സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് 10 മണിവരെയുളള സമയത്ത് ശക്തമായ ഇടിമിന്നലിനുളള സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നലുകള്‍ അത്യന്തം അപകടകരം ആയതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച ആറു ജില്ലകളിലും ഞായറാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂര്‍, വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും ഞായറാഴ്ച വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തുടനീളം കാലവര്‍ഷം മുമ്പത്തേക്കാള്‍ ശക്തമായിരുന്നു. ഇനിയും മഴയുടെ തോത് കൂടാനാണ് സാധ്യത. ഇതേ സമയം ഉത്തരേന്ത്യയില്‍ മഴയ്ക്കു ശമനം വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നാലു ദിവസത്തെ കനത്ത മഴയില്‍ 73 പേരാണ് മരിച്ചത്.
Read MoreTag: heavy rain
അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ‘വായു’ചുഴലിക്കാറ്റായി മാറി ! അടുത്ത അഞ്ചു ദിവസം കേരളത്തില്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യത; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്തമഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറിയെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് രാവിലെയോടെയാണ് ചുഴലിക്കാറ്റായി മാറിയത്. വായു എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.…
Read Moreഇന്ന് ഇടിയോടു കൂടിയ കനത്ത മഴ ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ! ഉച്ചയ്ക്കു മുമ്പു തന്നെ വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ തിരക്കുകൂടി പാര്‍ട്ടികള്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ചൊവ്വാഴ്ച ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ചൊവ്വാഴ്ച മഴപെയ്തേക്കാം. കോഴിക്കോട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ബുധനാഴ്ചയും ഒറ്റപ്പെട്ട മഴപെയ്യാനിടയുണ്ട്. ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് എട്ടുവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോടുചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ്ച ന്യൂനമര്‍ദം രൂപംകൊള്ളും. ഇതിന്റെ ഫലമായി 25-ന് കാറ്റിന്റെ വേഗം മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വരെയാവും. 26-ന് കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ 25, 26 തീയതികളില്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ കനത്താല്‍ പോളിംഗ് കുറയുമെന്നതിനാല്‍ വോട്ടര്‍മാരെ ഉച്ചയ്ക്കു മുമ്പുതന്നെ ബൂത്തുകളില്‍ എത്തിക്കാനുള്ള തത്രപ്പാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
Read Moreവൈകിയെത്തിയ തുലാമഴ കേരളത്തെ വീണ്ടും പ്രളയഭീതിയിലാഴ്ത്തുന്നു; മഴ കുറവുള്ള പ്രദേശങ്ങൡ പോലും ഇടിയും മിന്നലോടും കൂടിയ പെരുമഴ; ശബരിമല തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ ഇറങ്ങുന്ന പോലീസും കുഴയും…
വൈകിയെത്തിയ തുലാമഴ കനത്തതോടെ കേരളത്തില്‍ വീണ്ടും പ്രളയസാധ്യത സജീവമാകുന്നു. പ്രളയാനന്തര കേരളം സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുമെന്ന മുന്നറിയിപ്പ്. ഇതോടെ ഡാമുകള്‍ വീണ്ടും നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിലുള്‍പ്പെടെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. പമ്പാ നദിയിലെ ഡാമുകളും നിരീക്ഷണത്തിലാണ്. കാര്യങ്ങള്‍ കൈവിട്ടു പോകുംമുമ്പ് അണക്കെട്ടുകളെല്ലാം തുറന്നു വിടാനാണ് സാധ്യത.ശബരിമല നട തുറക്കുന്ന സമയത്തെത്തുന്ന മഴ തീര്‍ത്ഥാടനത്തേയും ബാധിക്കും. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധകാലത്തെ മഴ പ്രതിഷേധക്കാര്‍ക്കും പൊലീസിനും വെല്ലുവിളിയായി മാറും. മറ്റെന്നാള്‍ വൈകിട്ടാണ് ആട്ടചിത്തിരയ്ക്കായി നടതുറക്കുക. ഇതിന് വേണ്ടി അന്ന് രാവിലെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം. സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വലിയൊരു സംഘം പോലീസിനെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. പമ്പയില്‍ ഇന്ന് മതുല്‍ പൊലീസ് നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഇതിനിടെ പെയ്യുന്ന കനത്ത മഴ സുരക്ഷാ ക്രമീകരണങ്ങളെ…
