സ്വന്തം കല്യാണത്തിന് നിറയെ സ്വര്‍ണമണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്നത് ഒട്ടുമിക്ക മലയാളി പെണ്‍കുട്ടികളുടെയും ആഗ്രഹമാണ്. എന്നാല്‍ തന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ടെന്ന് പിതാവിനോടു കട്ടായം പറഞ്ഞ ആളാണ് ഷെഹ്ന ഷെറിന് എന്ന പെണ്‍കുട്ടി. മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കോരമ്മന്‍കണ്ടി അന്ത്രുവിന്റെ മകളാണ് ഷെഹ്ന ഷെറിന്. തന്റെ വിവാഹത്തിന് വിവാഹസമ്മാനമായി സ്വര്‍ണം വേണ്ടെന്ന മകളുടെ വാക്ക് സന്തോഷത്തോടെ ഏറ്റെടുത്തി നിര്‍ധനര്‍ക്ക് കൈത്താങ്ങാവുക ആയിരുന്നു ഈ പിതാവ്. ഉപ്പാ എന്റെ കല്യാണത്തിന് സ്വര്‍ണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങാവാം എന്ന ഷെഹന ഷെറിന്റെ വാക്കാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് ഏറെ സന്തോഷം പകര്‍ന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് മകളുടെ ഈ നിര്‍ദ്ദേശം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വിവരം മകളെ വിവാഹം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചു. അവരും തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്കി. ഇതോടെയാണ് അങ്ങനെ…
Read MoreTag: help
നിര്‍ധന യുവതിയുടെ വിവാഹത്തിന് വസ്ത്രവും ഒരു ലക്ഷം രൂപയും നല്കി സുരേഷ് ഗോപി ! യുവതിയുടെ അവസ്ഥ താരത്തെ അറിയിച്ചത് പോലീസുകാര്‍….
സെപ്റ്റംബറില്‍ വിവാഹിതയാവുന്ന നിര്‍ധന യുവതിയ്ക്ക് നേരെ സഹായഹസ്തങ്ങള്‍ നീട്ടി സുരേഷ് ഗോപി. ഏറ്റുമാനൂര്‍ സ്വദേശിയായ അശ്വതി അശോക് എന്ന യുവതിക്കാണ് സുരേഷ് ഗോപി ഒരു ലക്ഷം രൂപയും വിവാഹവസ്ത്രവും നല്കി സഹായിച്ചത്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനെ നഷ്ടമായ അശ്വതിയുടെ അമ്മ ഒരു റിസോര്‍ട്ടില്‍ തൂപ്പുകാരിയായിട്ടാണ് ജോലി നോക്കി കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി ബാധിച്ചതോടെ വിവാഹം നടത്തുന്ന കാര്യം ബുദ്ധിമുട്ടിലായി. സെപ്റ്റംബര്‍ ഒന്‍പതിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹം നടത്തുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് ദേവികുളം ലോക്കല്‍ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍മാരാണ് സുരേഷ് ഗോപിയെ അറിയിച്ചത്. തുടര്‍ന്ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് ഒരു ലക്ഷത്തിന്റെ ചെക്കും വിവാഹവസ്ത്രവും താരം അശ്വതിക്ക് നല്കി. സൂപ്പര്‍ഹിറ്റ് സംവിധായകന് ജോഷി ഒരുക്കുന്ന പാപ്പന്റെ ചിത്രീകരണത്തിരക്കുകളിലാണ് താരം ഇപ്പോള്‍. ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ളൈ,…
Read More