സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നടന്നത് ശക്തമായ വാദങ്ങള്‍. കേസില്‍ സരിത്ത് പിടിയിലായതിനു പിന്നാലെ സ്വപ്നയും സന്ദീപും ഒളിവില്‍ പോയത് ശക്തമായ സ്വാധീനത്തിന്റെ ബലത്തിലാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. അതിര്‍ത്തി കടന്നതും ഇതേ സ്വാധീനത്തിന്റെ ബലത്തിലാണെന്ന വാദമാണ് കസ്റ്റംസ് ഉയര്‍ത്തിയത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് ഒരു സ്വാഭാവികമായ കാാര്യമാണെന്നും സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തെന്ന് കുറ്റത്തിന് ഒരുമാസമായിട്ടും കസ്റ്റംസിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയുടെ അഭിഭാഷകന് വാദിച്ചത്. അതേസമയം സ്വപ്നയ്ക്കെതിരേ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. പോലീസിലുള്ള സ്വാധീനം ഉപയോഗിച്ചാണ് കര്‍ശന പരിശോധനകള്‍ നിലനില്ക്കുമ്പോള് പോലും സ്വപ്ന ചെക്ക്പോസ്റ്റ് കടന്നതെന്നും കുറ്റക്കാരിയല്ലെങ്കില്‍ എന്തിനു നാടുവിട്ടുവെന്നുമുള്ള വാദങ്ങള്‍ കസ്റ്റംസ് ഉയര്‍ത്തി. സന്ദീപിന്റെ ഭാര്യ സ്വപ്നയ്ക്കെതിരേ മൊഴി നല്‍കിയിട്ടുണ്ട്. ബാഗില്‍ സ്വര്‍ണം ഉണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തിരിച്ചയയ്ക്കാന്‍ സ്വപ്ന ശ്രമിച്ചത്. രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്ളാറ്റില്‍…
Read More