ഹെല്‍മറ്റില്‍ കയറിയ ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ യുവാവിന് അദ്ഭുത രക്ഷപ്പെടല്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിനാണു പാമ്പിന്റെ കടിയേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ച ബൈക്കില്‍ സഞ്ചരിക്കവേ തലയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഹെല്‍മറ്റ് പരിശോധിച്ചപ്പോഴാണ് അകത്ത് വിഷപ്പാമ്പിനെ കണ്ടത്. വെള്ളിക്കെട്ടന് പാമ്പാണ് ഹെല്‍മറ്റില്‍ കയറിക്കൂടിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ രാഹുലിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയ രാഹുല്‍ 24 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
Read MoreTag: helmet
കഞ്ചാവ് വിറ്റ ലാഭം നല്കാഞ്ഞതില് കലിമൂത്ത് സുഹൃത്തിന്റെ അമ്മയുടെ കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ചു!ഹെല്‍മറ്റു കൊണ്ട് തലയടിച്ചു പൊട്ടിച്ചു;യുവാവ് പിടിയില്‍…
കഞ്ചാവ് പൊതികള്‍ വിറ്റ ലാഭത്തെ ചൊല്ലിയുള്ള ദേഷ്യത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ കയറി അമ്മയുടെ കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ചശേഷം ഹെല്‍മെറ്റുകൊണ്ട് തലയടിച്ചു പൊട്ടിച്ച കേസിലെ പ്രതി പിടിയില്‍. കമ്പിപ്പാലം ഭാഗത്താണ് സംഭവം. തൊടുപുഴ കോലാനിയില്‍ പഞ്ചവടിപ്പാലം ഭാഗത്തുള്ള കുളത്തൂര്‍ വീട്ടില്‍ ലിബിന് ബേബി( 23)യാണ് പിടിയിലായത്. തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്പെഷ്യല്‍ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയില്‍നിന്ന് കൊണ്ടുവന്ന കഞ്ചാവ് പൊതികളാക്കി വിറ്റ നാല്‍വര്‍ സംഘം മുടക്കിയ പണത്തിന്റെ ലാഭം ലഭിച്ച ഒരാള്‍ അത് പങ്കുവെയ്ക്കാന്‍ തയാറാകാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് ലാഭം ഒറ്റയ്ക്ക് കൈക്കലാക്കിയ ആളിന്റെ വീട്ടിലെത്തിയ മൂവര്‍സംഘം നാലാമനെ കാണാഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ അമ്മയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ മലങ്കര മാപ്ര ഭാഗത്ത് ചെങ്കിലത്ത് വീട്ടില്‍ ആദര്‍ശ് എന്ന വടിവാള്‍ അച്ചുവിനെ ഒരു വധശ്രമക്കേസില്‍ ശനിയാഴ്ച തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബര്‍…
Read Moreപിഴ ഈടാക്കാന്‍ അറിയാത്തതു കൊണ്ടല്ല ! നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന് മോര്‍ച്ചറിയില്‍ മലര്‍ന്നു കിടക്കുവാ; പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു…
ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെല്ലാം ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം വന്നതോടെ പലവിധ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ഹെല്‍മറ്റിലാടെ വന്ന ബൈക്കുകാരനെ പോലീസ് എറിഞ്ഞു വീഴ്ത്തിയ സംഭവം സംസ്ഥാനമാകെ വന്‍പ്രതിഷേധത്തിനു വഴിവെക്കുകയും ചെയ്തു. എന്നാല്‍ ഹൃദ്യമായ ഇടപെടലിലൂടെ ശ്രദ്ധ നേടുകയാണ് ഒരു പോലീസുകാരന് ഇവിടെ. ഹെല്‍മറ്റ് ഇല്ലാതെ ബൈക്കിലെത്തിയ കോളേജ് വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഈ പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. തൃത്താലയിലാണ് സംഭവം. പോലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മറ്റ് വച്ചു കൊടുത്തിട്ടാണ് ഉദ്യോഗസ്ഥന് മാതൃകയായത്. പിഴ ഈടാക്കാന്‍ അറിയാത്തോണ്ടല്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഇദ്ദേഹം പറയുന്നു.’