ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ പത്രപ്രവര്‍ത്തക എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ വ്യക്തിയാണ് ഹെയ്ദി സാദിയ. ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ താന്‍ നേരിട്ട പ്രതിബന്ധങ്ങളെയെല്ലാം മറികടന്നാണ് ഹെയ്ദിയുടെ ഈ നേട്ടം. ഗുരുവായൂര്‍ ചാവക്കാട് ആണ് ഹെയ്ദി സാദിയയുടെ സ്വദേശം. ഹെയ്ദി സാദിയ ഇപ്പോള്‍ കൈരളി ടിവി നെറ്റ്വര്ക്കില് കൈരളി ന്യൂസിന്റെ റിപ്പോര്‍ട്ടറായി ആണ് പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങളോളം തെരുവുകളില്‍ പട്ടിണി കിടന്ന ഭിക്ഷ എടുക്കേണ്ടി വന്ന ഹെയ്ദി സാദിയയെ സംബന്ധിച്ചിടത്തോളം സമൂഹത്തില്‍ സ്വീകാര്യത കിട്ടുക എന്നത് വിദൂരമായ ഒരു സ്വപ്നമായിരുന്നു. ചുറ്റുമുള്ള ആളുകളില്‍ നിന്ന് നിരന്തരം ലൈംഗിക പീഡനവും ചൂഷണവും നേരിട്ട ഹെയ്ദിക്ക് സ്വന്തമായി ഒരു ജീവിതം നയിക്കാന്‍ വീട് വിട്ട് ഓടി പോകേണ്ടി വന്നു. തടസ്സങ്ങള്‍ക്കു മുമ്പില്‍ തളരില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് ഹെയ്ദിയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ജീവിതത്തില്‍ വെല്ലു വിളികള്‍ നേരിടുന്ന എല്ലാവര്ക്കും ഒരു പ്രചോദനം…
Read More