ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണ്. അതിനർഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സാന്ദ്ര പറഞ്ഞു. ഫേസ്ബുക്കിലാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവർ ഗ്രൂപ്പിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ് കോംപ്റ്റിറ്റിവ് കമ്മീഷൻ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ്. ഒരു റിപ്പോർട്ട് പഠിക്കാൻ…
Read MoreTag: hema committee
ഹേമ കമ്മിറ്റി റിപ്പോർട്ട്: ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ല; മൊഴി നൽകിയവർ പോലീസിൽ പരാതി നൽകാൻ തയാറാകണം; പി. സതീദേവി
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. മൊഴി നൽകിയവർ അതിൽ ഉറച്ച് നിൽക്കണം. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിനുവേണ്ടി പോലീസിൽ പരാതി നൽകാൻ മൊഴി കൊടുത്തവർ തയാറാകണമെന്നും സതി ദേവി പറഞ്ഞു. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. റിപ്പോർട്ടിലെ വിവരങ്ങളെല്ലാം പുറത്തുവരണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി കൈക്കൊള്ളാൻ ഡിജിപിക്ക് നിർദേശം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreസ്ക്രീനിൽ നമ്മൾ ആരാധിക്കുന്നവർ പുറത്ത് കശ്മലന്മാര്; തെറ്റ് ചെയ്തവരുടെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയ നിഴലിലാകുമെന്ന് കെ. മുരളീധരന്
കോഴിക്കോട്: നാലര വർഷം ഹേമകമ്മിറ്റി റിപ്പോർട്ടിന് മുകളിൽ മുകളിൽ സർക്കാർ അടയിരുന്നതിന്റെ രഹസ്യമെന്തെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ വൈകിയതിന്കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. സോളാർ കമ്മീഷൻ റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ പുറത്തുവിട്ടവരാണിവർ. ഹേമ കമ്മീഷൻ റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിക്കാണ്. പിന്നെ എങ്ങനെയാണ് സർക്കാരിന് ഉത്തരവാദിത്വമില്ലാതാകുന്നതെന്ന് മുരളീധരൻ ചോദിച്ചു. സ്ക്രീനിൽ നമ്മൾ ആരാധിക്കുന്നവർ സ്ക്രീനിന് പുറത്ത് കശ്മലന്മാരാണെന്ന് റിപ്പോർട്ട് പുറത്ത് വന്നതോടെ മനസിലായി. തെറ്റ് ചെയ്തവരുടെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയ നിഴലിലാകും. തെറ്റ് ചെയ്തവരുടെ പേര് പുറത്ത് വിടാതിരിക്കാൻ സർക്കാരിന് എന്താണ് ഇത്ര താത്പര്യമെന്നും അദ്ദേഹം ചോദിച്ചു. പൊതുപ്രവർത്തകരെന്നാൽ തുറന്ന പുസ്തകമാണ്. പൊതുപ്രവർത്തകരേക്കാൾ വലുതല്ലല്ലോ സിനിമ പ്രവർത്തകർ. ഇരകളുടെ പേരല്ലേ വെളിപ്പെടുത്താൻ പാടില്ലാത്തത്. തെറ്റ് ചെയ്ത കശ്മലന്മാന്മാരുടെ പേര് വെളിപ്പെടുത്താത്തത് എന്താണെന്നും മുരളീധരന് ചോദിച്ചു.
Read Moreഇരകളുടെയല്ല, വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; റിപ്പോർട്ട് പൂഴ്ത്തിയത് ആരെ സംരക്ഷിക്കാനെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: നാലര വര്‍ഷം മുന്‍പ് കിട്ടിയ ഹേമാ കമ്മിറ്റി റിപ്പോർട്ട് സര്‍ക്കാര്‍ അന്ന് വായിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ നിയമ നടപടികള്‍ സ്വീകരിക്കാമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. ഇരകളുടെയല്ല, വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഒരു തൊഴിലിടത്ത് നടന്ന ചൂഷണ പരമ്പരയാണ്. ആരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്നും സതീശന് ചോദിച്ചു. സോളര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ പോലും പരാതിക്കാരിയെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയാണ് കേസ് സിബിഐക്ക് വിട്ടത്. ഈ കേസില്‍ സര്‍ക്കാരിന് കുറെ ആളുകളെ സംരക്ഷിക്കണമെന്നും സതീശൻ ആരോപിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ തയാറായില്ലെങ്കിൽ നിയമപരമായി നേരിടുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും സതീശന് കൂട്ടിച്ചേർത്തു.