അപമാനിക്കാന്‍ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നത്. കഴിഞ്ഞ രണ്ടു മാസം മുന്‍പ് ഒരു ഇന്‍ക്വിസ്റ്റിന് പോയി. നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന് മോര്‍ച്ചറിയില്‍ ഇങ്ങനെ മലര്‍ന്നു കിടക്കുവാ, മുടിയൊക്കെ നന്നായി വാര്‍ന്ന് വച്ച് യൂണിഫോമില്‍ ആ പയ്യന് മരിച്ച് കിടക്കുന്ന കണ്ടപ്പോള്‍ ചങ്ക്…
Read Moreഗുണനിലവാരം കുറഞ്ഞ ഹെൽമറ്റ് വില്പന; മൂന്നു പേർക്കെതിരെ നടപടി
പാലക്കാട്: നഗരത്തിൽ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ വിൽക്കുന്ന മൂന്നു വ്യാപാരികകൾക്കെതിരെ നടപടിയെടുത്തു. സംസ്ഥാനത്ത് ഹെൽമെറ്റ് പരിശോധന കർശനമാക്കിയ അവസരം മുതലെടുത്ത് ഗുണനിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ വിപണിയിൽ വിൽക്കുന്നുവെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് ’ഓപ്പറേഷൻ സുരക്ഷാ കവചം’ സംസ്ഥാനത്ത് പരിശോധന തുടങ്ങിയതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. എൻഫോഴ്സ്മെന്റ് ആർടി ഒ പി ശിവകുമാറിന്റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സി. ബിജു, കെ. കെ ദാസ്, സി എസ് ജോർജ് എ എംവി ഐ മാരായ ഷൈൻ മോൻ ചാക്കോ, കെ. ദേവീദാസൻ എന്നിവരായിരുന്നു പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
Read Moreപുതിയ ഹെൽമറ്റ് നിയമം മുതലാക്കാൻ കച്ചവടക്കാർ; ഹെൽമറ്റിന് വൻവില വർധിപ്പിച്ച് കച്ചവടക്കാർ
മണ്ണാർക്കാട്: മണ്ണാർക്കാടും പരിസരപ്രദേശങ്ങളിലും ഹെൽമെറ്റ് വില്പനയിൽ വൻവില ഈടാക്കുന്നതായി പരാതി. കഴിഞ്ഞദിവസങ്ങളിൽ ഹെൽമറ്റ് വില്പനയിൽ വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധിതമാക്കിയതോടെയാണ് ഈ സ്ഥിതിയുണ്ടായത്. നൂറുമുതൽ ഇരുന്നൂറു രൂപവരെയാണ് വില ഉയർന്നിരിക്കുന്നത്. അതേസമയം ഹെൽമറ്റ് നിർമാണകന്പനികളൊന്നും വിലവർധിപ്പിച്ചിട്ടില്ല. ഫരീദാബാദ്, ബെൽഗാവ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് ബ്രാൻഡഡ് മൂല്യത്തിലുള്ള ഹെൽമറ്റുകൾ കേരളത്തിലേക്ക് എത്തുന്നത്. ഉത്തരേന്ത്യയിൽ മൂന്നുമാസം മുന്‍പുതന്നെ പിൻസീറ്റുകാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നതിനാൽ കന്പനികൾ നേരത്തെ ഉത്പാദനം വർധിപ്പിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിലൊന്നും കന്പനികൾ വിലവർധിപ്പിച്ചിരുന്നില്ല. നിലവിൽ കച്ചവടക്കാരാണ് വൻതോതിൽ തുക വർധിപ്പിച്ച് ഹെൽമറ്റുകൾ വില്‍ക്കുന്നത്. ഇതിനുപുറമേ ഇതര സംസ്ഥാനങ്ങളിൽനിന്നും ഗുണമേന്മയില്ലാത്ത ഹെൽമറ്റും സംസ്ഥാനത്തേക്ക് വ്യാപകതോതിൽ എത്തുന്നുണ്ട്. തമിഴ്നാട്ടിൽ കുടിൽവ്യവസായംപോലെ ഹെൽമറ്റ് നിർമിക്കുന്ന കേന്ദ്രങ്ങളുണ്ട്. ഈ സാഹചര്യത്തിൽ അധികൃതർ ഇടപെട്ട് ഇവയുടെ വില നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.
