ഓടുന്ന ബസിനു നേരെ പാഞ്ഞടുത്ത് ഹെഡ്ഡറിലൂടെ മുമ്പിലെ ചില്ലു തകര്‍ത്ത് യുവാവിന്റെ പേക്കൂത്ത്. അങ്ങാടിപ്പുറം പോളിക്വാര്‍ട്ടേഴ്സിനു സമീപം ഇന്നലെ വൈകിട്ടു നാലരയ്ക്കായിരുന്നു സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തേലക്കാട് സ്വദേശിയുടെ ഓട്ടോ റിക്ഷ കല്ലെറിഞ്ഞു തകര്‍ത്തശേഷമാണ് മലപ്പുറത്തുനിന്നു പെരിന്തല്‍മണ്ണയ്ക്കു വന്ന സ്വകാര്യബസിനു മുമ്പിലേക്കു ചാടി ഗ്ലാസ് തലകൊണ്ടു പൊട്ടിച്ചത്. പിന്നിലേക്കു തെറിച്ചുവീണ യുവാവിന്, ബസ് പതുക്കെയായിരുന്നതിനാല്‍ കാര്യമായി പരുക്കേറ്റില്ല. തുടര്‍ന്ന്, ബസിലെ ഡ്രൈവറുടെ സീറ്റില്‍ കയറിയ യുവാവ് താന്‍ നെയ്മറാണെന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോ വന്നാലേ പോവൂ എന്നും വിളിച്ചുപറഞ്ഞു. തലയ്ക്കു പരുക്കേറ്റ യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്നു പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്ങാടിപ്പുറം പോളിക്വാര്‍ട്ടേഴ്സിനു സമീപത്തു താമസിക്കുന്ന യുവാവിനു മാനസികപ്രശ്നങ്ങളുണ്ടോ എന്നതടക്കം അന്വേഷിച്ചുവരുന്നതായി പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Read MoreTag: hedder
കാല്പന്തു കളി ‘തലപന്ത്’കളി ആയാല്‍ കളി മാറും ! ഫുട്ബോളില്‍ ഹെഡ് ചെയ്യുന്നത് ഭാവിയില്‍ മറവി രോഗവും പക്ഷാഘാതവും പോലുള്ളവയ്ക്ക് കാരണമായേക്കാം; സ്കൂള്‍ തലത്തില്‍ ഹെഡ്ഡര്‍ നിരോധിച്ച് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനുകള്‍…
ഫുട്ബോളിലെ അതിമനോഹര കാഴ്ചകളിലൊന്നാണ് ഹെഡ്ഡര്‍ ഗോളുകള്‍. ഹെഡ്ഡര്‍ സ്പെഷലിസ്റ്റുകള്‍ വരെ ലോക ഫുട്ബോളിലുണ്ട്. ഗോള്‍പോസ്റ്റിലേക്ക് തലകൊണ്ട് ഫുട്ബോള്‍ ചെത്തിവിടുന്നത് വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനുകള്‍ ഇപ്പോള്‍ പ്രൈമറി തലത്തില്‍ ഹെഡ്ഡര്‍ നിരോധിച്ചിരിക്കുകയാണ്. ഫുട്ബോള്‍ രംഗത്തു സജീവമായിരുന്ന നിരവധി മുന്‍ കളിക്കാര്‍ ബ്രയിന്‍ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സക്ക് വിധേയരായിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന ഇത് സംബന്ധിച്ച ഗ്ലാസ്കോ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണങ്ങളില്‍ വെളിവായത് മറവി രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ പന്തുകളിക്കാത്തവരെക്കാള്‍ മൂന്നര ഇരട്ടിയില്‍ അധികം കൂടുതലാണ് പന്തുകളിക്കാരില്‍ എന്നാണ്. ഇ ഈ ഒരു പഠനഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി ഹെഡ്ഡര്‍ വേണ്ട എന്ന എന്ന തീരുമാനത്തിലേക്ക് ബ്രിട്ടീഷ് ഫുട്ബോള്‍ അസോസിയേഷനുകള്‍ എത്തിയത്. ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഇതു സംബന്ധിച്ച പ്രശസ്ത കോച്ചായ ഡോ മുഹമ്മദ് അഷറഫിന്റെ പോസ്റ്റ് ചര്‍ച്ചയാവുകയാണ് ഡോ. മുഹമ്മദ്…
Read More