Read Moreവ്യക്തിപരമായ പരാതികൾ സർക്കാരിന് ലഭിച്ചിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒളിപ്പിച്ചുവച്ച ഭാഗം പ്രസിദ്ധീകരിക്കണമെന്ന് കോടതി പറയട്ടെയെന്ന് എ.കെ. ബാലൻ
പാലക്കാട് : ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കാൻ തടസങ്ങളുണ്ടെന്ന് മുൻ മന്ത്രി എ.കെ. ബാലൻ. പൊതുവായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനോ നിയമനടപടിക്കോ സാധ്യതയില്ല. റിപ്പോർട്ടിലുള്ളത് ആരോപണങ്ങൾ മാത്രമെന്നും വ്യക്തിപരമായ പരാതികൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്നും പരാതിയില്ലാതെ കേസെടുക്കാനാവില്ലെന്നും അതിന് നിയമതടസമുണ്ടെന്നും ബാലൻ പറഞ്ഞു. മൊഴികൾ മുഴുവൻ സർക്കാരിനറിയില്ല. ആർക്കെതിരെയൊക്കെ പറഞ്ഞുവെന്നതും വ്യക്തമല്ല. ആകാശത്തുനിന്ന് കേസെടുത്ത് എഫ് ഐആർ ഇടാൻ പറ്റില്ലെന്നും ബാലൻ പറഞ്ഞു. റിപ്പോർട്ടിലെ കാര്യങ്ങൾ പരിശോധിക്കും. റിപ്പോർട്ട് പൂഴ്ത്തിവച്ചിട്ടില്ല. ഒരു ഘട്ടത്തിൽ അന്വേഷണം വഴി മുട്ടിയിരുന്നുവെന്നും തുടക്കം മുതൽ തടസങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൊഴികൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞാലേ കേസെടുക്കാനാകൂ. ഒളിപ്പിച്ചുവച്ച ഭാഗം പ്രസിദ്ധീകരിക്കണമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെയെന്നും ബാലൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു സിസി സ്ഥാപകഅംഗം തന്നെ ആവശ്യപ്പെട്ടിരുന്നതായും ബാലൻ പറഞ്ഞു.
Read Moreഹേമ കമ്മീഷൻ റിപ്പോർട്ട്; ആരോപണ വിധേയർക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തം; സർക്കാർ നിലപാടു നിർണായകം
തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ വനിതകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ആരോപണ വിധേയർക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് നിർണായകമാകും. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി വനിതാ പ്രവർത്തകർ തങ്ങൾക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഹേമകമ്മീഷനോട് വെളിപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിലെ സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിച്ച് ഇന്നലെ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ മാധ്യമങ്ങൾക്ക് ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ സർക്കാരിന് തുടർ നടപടികൾ സ്വീകരിക്കാമെന്നിരിക്കെ റിപ്പോർട്ട് ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിനെതിരെയും വിമർശനം ഉയരുകയാണ്. വിവിധ വനിതാ സംഘടന പ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ വരുംദിവസങ്ങളിൽ സർക്കാർ നിലപാടിനെതിരേ കുടുതൽ പേർ രംഗത്ത് വരുമെന്ന സൂചനകളാണ്…
Read Moreഡബ്ല്യുസിസിയുടെ തുടക്കത്തിൽ കൂടെ നിന്നു, പിന്നെ കാലുവാരി; ഈ നടിക്ക് ഇപ്പോൾ കൈനിറയെ പടം; സിനിമയിൽ ലൈംഗികചൂഷണം നടക്കുന്നതായി കേട്ടിട്ടുപോലുമില്ലെന്ന് നടി; റിപ്പോർട്ടിൽ കടുത്ത വിമർശനം
തിരുവനന്തപുരം: ഡബ്ല്യുസിസി രൂപീകരിച്ച ശേഷം ഒപ്പമുണ്ടായിരുന്ന ഒരാൾ സ്വാർഥതാത്പര്യത്തോടെ പ്രവർത്തിച്ചെന്ന് റിപ്പോർട്ടിൽ വിമർശനം. ഇവർക്ക് ഇപ്പോഴും അവസരം ലഭിക്കുന്നുണ്ട്. മലയാള സിനിമയിൽ ലൈംഗികചൂഷണം നടക്കുന്നതായി തനിക്ക് അറിവില്ലെന്നാണ് ഈ വ്യക്തി കമ്മിറ്റി മുന്‍പാകെ മൊഴി നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. ഡബ്ല്യുസിസി രൂപീകരിച്ച ശേഷം അതിലുള്ളവർക്ക് അവസരമില്ലാതെയായി എന്ന് അവർ കമ്മിറ്റി മുന്‍പാകെ അറിയിച്ചു. പ്രമുഖരായ നടന്മാർ തന്നെയാണ് മറ്റ് ആരൊക്കെ അഭിനയിക്കണമെന്നും ആരു തിരക്കഥ എഴുതണമെന്നും തീരുമാനിക്കുന്നത്. പ്രൊഡക്ഷൻ കണ്ട്രോളർമാർ പലപ്പോഴും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പലരുടെയും അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതായും മൊഴി ഉണ്ട്. മലയാള സിനിമ ഒരു മാഫിയ സംഘത്തിന്റെ പിടിയിലാണെന്നു പറഞ്ഞ നടൻ ഇപ്പോൾ സിനിമയ്ക്കു പുറത്താണ്. സീരിയലിലാണ് ഒരു കാലത്തു സിനിമയിൽ സജീവമായിരുന്ന ഈ നടൻ ഇപ്പോൾ പ്രവർത്തിക്കുന്നത്
Read Moreപ്രമുഖർ ചേർന്ന് ഒതുക്കിയ നടൻ തിലകനോ? ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളന്, ചിരിക്കണ ചിരി കണ്ടാ; തിലകന്റെ ചിത്രം പങ്കുവച്ച് ഒളിയമ്പുമായി ഷമ്മി തിലകന്
മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ഒളിയമ്പുമായി നടന് ഷമ്മി തിലകന്. ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളന്, ചിരിക്കണ ചിരി കണ്ടാ എന്ന അടിക്കുറിപ്പോടെ തിലകന്റെ ചിത്രം പങ്കുവച്ചാണ് ഷമ്മി തിലകന്റെ കുറിപ്പ്. താരസംഘടനയായ ‘അമ്മ’യുടെ നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള നടനാണ് തിലകൻ. ഹേമ കമ്മറ്റി റിപ്പോർട്ടിൽ കുറച്ച് ആളുകൾ ചേർന്ന് ഒരു നടനെ ഒതുക്കി എന്ന പരാമർശമം വന്നതിനു പിന്നാലെ അത് തിലകനാണ് ആ പ്രമുഖ നടനെന്നാണ് ഭൂരിഭാഗം ആളുകളുടേയും കമന്റ്. അതിനു പിന്നാലെയാണ് ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധിയാളുകളാണ് ഷമ്മി തിലകന്റെ പോസ്റ്റിൽ പ്രതികരണവുമായി എത്തുന്നത്.
