എന്നോടും വൈറസിനോടും കളിക്കാന്‍ ആരുണ്ടെടാ ! വൈറസുകളെ പ്രതിരോധിക്കുമെന്നു കരുതിയ ആന്റിബോഡി ആക്രമിക്കുന്നത് ശരീരത്തെ; കൊറോണ വൈറസ് വിട്ടുപോയാലും അതിന്റെ തിക്തഫലങ്ങള്‍ ഏറെനാള്‍ അനുഭവിക്കേണ്ടി വരുമെന്ന് പഠനം…

കോവിഡ് ഈ ലോകത്തു നിന്ന് അത്രയെളുപ്പത്തില്‍ പോകില്ലെന്ന് ഉറപ്പായതോടെ മനുഷ്യവംശത്തിന്റെ തന്നെ ആശങ്കയേറുകയാണ്. ഇപ്പോള്‍ പുറത്തു വരുന്ന ചില വിവരങ്ങള്‍ കൂടുതല്‍ ആശങ്കാജനകമാണ്. വൈറസിനെ തുരത്താന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡി ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെത്തന്നെ ആക്രമിച്ചേക്കാം എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം തെമ്മാടിക്കോശങ്ങളുടെ ആക്രമണത്തിന് വിധേയമായാല്‍, ശരീരം കോവിഡില്‍ നിന്നും മുക്തി നേടിയാലും, രോഗ ലക്ഷണങ്ങള്‍ പിന്നെയും നിലനില്‍ക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ്, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ലൂപ്പസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കാണുന്നതിനോട് സമാനമായ ഓട്ടോഇമ്മ്യുണ്‍ ആന്റിബോഡികളാണ് കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരിലും കാണുന്നത്. ഈ ആന്റിബോഡികളുടെ ആക്രമണത്തിന് വിധേയമായി ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഒരുപക്ഷെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍, ഇപ്പോള്‍ ഈ തെമ്മാടികളെ തിരിച്ചറിഞ്ഞതിനാല്‍, രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയെങ്കിലും കുറയ്ക്കാനുള്ള പ്രതിവിധി കണ്ടെത്താന്‍ കഴിയും എന്നാണ് ശാസ്ത്രലോകം…

Read More