Read Moreസെൽഫി എടുത്ത് അയയ്ക്കു, നിങ്ങൾക്കുമാകാം ബോധവൽക്കരണത്തിന്റെ ഭാഗം; ഇരുചക്ര വാഹനങ്ങളിലെ പിൻസീ റ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ വ്യത്യസ്ത ചലഞ്ചുമായി കേരള പോലീസ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ വ്യത്യസ്ത ചലഞ്ചുമായി കേരള പോലീസ്. ഇരു ചക്രവാഹനങ്ങളിൽ പ്രിയപ്പെട്ടവരുമായി ഹെൽമറ്റ് ധരിച്ചു നിൽക്കുന്ന ഫോട്ടോ അയച്ചാൽ മികച്ചവ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കാമെന്നാണ് കേരള പോലീസിന്റെ വാഗ്ദാനം. വിവരങ്ങൾ സഹിതം [email protected] എന്ന ഇ- മെയിൽ വിലാസത്തിൽ അയക്കണമെന്നും വാഹനം നിർത്തിയ ശേഷം മാത്രം ഫോട്ടോ എടുക്കണമെന്നും പോലീസ് നിർദേശിക്കുന്നു. അതേസമയം ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. ഹെൽമറ്റില്ലാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കുള്ള പിഴ തുക വാഹനം ഓടിക്കുന്നവരിൽ നിന്നുമാണ് ഈടാക്കുന്നത്. പരിശോധനയിൽ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തവരെ ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. നാലു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും പിൻസീറ്റിൽ ഹെൽമറ്റ് നിർബന്ധമാണ്. വരുംദിവസങ്ങളിലും സംസ്ഥാനത്ത് പരിശോധന…
Read Moreഇത് ഹെല്‍മറ്റിന്റെ ആദിമരൂപം ! ഹെല്‍മറ്റിനു പകരം അലൂമിനിയം പാത്രം തലയില്‍ കമിഴ്ത്തി വച്ച് സ്കൂട്ടര്‍ യാത്രക്കാരി; വീഡിയോ വൈറലാകുന്നു…
ഗതാഗത നിയമം കര്‍ശനമാക്കിയതോടെ എല്ലാവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തുകയാണ്. ഭീമമായ പിഴത്തുകയെ പേടിച്ച് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാന്‍ ഏവരും നിര്‍ബന്ധിതരാവുകയാണ്. പോലീസ് ചെക്കിംഗ് കണ്ടാല്‍ വഴിമാറി പോവുന്നത് പണ്ടു മുതല്‍ക്കെ ആളുകള്‍ പയറ്റുന്ന തന്ത്രമാണ്. എന്നാല്‍ ഹെല്‍മെറ്റ് വേട്ടയില്‍ നിന്ന് രക്ഷനേടാന്‍ ഒരു സ്ത്രീ പയറ്റിയ തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹെല്‍മറ്റിനു പകരം തലയില്‍ ചെറിയ അലൂമിനിയം പാത്രം വച്ചാണ് ഇവര്‍ ഇരുചക്ര വാഹനം ഓടിച്ചത്. കേരളത്തിനു പുറത്താണ് സംഭവം. ഈ വാഹനത്തിനു പുറകെ സഞ്ചരിച്ച ആളുകളാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 40 സെക്കന്‍ഡോളം ദൈര്‍ഘ്യമുള്ള വിഡിയോ ഒരാഴ്ച മുന്‍പാണ് പങ്കുവെച്ചതെങ്കിലും ഇപ്പോഴും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.
