കൊച്ചി: മലയാളത്തിലെ നാല് പ്രമുഖ നടൻമാർ ഉൾപ്പെടെ ഏഴുപേരിൽ നിന്നുമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി മിനു മുനീര്‍. ജയസൂര്യ, മുകേഷ്, മണിയന് പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് താരം ആരോപണം ഉന്നയിച്ചത്. ഇവരില്‍ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത് അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു. തനിക്ക് അടുത്ത് ഫ്ലാറ്റുണ്ടെന്നും അങ്ങോട്ട് വരാൻ പറയുകയും ചെയ്തുവെന്നാണ് ആരോപണം. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നും മിനു പറയുന്നു. മണിയന് പിള്ളരാജു മോശമായി പെരുമാറിയെന്നും ടാ തടിയാ എന്ന…
Read MoreTag: hema committee
ഇരിക്കുംമുമ്പ്… അമ്മയുടെ പദവികളിലേക്ക് പടിപടിയായി കയറിയ സിദ്ദിഖിന് അമ്പത്തിയഞ്ചാം നാൾ പടിയിറക്കം; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്
കൊച്ചി: സിനിമ സംഘടനാമേഖലയില് കരുത്താര്‍ജിച്ച സിദ്ദിഖിന്റെ അപ്രതീക്ഷിത പതനമായിരുന്നു ഇന്നലെ രാജിയിലൂടെ സംഭവിച്ചത്. 24 വര്‍ഷക്കാലം താരസംഘടന അമ്മയുടെ ഭരണസമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ച സിദ്ദിഖ് കഴിഞ്ഞ ജൂണ്‍ 30 നാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ നേതൃത്വവും പുതിയ ആശയങ്ങളുമായി മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായേറ്റ പ്രഹരമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുവരവും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളും. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളേറെയും സംഘടനയെ ചോദ്യമുനയില്‍ നിര്‍ത്തിയതോടെ പുതിയ ഭരണനേതൃത്വം പരുങ്ങലിലായി. എന്തു പറയണം, എങ്ങനെ പ്രതികരിക്കണം എന്നറിയാതെ കുറച്ചുദിവസം ഒഴിഞ്ഞു നടന്നു. സംഘടനയ്ക്കുള്ളില്നിന്നു തന്നെ അപസ്വരങ്ങള്‍ ശക്തമായതോടെ പ്രതികരിക്കാതിരിക്കാനാകാത്ത അവസ്ഥയിലായി. പ്രസിഡന്റ് മോഹന്‍ലാലിന്റെ അഭാവത്തില്‍ പിന്നെ ആ ചുമതല ഏറ്റെടുത്തത് ജനറല്‍ സെക്രട്ടറി സിദ്ദിഖാണ്. ആരെ കൊള്ളണം, ആരെ തള്ളണമെന്ന വിഷമാവസ്ഥയിലാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു സിദ്ദിഖിന്റെ പ്രതികരണങ്ങളേറെയും. സിദ്ദിഖ് സ്വീകരിച്ച ഒഴുക്കന്‍ നിലപാടിനെ ജഗദീഷും ഉര്‍വശിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. അതിന്റെ പൊരുള്‍…
Read Moreഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; താരസംഘടനയായ അമ്മയില്‍ ഭിന്നതകടുക്കുന്നു; ജഗദീഷ് കൊളുത്തിവിട്ട തീ ആളിപ്പടരുന്നു; വെളിപ്പെടുത്തലും പ്രതികരണങ്ങളുമായി നിരവധി സഹതാരങ്ങൾ
കൊച്ചി: മലയാള സിനിമയെ ഒന്നാകെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടനയായ “അമ്മ’യില്‍ ഭിന്നത കടുക്കുന്നു. നടന് ജഗദീഷ് കൊളുത്തിയ തീയാണ് ഇപ്പോള്‍ മറ്റ് താരങ്ങളിലേക്ക് ആളിപ്പടരുന്നത്. ജഗദീഷ് എടുത്ത നിലപാട് ആശ്വാസകരവും അഭിമാനപരവുമായിരുന്നുവെന്നും അത്തരം നിലപാടുകള്‍ അപൂര്‍വമാണെന്നുമാണ് പല സഹതാരങ്ങളും അഭിപ്രായപ്പെടുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയ്ക്ക് എതിരായുള്ളത് അല്ലെന്നും സംഘടനയെ പ്രതിസ്ഥാനത്ത് നിറുത്തിയിട്ടുമില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് ഇന്നലെ പത്രസമ്മേളത്തില്‍ പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങള്‍ നടക്കുന്നിട്ടുണ്ടെങ്കില്‍ പോലീസ് കേസെടുത്ത് നടപടി സ്വീകരിക്കണം. പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരെ സംഘടന സംരക്ഷിക്കില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ഏറെ വൈകിയാണ് പേരിനായി മാത്രം ഇന്നലെ അമ്മ ഭാരവാഹികള്‍ പത്രസമ്മേളനം നടത്തിയതും. അതേസമയം സിദ്ദിഖിന് തള്ളി കൂടുതല്‍ അഭിനേതാക്കള്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വിഷയത്തില്‍…
Read Moreപവർ ഗ്രൂപ്പ് ഉണ്ടാകാം, തനിക്കും വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ട്: നോ പറയേണ്ടിടത്ത് നോ പറയണം; പോരാടാൻ കൂരെ ആരും ഉണ്ടാകില്ല; അനുഭവം പറഞ്ഞ് ശ്വേതാ മേനോനും
