തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തായപ്പോൾ ലോകമറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്നത് കടുത്ത ചൂഷണവും വിവേചനവും. ആലിംഗന സീനുകൾ 17 റീട്ടേക്കുകൾ പോലും എടുക്കാറുണ്ട്. ഭാവി പോലും നശിപ്പിക്കുമെന്ന ഭയത്താൽ നടൻമാരുടെയും സംവിധായകരുടേയും പേരുകൾ പോലുമ വെളിപ്പെടുത്താൻ മടിക്കുന്നു. ഇരുൾ വീണുകഴിഞ്ഞാൽ നടിമാരുടെ വാതിലിൽ നിരന്തരം മുട്ടുകയും ലൈംഗികതയ്ക്ക് നിർബന്ധിക്കുകയും ചെയ്യുന്നു. ലൈംഗിക ഉപദ്രവം തുറന്നു പറഞ്ഞാൽ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ഉപദ്രവിക്കാനെത്തുന്നവരിൽ പല പ്രമുഖ നടൻമാരും.
Read MoreTag: hema committee
മലയാള സിനിമ അടക്കി വാഴുന്നത് മാഫിയ സംഘം; സ്ത്രീകൾ നേരിടുന്നത് കടുത്ത ലൈംഗിക ചൂഷണവും വിവേചനവും; റിപ്പോർട്ടിൽ പല പ്രമുഖ നടൻമാരുടെ പേരുകൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനവും ലൈംഗിക ചൂഷണവും നേരിടുന്നു എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ചൂക്ഷണം ചെയ്യുന്നവരിൽ നിർമാതാക്കളും പല പ്രധാന നടൻമാരുമുണ്ടെന്ന് പറയുന്നു. അവസരം കിട്ടാൻ നടികൾ പല വിട്ടു വീഴ്ചയ്ക്കും തയാറാകണം. അത്തരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവർ കോഡ് പേരുകൾ. കോപ്പറേറ്റിംഗ് ആർട്ടിസ്റ്റുകൾ എന്നാണ് അവർ അറിയപ്പെടുന്നത്. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘം. അതിനെതിരേ പരാതിപ്പെടാൻ ആർക്കും ധൈര്യമില്ല. ലൈംഗിക ചൂഷണത്തിനെതിരേ പരാതിപ്പെട്ടാൽ പരിണിതഫലം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. ഫീൽഡിൽ…
Read Moreസിനിമയില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യവേതനം സാധ്യമോ ? സാംസ്കാരിക വകുപ്പിന്റെ കരടു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
പണ്ടു മുതല്‍ക്കെയുള്ള ഒരു ചര്‍ച്ചാ വിഷയമാണ് സിനിമയില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തുല്യവേതനം എന്നത്. ഇതൊരു കീറാമുട്ടിയായി അവശേഷിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴിതാ സിനിമാമേഖലയിലെ ലിംഗ അസമത്വവും ചൂഷണവും ലക്ഷ്യമിട്ട്് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇത് വീണ്ടും ചര്‍ച്ചയാകുകയാണ്. സിനിമ മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കും, സെറ്റില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യമായ പരിഗണന നല്‍കണം. തുല്യ വേതനം നല്‍കണം, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല തുടങ്ങിയ കാര്യങ്ങളാണ് കരട് നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തും, സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കരുത്, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങള്‍ ഒരുക്കരുത്, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് കരട് നിര്‍ദേശങ്ങള്‍. സിനിമ മേഖലയില്‍ സമഗ്ര നിയമം…
Read More