ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്തിനാണ് ഇതൊക്കെ എന്ന രീതിയിലാണ്. ഈ ചിന്താഗതി തെറ്റാണ്. എല്ലാ ശരീരഭാഗങ്ങളുടെ യും ആരോഗ്യം കൃത്യമായി ശ്രദ്ധിക്കും എന്ന തീരുമാനം പ്രധാനം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാൽ രോഗനിർണയവും ചികിൽസയും ക്യത്യമായ രീതിയിൽ സാധ്യമാകുന്നതുകൊണ്ട് ആയുർദൈർഘ്യം കൂടി. പ്രായമാകുന്പോൾ പല്ലു കൾ കൊഴിഞ്ഞു പോകും എന്ന ചിന്തയ്ക്ക് മാറ്റം വന്നു തുടങ്ങി. പ്രായമാകുന്പോൾ എല്ലുകൾക്കും തൊലിക്കും ഉള്ളതുപോല തന്നെ തേയ്മാനം പല്ലുകൾക്കും ഉണ്ടാകാം. ക്യത്യമായ ചികിത്സ യഥാസമയം ലഭ്യമാക്കിയാൽ സ്വന്തം പല്ലു കൊണ്ടുതന്നെ ആയുസു തികയ്ക്കാം. ദന്താരോഗ്യപ്രശ്നങ്ങൾമോണരോഗങ്ങൾ, ദന്തക്ഷയം, മോണയിലെ നീർക്കെട്ട്, നാക്കിലെ തടിപ്പുകൾ, പല്ലിന്റെ തേയ്മാനവും കറപിടിക്കലും, ഉമിനീർകുറവും പുകച്ചിലും, രുചി വ്യത്യാസം, ഒന്നോ രണ്ടോ, മുഴുവൻ പല്ലുകളോ ഇല്ലാതിരിക്കുക, പല്ലുസെറ്റ് ലൂസാകുക, പല്ലുസെറ്റ് ശരിയായ രീതിയിൽ പിടിത്തം ഇല്ലാതിരിക്കുക, മുഖത്തെ ചിലഭാഗങ്ങളിൽ വേദനയുണ്ടാവുക, പല്ലില്ലാത്തതിനാൽ ഭക്ഷണം…
Read MoreTag: health
കാൻസർ ചികിത്സയിൽ ബയോമാർക്കറുകളുടെ പങ്ക്; ബയോമാർക്കറുകൾ എന്തിന്
കാൻസർ നേരത്തെ കണ്ടെത്തിയാല്‍ അതിന് ഫലപ്രദമായ ചികിത്സ നല്കാൻ സാധിക്കും. കൂടാതെ രോഗം നേരത്തെ കണ്ടെത്തുന്നവരിൽ രോഗരഹിതമായ അതിജീവനം വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും നേരത്തെയുള്ള രോഗനിർണയം പലപ്പോഴും ശരിയായ രീതിയില്‍ നടക്കുന്നില്ല. ബോധവത്ക്കരണമാണ് രോഗനിർണയത്തിലെ പ്രധാന ഭാഗം. ബയോ മാർക്കറുകൾകാൻസറിന്റെ സാന്നിധ്യം അറിയിക്കുന്ന ബയോ മാർക്കറുകള്‍ ഇന്ന് ലഭ്യമാണ്. ഇത് ഇമേജിംഗ്, ടിഷ്യൂ, സൈറ്റോലോജിക്, മോളിക്കുലാര്‍ ബയോമാർക്കറുകളാകാം. നിലവില്‍ രാജ്യമെമ്പാടുമുള്ള പ്രധാന കാൻസർ ആശുപത്രികളിലും ലബോറട്ടറികളിലും ഈ ബയോമാർക്കര്‍ ടെസ്റ്റുകള്‍ ലഭ്യമാണ്. ചില ബയോമാർക്കറുകള്‍ മികച്ച പരിശോധന ഫലം നൽകുന്നവയാണ്. ഏതു കാൻസറാണെന്നു വരെ തിരിച്ചറിയാന്‍ സാധിക്കും. മറ്റു ചില ബയോമാർക്കറുകള്‍ കാൻസർ മാരകമാണോ അല്ലയോ എന്നു വ്യക്തമാക്കും. എന്നാല്‍ മറ്റു ചിലത് കാൻസറിന് ഏതു ചികിത്സയാണ് അനുയോജ്യമെന്ന് വരെ നിർദേശിക്കും. ബയോമാർക്കറുകളുടെ പ്രവചന ശേഷി കാൻസറിന്റെ ഏറ്റവും മികച്ച ചികിത്സാ രീതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍…
Read Moreകരൾരോഗങ്ങൾ: സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
രോഗാണുബാധ ഉള്ളവരിൽ നിന്നു രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, രോഗാണുബാധ ഉള്ളവർക്ക് ഉപയോഗിച്ച സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കുക എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ ബാധിക്കാറുള്ളത്. രോഗാണുബാധയുള്ള സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികൾക്ക് മഞ്ഞപ്പിത്തം കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി, ബാധിക്കുന്നവരിൽ അത് നീണ്ട കാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്നമായി മാറാവുന്നതാണ്. അതിനും പുറമെ കരൾവീക്കം, മഹോദരം, കരളിനെ ബാധിക്കുന്ന കാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും.സ്വന്തം ആരോഗ്യം നല്ല നിലയിൽ സൂക്ഷിക്കുന്നതിനും നന്നായി നിലനിർത്താനും കരളിന് സ്വന്തമായി തന്നെ കഴിവുണ്ട്. ഒരുപാട് രോഗങ്ങൾ കരളിനെ ബാധിക്കുന്നതാണ് പ്രശ്നമാകുന്നത്. ഈ പ്രശ്നങ്ങൾ നിസാരമായും അശാസ്ത്രീയമായും കൈകാര്യം ചെയ്യുമ്പോഴാണ് സങ്കീർണതകളും ഗുരുതരാവസ്ഥകളുംഉണ്ടാകുന്നത്. അശ്രദ്ധ വേണ്ട, നിസാരമായി കാണേണ്ടവിശപ്പ് കുറയുന്പോഴും ശരീരഭാരം കുറയുമ്പോഴും കരൾ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴും ഇപ്പോഴും പലരും മരുന്നുകടകളിൽ…
Read Moreകരളിന്റെ കാര്യത്തിൽ കരുതൽ വേണം
കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്. കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി ചെലവുകൾ താങ്ങാനാവാതെ സാമ്പത്തിക സഹായത്തിനുള്ള കുറിപ്പുകൾ എന്നിവ പത്രങ്ങളിലും ഫ്ളക്സുകളിലും കാണുന്നതും കൂടി വരികയാണ്. കരൾരോഗങ്ങൾ ബാധിച്ച് അകാലത്തിൽ പോലും അന്ത്യശ്വാസം വലിക്കുന്നവരുടെ എണ്ണവും ഉയരങ്ങളിലേക്കാണ് പോകുന്നത്. എന്തിനാണ് കരൾ?മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരൾ ആണ്. അതിന്റെ ഭാരം ഏകദേശം 1000 – 1200 ഗ്രാം വരെ വരും. വയറിന്റെ വലതുവശത്ത് മുകളിലാണ് കരളിന്റെ സ്ഥാനം. രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു വ്യവസായശാലയുടെ പ്രവത്തനങ്ങളുമായി കരളിന്റെ പ്രവർത്തനം താരതമ്യപ്പെടുത്താവുന്നതാണ്. പോഷകങ്ങളുടെ ആഗിരണംപല വിധത്തിലുള്ള മാംസ്യം, ദഹനരസങ്ങൾ, ചില രാസഘടകങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളിലൂടെയാണ്. കൂടുതൽ പോഷകാംശങ്ങളുടെയും ആഗിരണപ്രക്രിയ അങ്ങനെയാണ് നടക്കുന്നത്. ഗ്ളൈക്കോജൻ, ചില ജീവകങ്ങൾ, പ്രത്യേകിച്ച് ജീവകം എ, ജീവകം ഡി, ഇരുമ്പ്, മറ്റ് ചില ധാതുക്കൾ എന്നിവ ശേഖരിച്ചു…
Read Moreസെർവിക്കൽ കാൻസർ -2: രോഗസാധ്യത നേരത്തേയറിയാൻ ടെസ്റ്റുകൾ
പാപ് സ്മിയർ ടെസ്റ്റ്30 -60 വയസ്സ് വരെയുള്ള സ്ത്രീകൾ 3 വർഷം കൂടുമ്പോൾ പാപ് സ്മിയർ ടെസ്റ്റ് ചെയ്യേണ്ടതാണ്. കാൻസറിന്റെ മുന്നോടിയായി ഗർഭാശയഗളത്തിൽ കോശവികാസങ്ങളോ വ്യതിയാനങ്ങളോ സംഭവിക്കാം. പാപ് ടെസ്റ്റിലൂടെ 10, 15 വർഷം മുമ്പുതന്നെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താം. ഗർഭാശയത്തിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന കോശങ്ങൾ സ്പാച്ചുല എന്നൊരു ഉപകരണം കൊണ്ട് ശേഖരിച്ച് ഒരു ഗ്ലാസ് സ്ലൈഡിൽ പരത്തി കെമിക്കൽ റീ ഏജന്റുകൾ കൊണ്ട് നിറം നൽകി മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയർ ടെസ്റ്റ്. വേദനാ രഹിതമായ ഈ ടെസ്റ്റ് ഒരു മിനിറ്റ് കൊണ്ട് കഴിയുന്നതും ചെലവുകുറഞ്ഞതുമാണ്. 10 വർഷം കഴിഞ്ഞ് കാൻസർ വരാൻ സാധ്യതയുണ്ടെങ്കിൽ ഇതിലൂടെ മനസിലാക്കി ചികിൽസ ലഭ്യമാക്കാം. പല ഗുഹ്യ രോഗങ്ങളും അണുക്കൾ പരത്തുന്ന രോഗങ്ങളും ട്യൂമറുകളും ഈ ടെസ്റ്റിലൂടെ കണ്ടുപിടിച്ചു ചികിത്സിക്കാൻ കഴിയും. എച്ച്പിവി…
