ശൈത്യകാലം ആരംഭിച്ചതോടെ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഞ്ഞു വീഴ്ചയാണ്. ഹിമാലയത്തിന്റെ മടിത്തട്ടില്‍ കിടക്കുന്ന ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡുമെല്ലാം മഞ്ഞില്‍ മുങ്ങിക്കുളിക്കുകയാണ്. ഇവിടങ്ങളിലെ മഞ്ഞു വീഴ്ച പതിവുള്ളതാണെങ്കില്‍ പതിവില്ലാത്ത ഒരിടത്ത് കനത്ത മഞ്ഞു വീഴുന്നത് ജനങ്ങളെയാകെ അമ്പരപ്പിക്കുകയാണ്. എന്നാല്‍ പൊതുവേ വരണ്ട മേഖലയായ രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ മഞ്ഞുവീഴ്ചയാണ് ജനങ്ങളുടെ കണ്ണു തള്ളിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഈ മേഖലയില്‍ കനത്ത ആലിപ്പഴവര്‍ഷം അനുഭവപ്പെട്ടിരുന്നു. ഇവയെല്ലാം കൂടി കനത്ത മഞ്ഞുപാളിയായി കുന്നിന്‍ പ്രദേശങ്ങളെ മൂടിയിരുന്നു. ഇതാണ് വരണ്ട മരുപ്രദേശം മഞ്ഞണിയാന്‍ കാരണമായത്. ഈ ആലിപ്പഴ വര്‍ഷമാണ് രാജാസ്ഥാനിലെ വരണ്ട പ്രദേശങ്ങളെ മഞ്ഞില്‍ പുതപ്പിച്ചത്. മഞ്ഞുപാളികളാല്‍ മൂടിയിരിക്കുന്ന റോഡുകളും വാഹനങ്ങളും വീടുകളുമൊക്കെ ഇവിടെ അദ്ഭുതകാഴ്ചയാണ് സമ്മാനിക്കുന്നത്. ആലിപ്പഴ വര്‍ഷത്തോടുകൂടിയ കനത്ത കാറ്റു തന്നെ ഇവിടെ അസാധാരണമായ പ്രതിഭാസമായിരുന്നു. ഇന്നേവരെ ഇത്തരമൊരു കാലാവസ്ഥാ പ്രതിഭാസം ഈ മേഖലയില്‍ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.…
Read MoreTag: heavy snow fall
മഞ്ഞുറഞ്ഞ വഴിയില്‍ ആരോ ഉപേക്ഷിച്ച പൂച്ചക്കുഞ്ഞുങ്ങളെ സംരക്ഷിച്ച് തെരുവു നായ ! മനസ്സ് ആര്‍ദ്രമാക്കുന്ന സംഭവം ഇങ്ങനെ…
തണുത്തുറഞ്ഞ വഴിയില്‍ ഒരു നായ ചലിക്കാതെ നില്‍ക്കുന്നതു കണ്ട് ആളുകള്‍ ഒന്ന് അമ്പരന്നു.പിന്നീടാണ് ആ നില്‍പ്പിന് പിന്നിലെ സ്‌നേഹം വ്യക്തമായത്. വഴിയരികില്‍ ഉപേക്ഷിച്ച പൂച്ചക്കുട്ടികളെ തന്റെ ശരീരത്തിന്റെ ചൂടു നല്‍കി സംരക്ഷിച്ചായിരുന്നു ഈ തെരുവുനായ കൂട്ടിരുന്നത്. കാനഡയിലെ ഒന്റാറിയോയിലുള്ള ഗ്രാമത്തിലെ റോഡരികില്‍ നിന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് നായയേയും പൂച്ചക്കുട്ടികളേയും ലഭിച്ചത്. കടുത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ കാനഡയില്‍. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണ് തെരുവുനായയെ കണ്ടെത്തിയത്. മൈനസ് മൂന്ന് ഡിഗ്രി തണുപ്പിലാണ് പൂച്ചക്കുഞ്ഞുങ്ങളെ തന്റെ ശരീരത്തിന്റെ ചൂടു നല്‍കി നായ സംരക്ഷിച്ചത്. നായയുടെ സംരക്ഷണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ പൂച്ചക്കുട്ടികള്‍ മഞ്ഞുവീഴ്ചയെ അതിജീവിക്കില്ലായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വഴിയാത്രക്കാരിയായ മിറിയം ആംസ്‌ട്രോങ് ആണ് നായയുടെ ദുരവസ്ഥ കണ്ട് സഹായിക്കാനായി ആദ്യമെത്തിയത്. എന്നാല്‍ നായയുടെ അടുത്തെത്തിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നത്. അവര്‍ അവിടെ കണ്ടത് നായയുടെ ചൂടുപറ്റിക്കിടക്കുന്ന അഞ്ച് കറുത്ത പൂച്ചക്കുട്ടികളെയായിരുന്നു.ഏകദേശം രണ്ട് വയസ്സോളം…
Read More