Read Moreകഴിക്ക്…കഴിക്ക് ഇന്നുകൂടിയല്ലേ ഉള്ളൂ…! ഹെല്‍മറ്റ് വയ്ക്കാത്തവര്‍ക്ക് ലഡു നല്കി പാലക്കാട് പോലീസ്; ഇനി ആയിരം രൂപ പിഴ; വീഡിയോ വൈറലാകുന്നു…
ഹെല്‍മറ്റ് വയ്ക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് എപ്പോഴും പാരയാണ് പോലീസ്. ഹെല്‍മറ്റ് വയ്ക്കാത്ത ആള് ഓടിക്കുന്ന വാഹനം കൈകാട്ടി നിര്‍ത്തി പെറ്റി അടിക്കുന്നതാണ് അവരുടെ സ്റ്റൈല്‍. എന്നാല്‍ പാലക്കാട് പോലീസ് ആ സ്റ്റൈല്‍ ഒന്നു മാറ്റിപ്പിടിക്കുകയാണ്. ഹെല്‍മറ്റ് വയ്ക്കാതെ വരുന്നവരെയെല്ലാം ലഡ്ഡു നല്‍കിയാണ് പോലീസ് ഞെട്ടിച്ചത്. പലരും അര്ധശങ്കയോടു കൂടിയാണെങ്കിലും ലഡ്ഡു വാങ്ങിച്ചു കഴിച്ചു. എന്നാല്‍ എന്തുകൊണ്ട് ലഡ്ഡു നല്‍കുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നതോടെ ലഡ്ഡു തിന്ന സന്തോഷം അങ്ങ് പോയിക്കിട്ടും. നിലവില്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിന് 100 രൂപയാണ് പിഴ ഈടാക്കുന്നതെങ്കില്‍ അടുത്ത ദിവസം മുതല്‍ അത് 1000 ആക്കുകയാണെന്നാണ് പോലീസ് പറയുന്നത് അതിന്റെ സന്തോഷം പങ്കുവയ്ക്കലാണ് ഈ ലഡു നല്കല്. എന്തായാലും ഇന്ന് ലഡു കഴിക്കുന്നവരൊക്കെ നാളെ ഹെല്‍മറ്റ് വയ്ക്കുമെന്നുറപ്പ്.
Read Moreബൈക്ക് ഓടിക്കുമ്പോള്‍ പോലും ഹെല്‍മറ്റ് വയ്ക്കുന്നില്ല പിന്നെയാ കാറിന് ! ഹെല്‍മറ്റ് വക്കാതെ കാറ് ഓടിച്ചതിന് 200 രൂപ പിഴ വിധിച്ചു
ഭരത്പൂര്‍ : ബൈക്ക് ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്നാണ് നിയമെന്ന് എല്ലാവര്ക്കും അറിയാം. ഇല്ലെങ്കില്‍ പിഴ ഉറപ്പാണ്. ചില സംസ്ഥാനങ്ങളില്‍ ബൈക്കിന്റെ പിറകിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമമുണ്ട്. എന്നാല്‍ കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതില്ല. അവിടെ സീറ്റ് ബെല്‍റ്റാണ് നിര്‍ബന്ധം. എന്നാല്‍ കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ഇട്ടില്ലെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 200 രൂപ പിഴ ഈടാക്കിയിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്. ഭരത്പൂരിലാണ് ഈ വിചിത്രമായ സംഭവം. ഖരേര സ്വദേശിയായ വിഷ്ണു ശര്‍മയ്ക്കാണ് പിഴയൊടുക്കേണ്ടി വന്നത്. ഇദ്ദേഹം ആഗ്രയില്‍ നിന്ന് ഭരത്പൂരിലേക്ക് വാനില്‍ പോവുകയായിരുന്നു. ഇതിനിടെ നനംഗല പൊലീസ് പിക്കറ്റില്‍ ഇയാളുടെ വാഹനം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രഹ്ലാദ് സിങ് എന്ന ഉദ്യോഗസ്ഥന്, വിഷ്ണു ശര്‍മയ്ക്ക് ഹെല്‍മറ്റില്ലെന്ന് പരാമര്‍ശിച്ച് 200 രൂപ പിഴയെഴുതി ബില്‍ നല്കി. എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ഈ പൊലീസ് ഉദ്യോഗസ്ഥന് രംഗത്തെത്തിയിട്ടുണ്ട്. എഴുതിയപ്പോള്‍ മാറിയതാണെന്നും സീറ്റ്…
Read More