Read Moreപുതുമുഖങ്ങൾ വരുമ്പോൾ ആദ്യംകേൾക്കുന്ന വാക്കുകൾ ‘അഡ്ജസ്റ്റ്മെന്റ് , കോംപ്രമൈസ്’; ഒരിക്കൽ കുരുക്കിൽ വീണാൽ പിന്നീടു പുറത്തുകടക്കാൻ സാധിക്കില്ല; അവസരങ്ങൾക്കായി കിടക്കപങ്കിടാൻ തയാറായി വരുന്നവരും…
തിരുവനന്തപുരം: സിനിമാരംഗത്തേക്കു കടന്നു വരുന്പോൾ മുതൽ സ്ത്രീകൾ ചൂഷണത്തിനു വിധേയയാകുന്നതിനുള്ള സാധ്യത. ഒഡീഷൻ സമയത്തുതന്നെ ഇതിനുള്ള സൂചനകൾ നൽകും. പ്രൊഡക്ഷൻ കണ്ട്രോളർതന്നെ പുതുമുഖങ്ങൾക്ക് ഇതുസംബന്ധിച്ച സൂചനകൾ നൽകും. ‘അഡ്ജസ്റ്റ്മെന്റ് ’, ’കോംപ്രമൈസ് ’ എന്നീ വാക്കുകളാണത്രെ ഇതിനായി ഉപയോഗിക്കുന്നത്. സിനിമ മേഖലയിൽ പ്രശസ്തരായി നിൽക്കുന്ന പലരും ഇങ്ങനെയാണു സിനിമയിൽ ഉയരങ്ങളിലെത്തിയതെന്ന് ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തും. ഒരിക്കൽ ഈ കുരുക്കിൽ വീണാൽ പിന്നീടു പുറത്തു കടക്കാൻ സാധിക്കില്ല. മലയാള സിനിമയിലെ വളരെ അറിയപ്പെടുന്നവരിൽനിന്നുപോലും ലൈംഗികാതിക്രമമുണ്ടായി എന്നു പലരും മൊഴി നൽകുകയും ഓഡിയോ, വീഡിയോ ക്ലിപ്പുകൾ, വാട്സ് ആപ്പ് സന്ദേശങ്ങൾ തുടങ്ങിയ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. പീഡനവിവരം വീട്ടുകാരോടോ അടുപ്പക്കാരോടോ പോലും പറയാൻ പലപ്പോഴും നടിമാർ ഉൾപ്പെടെയുള്ളവർക്കു ഭയമാണ്. പരാതി പറഞ്ഞാൽ അവരെ സിനിമയിൽനിന്ന് ഒറ്റപ്പെടുത്തുകയോ പുറത്താക്കുകയോ ചെയ്യും. മാത്രമല്ല, പരാതിക്കാർക്കും കുടുംബക്കാർക്കും വരെയും ജീവനു ഭീഷണി ഉണ്ടാകുകയും ചെയ്യും.…
Read Moreആർക്കെതിരെയാണ് വിവേചനം ഉണ്ടായത്, ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായി പഠിക്കണം; ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് സിദ്ദിഖ്
കൊച്ചി: സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണമറിയിച്ച് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. ആർക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായ പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം എന്താണ് പറയേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കാം. മറ്റു സംഘടനകളുമായി ചേർന്ന് ആലോചിക്കേണ്ടതുണ്ടെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ല. രണ്ട് ദിവസമായി ”അമ്മ”യുടെ ഒരു ഷോയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. റിപ്പോർട്ട് വിശദമായിട്ട് പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാം. മറ്റ് സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. അറിയാതെ ഒരു വാക്ക് പറഞ്ഞാൽ പോലും ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാകും. ആർക്കെതിരെയാണ് വിവേചനം, ഏത് രീതിയിലാണ് വിവേചനം, ആരാണ്…
Read More