കൊച്ചി: സിനിമയിൽ അനധികൃത വിലക്ക് തനിക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോൻ. കരാർ ഒപ്പിട്ട ഒമ്പത് സിനിമകളിൽനിന്ന് ഒരു സുപ്രഭാതത്തിൽ ഇല്ലാതായത് ഇതിന്റെ ഭാഗമാകുമെന്നും അവർ പറഞ്ഞു. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാമെന്ന് ശ്വേത. സ്ത്രീകൾക്ക് പ്രശ്നങ്ങളുണ്ടെന്ന് താൻ കുറേ വർഷമായി പറയുന്നു. ഇതിനെതിരേ നമ്മൾതന്നെ പോരാടണം. ഇക്കാര്യത്തിൽ മറ്റാരും ഒപ്പമുണ്ടാകില്ലെന്നും ശ്വേത വ്യക്തമാക്കി. പരസ്പരം പിന്തുണച്ചാൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും പറയും. നോ പറയേണ്ടിടത്ത് നോ പറയണം. അല്ലാത്തുകൊണ്ടുള്ള പ്രശ്നമാണ് ഇതൊക്കെയെന്നും അവർ കൂട്ടിച്ചേർത്തു.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട്; അമ്മയുടെ പ്രതികരണം വൈകിയെന്ന് നടന് ജയന് ചേര്‍ത്തല; ആഷിക് അബു, സാന്ദ്രാ, ചിന്മയി എന്നിവരുടെ പ്രതികരങ്ങൾ ഇങ്ങനെ…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകിയെന്നാണ് വൈസ് പ്രസിഡന്റ് ജയന് ചേര്‍ത്തല പ്രതികരിച്ചത്, വിഷയത്തില്‍ ഉടന്‍ പ്രതികരണം ഉണ്ടായിരുന്നുവെങ്കില്‍ ഇത്രയധികം ചര്‍ച്ച ഉണ്ടാകില്ലായിരുന്നു. സംവിധായകന് രഞ്ജിത്തിനെതിരേ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വനടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ തലകുനിച്ച് കേള്‍ക്കുന്നു: ആഷിക് അബു സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ തലകുനിച്ച് കേള്‍ക്കുന്നുവെന്നാണ് സംവിധായകന് ആഷിക് അബുവിന്റെ പ്രതികരണം. ബംഗാളില്‍നിന്നു വന്നൊരു സ്ത്രീ കേരളത്തില്‍ ഭയചകിതയായി ഒരു രാത്രി തളളി നീക്കേണ്ടി വന്നിരിക്കുന്നു. നഗ്നമായ മനുഷ്യാവകാശ ലംഘനവും സ്ത്രീയോടുളള അക്രമവുമാണുണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നിയമപരമായ നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും ആഷിക് അബു ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാന്രാജിവയ്ക്കണം: സാന്ദ്രാ തോമസ് കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ സംവിധായകന് രഞ്ജിത്തിനെ സംരക്ഷിച്ച മന്ത്രി സജി…
Read Moreഇടവേളകളില്ലാതെ പരാതികൾ..! ‘അഡ്ജസ്റ്റ് ചെയ്താല്‍ അംഗത്വഫീസ് വേണ്ട, അവസരവും കിട്ടും’; ഇടവേള ബാബുവിനെതിരേ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്
കൊച്ചി: അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരേ രൂക്ഷമായ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടിയും രംഗത്തെത്തി. ‘അമ്മ’യില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നാണ് ജുബിതയുടെ ആരോപണം. അമ്മയില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയരുമെന്നും ഉപദേശിച്ചു. ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി. ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ച് തൊട്ടടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ അത് നിഷേധിച്ചു. ഏതൊരു ലൊക്കേഷനില്‍ പോയാലും കുറച്ച് സമയത്തിനുള്ളില്‍ അഡ്ജസ്റ്റ്മെന്റിനെക്കുറിച്ച് പറയും. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങള്‍ വേണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല. ഒരുമിച്ച് യാത്ര ചെയ്യാം ടൂര്‍ പോവാം എന്നൊക്കെയാണ് സുധീഷ്…
Read Moreവേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണം; സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടാകും; തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്; തുറന്നടിച്ച് അന്‍സിബ ഹസന്
വേട്ടക്കാര്‍ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിക്കുള്ളില്‍ ആകണമെന്നുമാണ് ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അന്‍സിബ ഹസന് പ്രതികരിച്ചത്. ബംഗാളി നടിയുടെ ആരോപണത്തില്‍ ഇരയുടെ ഒപ്പം നില്ക്കുമന്നും തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി വേണമെന്നും അന്‍സിബ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടാകും. റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയില്‍ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാന്‍ പോയില്ലെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