Read Moreസെർവിക്കൽ കാൻസർ; നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം തടയാം
ജനുവരി മാസം സെർവിക്കൽ കാൻസർ പ്രിവൻഷൻ മാസമായാണ് ആചരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കാണുന്ന നാലാമത്തെ കാൻസറാണ് ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ കാൻസർ. ഇത് സെർവിക്കൽ കാൻസർ എത്ര മാത്രം ഗുരുതരമായ രോഗമാണ് എന്നതിനെ കാണിക്കുന്നു. സെർവിക്കൽ കാൻസർ ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴത്തെ അറ്റമാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്നതാണ് സെര്‍വിക്സ്. ഈ സെര്‍വിക്സിൽ ഉണ്ടാകുന്ന കാൻസറാണ് സെർവിക്കൽ കാൻസർ. സ്ത്രീകളുടെ ഗർഭാശയഗളത്തിലാണ് ഇത് കണ്ടുവരുന്നത്. സെർവിക്കൽ കാൻസർ മൂലമുള്ള മരണ നിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം പൂർണമായും തടയാൻ സാധിക്കും. കാരണങ്ങൾ*പ്രധാന കാരണം എച്ച്പി വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) തന്നെയാണ്.* നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം പ്രത്യേകിച്ച് 18 വയസിനു താഴെ* ഒന്നിലധികം പേരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം*…
Read Moreസോറിയാസിസ് പകരില്ല; അപകർഷ ബോധം വേണ്ട, രോഗം വരുന്നത് നിങ്ങളുടെ കുഴപ്പംകൊണ്ടല്ല
ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്. രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായി ഇതു കരുതപ്പെടുന്നു.( റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.) ചെതുന്പലുകൾ പോലെതണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്. തലയിൽ മാത്രം ബാധിക്കുന്നതും…സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. * സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ,…
Read Moreപറയാൻ മടിച്ച് അപകടമാകുന്ന പൈൽസ്..!
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒന്‍പത് മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന കുഴലാണു ദഹനേന്ദ്രിയം. നാം അകത്തോട്ടെന്തു നിക്ഷേപിക്കുന്നുവൊ അതിൽ നിന്നു പോഷണം വലിച്ചെടുത്ത ശേഷം ബാക്കിയുള്ളതിനെ മറുദ്വാരത്തിലൂടെ പുറന്തള്ളുന്നതാണു ശരീരത്തിന്റെ ജോലി. നാം അകത്തേക്ക് നിക്ഷേപിക്കുന്നതിന്റെ ഗുണദോഷമനുസരിച്ചാണു വിസർജ്ജനത്തിന്റെ ഗതിവിഗതികൾ. പൈൽസ്മലദ്വാരത്തിലെയും മലാശയത്തിലെയും സിരകൾ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈൽസ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയിൽ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും. അവിടെ നാഡികൾ കുറവായതാണു വേദന കുറയാൻ കാരണം. പലകാരണങ്ങൾ കൊണ്ട് ഈ രക്തക്കുഴലുകൾ വീർക്കാം. പുറത്തേക്കുതള്ളുന്ന പൈൽസ് ആദ്യഘട്ടങ്ങളിൽ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം. രക്തം വരികയോ പൊട്ടാത്തതോ ആയ തരവുമുണ്ട്. കാരണങ്ങൾ1. പാരന്പര്യം: മതാപിതാക്കൾക്ക്…
Read Moreഡോക്ടറെ മാറിയാൽ രോഗം മാറുമോ..?