Read Moreസംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത ! ശക്തമായ കാറ്റ് നാശം വിതച്ചേക്കുമെന്നതിനാല് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം; ഇടുക്കിയിലും പാലക്കാട്ടും യെല്ലോ അലര്‍ട്ട്
അടുത്ത രണ്ടു ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വൈകിട്ടുവരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും സംയുക്ത ഫലമായാണ് വന്‍തിരമാലകള്‍ ഉണ്ടാവുന്നത്. തീരത്ത് ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് മീന്പിടിക്കുന്നവര് കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളിലും…
Read Moreമഴ ശമിക്കാന്‍ സാധ്യത ! മേഘങ്ങള്‍ നീങ്ങുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ ആശ്വാസമാകുന്നു ! മേഘങ്ങള്‍ മധ്യപ്രദേശ് ഭാഗത്തേക്ക് നീങ്ങുന്നതായി വിവരം…
കേരളത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന പേമാരിക്ക് ശമനമുണ്ടാകാന്‍ സാധ്യത. കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റുകളുടെ ചിത്രങ്ങളില്‍ നിന്നാണ് ഈ സൂചനകള്‍ ലഭിക്കുന്നത്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച രാവിലത്തെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ കേരളത്തിന് ചെറിയ ആശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ മൂന്നു ദിവസമായി കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യയുടെ ആകാശം മൂടിക്കെട്ടി നില്ക്കുകയാണെങ്കില് ഇന്ന് മേഘങ്ങള്‍ മധ്യപ്രദേശ് ഭാഗത്തേക്ക് നിങ്ങുന്ന കാഴ്ചകളാണ് സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ കാണുന്നത്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.പൊതുജനങ്ങള്‍ക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്സൈറ്റുകളില്‍ സാറ്റ്ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്സൈറ്റുകളിലും സോഷ്യല്‍മീഡിയകളിലും പങ്കുവെക്കുന്നത്. പ്രധാനമായും കാലാവസ്ഥാ…
Read Moreഎന്തിനെയും പോസിറ്റീവായി നേരിടൂ ! പെരുമഴയില്‍ വീട് മുങ്ങിയിട്ടും ആഘോഷത്തിന് ഒട്ടും കുറവില്ല; കുട്ടനാടന്‍ പുഞ്ചയിലേ… പാട്ടുപാടി വീട്ടുകാര്‍…
മഴ തോരാതെ പെയ്യുമ്പോള്‍ മഴയെ ശപിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. മഴയെപ്പറ്റി മനോഹരമായ കവിതകളും കഥകളും രചിക്കുന്നവര്വരെ ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല. എന്നാല്‍ കലി തുള്ളുന്ന മഴയെയും പൊസിറ്റീവായി കാണാനാണ് ഈ കുടുംബത്തിനിഷ്ടം. ദാക്ഷിണ്യമേതുമില്ലാതെ കുത്തിയൊലിച്ചു പെയ്ത മഴയത്ത് വീടിനുള്ളില്‍ വെള്ളം കയറിയപ്പോള്‍ എന്നാല്‍ പിന്നെ വള്ളംകളി ഇവിടെയാകാം എന്നാണ് ഈ വീട്ടുകാര്‍ വിചാരിച്ചത്. പെരുമഴക്കാലത്തെ ഈ വള്ളംകളി ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. വീടിനുള്ളിലെ കവിഞ്ഞൊഴുകുന്ന വെള്ളത്തില്‍ കസേര നിരത്തിയിട്ട് ”കുട്ടനാടന്‍ പുഞ്ചയിലെ”…. എന്ന പാട്ടു പാടിയാണ് ഈ പ്രകടനം. നേതൃത്വം നല്‍കുന്നത് മകന്. പിറകിലിരിക്കുന്ന അച്ഛനുമമ്മയും ഏറ്റുപാടുന്നു. മഴ താണ്ഡവമാടുമ്പോള്‍ എങ്ങനെ ഇത്ര ലാഘവത്തോടെ ഇതൊക്കെ ചെയ്യുന്നുവെന്ന് ഒരു കൂട്ടര് വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ദു:ഖത്തിലും ഇങ്ങനെ ചിരിക്കാന്‍ വലിയ ഹൃദയമുള്ളവര്‍ക്കേ പറ്റൂ എന്നും ഇവര്‍ ഉള്ളില്‍ കരഞ്ഞ് പുറമേ ചിരിക്കുകയാണെന്നും പറഞ്ഞ് ആശ്വസിപ്പിക്കുന്നവരുമുണ്ട്.
Read More