുന്പോൽ മൂത്രമൊഴിക്കണം.ഡോ: അതിനെന്താ രാവിലെ മൂത്രമൊഴിക്കുന്നത് നല്ല ശീലമാണ്. അതു രോഗമല്ല, മരുന്നു വേണ്ട. രോഗി: അതല്ല ഡോക്ടർ, ഞനെഴുന്നേൽക്കുന്നത് ഏഴു മണിക്കാണ്!! ചെറിയ കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണം. എന്നാൽ, കൗമാരത്തിലെത്തിയിട്ടും മൂത്രമൊഴിക്കുന്നവരുണ്ട്. 2% മുതിർന്ന കുട്ടികളിൽ ഇതുകാണാറുണ്ട്. രാത്രിമാത്രമല്ല പകലുറങ്ങുന്പോഴും ഇതു വരുന്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതിനെ പ്രാഥമികം, ദ്വിതീയം എന്നു രണ്ടായി തിരിക്കാം. മൂത്രനിയന്ത്രണത്തെക്കുറിച്ച് അവബോധം വരാത്ത കുട്ടിക്കാലത്തെ മൂത്രമൊഴിക്കലാണൂ പ്രാഥമികം. അങ്ങനെയല്ലാതെ പലവിധ കാരണങ്ങൾ കൊണ്ടു തുടരുന്നതിനെയാണു ദ്വിതീയം എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. നമ്മളിവിടെ പറയുന്നത് രണ്ടാമനെ കുറിച്ചാണ്. മാനസിക വേദനയിൽഅനുഭവിക്കാത്തവർക്ക് ഇതു നിസാരമായി തോന്നാം. പക്ഷേ, ഇത്തരം പ്രശ്നമുള്ളവർ അനുഭവിക്കുന്ന മാനസിക വേദന വലുതാണ്.ആണ്‍കുട്ടികളിലാണെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആരുടെയും മുഖത്ത് നോക്കാൻ ധൈര്യമില്ലാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു.പെണ്‍കുട്ടികൾ ആരും അറിയാതെ ഇതു മൂടിവയ്ക്കുന്നു.…
Read Moreചൂടുകാലം; ധാരാളം വെള്ളം കുടിക്കാം, നിർജ്ജലീകരണം തടയാം
സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പുവരുത്തണം. ജലനഷ്ടം കാരണം നിര്‍ജ്ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ചൂടുമൂലമുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്. താപനിയന്ത്രണം തകരാറിലായാൽഅന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെയും ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളംതെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മ്മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍* തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാവേളയില്‍ വെള്ളം…
Read More