കോഴിക്കോട്: മതവിശ്വാസം ചൂഷണം ചെയ്ത് രാജ്യവ്യാപകമായി കോടികളുടെ തട്ടിപ്പു നടത്തിയ ഹീര ഗോള്‍ഡ് എക്സിമിന്റെ കെണിയില്‍ വീണത് ആയിരങ്ങള്‍. മതമേഖലയിലെ പ്രമുഖരുമായി അടുപ്പം സ്ഥാപിച്ച എം.ഡിയും ഹൈദരാബാദ് സ്വദേശിനിയുമായ നൗഹീര ഷെയ്ഖ് ഈ ഉന്നതബന്ധങ്ങളും തട്ടിപ്പിനുപയോഗിച്ചു. കോടികള്‍ മറിഞ്ഞ ഇടപാടില്‍ ഉള്‍പ്പെട്ടവരുടെ വ്യാപ്തി ഭീമമായതിനാല്‍ തുടരന്വേഷണം സംബന്ധിച്ചു ഡി.ജി.പിയാണു തീരുമാനമെടുക്കുകയെന്നു സിറ്റി പോലീസ് കമ്മിഷണര്‍ സഞ്ജയ്കുമാര്‍ ഗുരുഡിന് കോഴിക്കോട് ഇടിയങ്ങരയിലുള്ള ഹീര ഗോള്‍ഡിന്റെ കെട്ടിടം അടച്ചുപൂട്ടി സീല്‍ ചെയ്തു. ക്രയവിക്രയങ്ങള്‍ വിലക്കി. ഗ്രൂപ്പിന്റെ പേരിലുള്ള കെട്ടിടം വില്ക്കാന് അനുവദിക്കരുതെന്നു സബ് രജിസ്ട്രാര്‍ക്കു പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളപ്പണക്കാരും കണക്കില്‍ കവിഞ്ഞു സ്വത്തുള്ളവരുമടക്കം നിക്ഷേപകരായുണ്ട്. അതുകൊണ്ടുതന്നെ പോലീസില്‍ പരാതിപ്പെടാന്‍ ഇവരാരും തയാറല്ല. പോരാത്തതിന്, പരാതി നല്കിയാല് നിക്ഷേപത്തുകപോലും കിട്ടില്ലെന്നു ഹീരയുടെ ഭീഷണി വീഡിയോയും പുറത്തുവന്നിരുന്നു. രണ്ടു കോടി രൂപയ്ക്കു മേലുള്ള തട്ടിപ്പു കേസുകള്‍ ലോക്കല്‍ പോലീസ് കൈകാര്യം ചെയ്യേണ്ടെന്നു…
Read More