ആണുടലില്‍ നിന്നും പെണ്ണുടലിലേക്കുള്ള മാറ്റത്തിന്റെ കാലത്ത് തനിക്ക് കരുത്തായി നിന്ന സുഹൃത്തിനെക്കുറിച്ച് ഹൃദയം തുറന്നെഴുതുകയാണ് ഹെയ്ദി സാദിയ. തന്നിലെ വൈവിധ്യത്തെ ചോദ്യം ചെയ്തിരുന്നവര്‍ക്കുള്ള മറുപടി കൊടുത്തിരുന്നത് വൈഷ്ണവെന്ന തന്റെ പ്രിയകൂട്ടുകാരനായിരുന്നുവെന്ന് ഹെയ്ദികുറിക്കുന്നു. പത്തു വര്‍ഷത്തിനിപ്പുറം തങ്ങള്‍ കണ്ട് മുട്ടുമ്പോള്‍ രണ്ട് പേര്‍ക്കും ഒരുപാട് മാറ്റങ്ങള്‍, പക്ഷെ മാറാതെ നിലനില്‍ക്കുന്നത് തങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ കരുതല്‍ തന്നെയാണെന്നും ഹെയ്ദി കുറിച്ചു. ഹെയ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,… ‘മാറ്റം’കാലങ്ങള്‍ പോകെ പലതും മാറും എന്നത് ഒരു വാസ്തവമാണ്. 2012 ല്‍ പതിനഞ്ച് വയസുള്ള കുട്ടികള്‍ ആയിരുന്നു ഞങ്ങള്‍. പത്തു വര്‍ഷം പിന്നിട്ട് ഇരുപത്തിയഞ്ചാം വയസ്സില്‍ എത്തി നില്കുമ്പോള് ഇരുവര്‍ക്കും പല മാറ്റങ്ങള്‍ പക്ഷെ മാറാത്തതായി ഒന്ന് മാത്രം. ‘ കരുതല്‍ ‘. ഞങ്ങള്‍ പഠിച്ചത് മലപ്പുറത്തെ കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്കൂളിലാണ്. സ്കൂള്‍ പഠന കാലത്ത് കാര്യപ്പെട്ട വിവേചനവും മാറ്റി നിര്‍ത്തലുകളും…
Read More