ശരീരത്തെയോ മനസിനെയോ ബാധിക്കുന്ന ഏതു രോഗമായാലും തുടക്കത്തിലേ കൃത്യമായ ചികിത്സ നൽകിയാൽ വേഗം സുഖം ലഭിക്കും. ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച പറ്റിയാൽ പ്രശ്നം വഷളാകുമെന്ന കാര്യത്തിൽ സംശയവും വേണ്ട. എല്ലാവരും ചെറിയതോതിലെങ്കിലും മനസിന്റെ താളംതെറ്റൽ ഉള്ളവരാണെന്നാണു മനഃശാസ്ത്രത്തിന്റെ കണ്ടെത്തൽ. ഇവയിൽ ചില “തെറ്റ’ലുകൾ ജീവിതത്തിന്റെ താളം വല്ലാതെ മാറ്റിമറിക്കുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതിന് തീർച്ചയായും ചികിത്സ വേണം.ഡോക്ടറെ അടിക്കടി മാറി പരീക്ഷിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന മാനസികനിലയുള്ള ചിലരുണ്ട്. ഇല്ലാത്തതും ഉള്ളതുമായ സ്വന്തം രോഗത്തെക്കുറിച്ച് അമിതമായി ചിന്തിച്ചു കൂട്ടി ചികിത്സയ്ക്കായി മാത്രം ജീവിതം മാറ്റിവയ്ക്കുന്ന ഇത്തരക്കാർ ഒരു പ്രത്യേക മാനസികരോഗാവസ്ഥയിലുള്ളവരാണ്. ഉറ്റവരുടെ വേർപാടുകൾപോലെ മനസിനെ പിടിച്ചുലച്ച ചില സംഭവങ്ങളിലൂടെ കടന്നുപോയവരായിരിക്കും ഇവരിൽ പലരും. ഗുരുതരരോഗമുണ്ടെന്ന ചിന്ത അല്ലെങ്കിൽ വലിയരോഗം പിടിപെട്ടേക്കാം എന്ന അനാവശ്യ ഉത്കണ്ഠ, അതുമല്ലെങ്കിൽ ശരീരത്തിലെ പ്രത്യേക അവയവത്തെയോ ഭാഗത്തെയോക്കുറിച്ചുള്ള രോഗ ചിന്തകൾ തുടങ്ങിയവ ഇവരെ…
Read Moreവർഷത്തിൽ ഒരിക്കൽ പല്ല് ക്ലീൻ ചെയ്യണം
പല്ലു തേയ്ക്കുന്നത് കഴിയുമെങ്കിൽ കണ്ണാടിയിൽ നോക്കി ശ്രദ്ധയോടെ ശരിയായ രീതിയിൽ ചെയ്യേണ്ടതാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ അടുക്കൽ പോയി പല്ലു ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണ്. ഈ രണ്ടു കാര്യങ്ങൾ കൃത്യമായി ചെയ്താൽ മോണയുടെയും ആരോഗ്യം നല്ലൊരു പരിധിവരെ സംരക്ഷിക്കാം. ബ്രഷും പേസ്റ്റുംപ്രാചീനകാലം മുതൽ ടൂത്ത് ബ്രഷുകൾ ഉപയോഗത്തിലുള്ളതായി ചരിത്രരേഖകളിൽ കാണുന്നുണ്ട്. പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യമാണ് മാവിൻ തണ്ടു കൊണ്ടോ ഉമിക്കരിയും വിരലുകളും കൊണ്ടോ പല്ലുതേക്കുന്നതല്ലേ നല്ലതെന്ന്. നമ്മുടെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് പല്ലുതേക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ആധുനിക ഭക്ഷണത്തിന് ആധുനിക രീതിയായ ബ്രഷും പേസ്റ്റും ഉപയോഗിച്ച് പല്ലുതേക്കുക എന്നുള്ളതു തന്നെയാണ് ശരിയായ രീതി. ബ്രഷ് എന്തിന്?1. പല്ലിന്റെ ഇടയിൽ കയറുന്നതും ഉപരിതലത്തിൽ പറ്റിപ്പിടിക്കുന്നതുമായ അന്നന്ന് കഴിച്ച ഭക്ഷണസാധനങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്നു.2. പ്ലാക്ക് ഉണ്ടാവാതെ സഹായിക്കുന്നു. 3. മോണയ്ക്ക് മസാജിംഗ് ലഭിക്കുന്നു. 4. നാക്കു…
Read More