Read Moreകുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ; സിനിമാ മേഖലയിൽ എല്ലാക്കാലത്തും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്; താൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ലെന്ന് ഇന്ദ്രൻസ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. സിനിമാ മേഖലയിൽ എല്ലാക്കാലത്തും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടെന്നും കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേയെന്ന് ഇന്ദ്രൻസ്. അതുകൊണ്ട് ഇൻഡസ്ട്രിയ്ക്കോ ആർക്കോ ദോഷമൊന്നും വരില്ലെന്നും താരം കൂട്ടിച്ചേർത്തു. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരെ ഉണ്ടായ ചൂഷണങ്ങൾക്കെതിരെ നടപടി ഉണ്ടാവണമെന്നും സർക്കാർ വേണ്ടത് പോലെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പ്രതികരിച്ചു. വാതിലിൽ മുട്ടിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആരെങ്കിലും മുട്ടിയോയെന്ന് തനിക്ക് അറിയില്ലെന്നും സത്യമായിട്ടും താൻ മുട്ടിയിട്ടില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. നേതൃസ്ഥാനത്തിരിക്കുന്നതിനാലാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ ആരോപണം ഉയരുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഒക്കെ പേരില്‍ ഓരോരുത്തര്‍ക്കും എന്തും പറയാമല്ലോ. പെട്ടെന്ന് അറിയുന്നത് അതല്ലേ? നമുക്ക് ചര്‍ച്ച ചെയ്യാന്‍ എളുപ്പവും നേതൃത്വസ്ഥാനത്തിരിക്കുന്നവരെ വിരല്‍ ചൂണ്ടുമ്പോഴല്ലേയെന്നും ഇന്ദ്രന്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബംഗാളി നടി ഗുരുതരമായ വെളിപ്പെടുത്തലുമായി എത്തിയല്ലോ എന്ന ചോദ്യത്തിന് മലയാളി നടിമാരെ…
Read Moreഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ വെട്ടി;വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിർദേശിച്ചത് 21 പാരഗ്രാഫുകൾ, വെട്ടിയത് 129 പാരഗ്രാഫുകൾ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തിവിട്ടത് വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ ആവശ്യപ്പെട്ടതിൽ കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കി. അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സർക്കാർ ഒഴിവാക്കിയത്. 49 മുതൽ 53 വരെ പേജുകൾ അധികമായി നീക്കി. 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിർദേശിച്ചത് 21 പാരഗ്രാഫുകൾ ആണ് എന്നാൽ സർക്കാർ 129 പാരഗ്രാഫുകൾ വെട്ടിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിലും കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കുമെന്ന കാര്യം അപേക്ഷകരെ അറിയിച്ചിരുന്നില്ല. സുപ്രധാന വിവരങ്ങൾ മറച്ചുവച്ച് കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയത് സർക്കാരിന്റെ ഭാഗത്തുണ്ടായതു ഗുരുതര വീഴ്ചയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അതേസമയം സ്വകാര്യതയെ മാനിച്ചാണു കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം.
Read Moreമലയാള സിനിമയിൽ പവർ ഗ്രൂപ്പുകളുണ്ട്; ഒരു സംവിധായകന് മോശമായി പെരുമാറി; പ്രതികരിച്ചതിനാല്‍ സിനിമകള്‍ നഷ്ടമായി; ഉഷ ഹസീന
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് സിനിമ സീരിയൽ നടി ഉഷ ഹസീന. മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും സിനിമ മേഖലയിലെ കുറച്ച് ആളുകൾ മോശമായി പെരുമാറുന്നവരാണെന്നും താരം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ യാഥാർഥ്യമാണ്. പരാതി നൽകാൻ പെൺകുട്ടികൾ തയാറാകണമെന്നും ഉഷ പറഞ്ഞു. തനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകന് മോശമായി പെരുമാറിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോയതിനെ തുടർന്നുണ്ടായ ദുരനുഭവമാണ് താരം പങ്കുവച്ചത്.”ആ സംവിധായകൻ കുഴപ്പക്കാരനാണന്ന് കേട്ടറിഞ്ഞ് പേടിയോടെയാണ് പോയത്. പക്ഷെ വാപ്പ കൂടെയുണ്ടായിരുന്നത് കൊണ്ട് എനിക്ക് ധൈര്യമായിരുന്നു. ആ സംവിധായകന്റെ സെറ്റിൽ അഭിനയിക്കാൻ ചെല്ലുന്ന നടിമാരോട് ആദ്യം ഭയങ്കര സ്വാതന്ത്ര്യമായിരിക്കും.ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, പൊട്ട് വെക്കണോ, വെച്ചോളൂ. അങ്ങനെയാണ്. പിന്നീട് പുള്ളിയുടെ സ്വഭാവം മാറി തുടങ്ങി. പുള്ളി നമ്മളോട് റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെടും. ഞാൻ എന്റെ അച്ഛനൊപ്പമാണ്…
Read More