പെരുമ്പാമ്പ് വിഴുങ്ങിയ കോഴികള്‍ക്ക് നഷ്ടപരിഹാരം മന്ത്രിയ്ക്കു മുമ്പിലെത്തി കര്ഷകന്. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനു മുന്നിലാണ് കര്‍ഷകന്റെ പരാതി എത്തിയത്. ‘പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴികള്‍ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം ‘ എന്നായിരുന്നു കെ.വി.ജോര്‍ജിന്റെ നിലപാട്. നഷ്ടപരിഹാരം തേടി ഒരു വര്‍ഷമായി അലയുകയാണ് ജോര്‍ജ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോര്‍ജിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥി എത്തുന്നത്. കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കൂട്ടിലുണ്ടായിരുന്ന കോഴികളെ ഒന്നാകെ വിഴുങ്ങി. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പാമ്പിനെ കൊണ്ടുപോയി വനത്തില്‍വിട്ടു. കോഴികള്‍ മുഴുവന്‍ നഷ്ടപ്പെട്ടതോടെ ജോര്‍ജ് പ്രതിസന്ധിയിലായി. അതോടെ പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജോര്‍ജ് വനം വകുപ്പധികൃതരെ സമീപിക്കുകയായിരുന്നു. പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെത്തുടര്ന്നാണ് അദാലത്തില്‍ മന്ത്രിയെ കാണാനെത്തിയത്. അദാലത്തില്‍ എത്തി അഹമ്മദ് ദേവര്‍കോവിലിനേയും കളക്ടറേയും സബ്കളക്ടറേയും കണ്ട് കാര്യം അവതരിപ്പിച്ചു. ഇത് കേട്ട് ഇവര്‍ കുറേനേരം തലപുകച്ചെങ്കിലും അനുകൂല…
Read MoreTag: hen
പൂവനോടാ നിന്റെ കളി ! പൂവന് കോഴിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടത് എട്ടിന്റെ പണി; വീഡിയോ വൈറല്‍…
അല്‍പ്പം ആക്രമണ സ്വഭാവം കൂടുതലുള്ള ജീവികളായാണ് പൂവന് കോഴിയെ കണക്കാക്കാറുള്ളത്. ഇതിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇവ കൊത്തി ഓടിക്കുന്നത് പതിവാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പൂവന് കോഴിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചതാണ് വൈറലാകുന്നത്. കുമാരായുഷ് 21 എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. വെറുതെ നിന്ന പൂവന് കോഴിയെ ഒരു രസത്തിന് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതാണ് യുവാവ്. ഒരു വടിയെടുത്ത് തല്ലാന്‍ എന്ന മട്ടിലാണ് യുവാവ് നിന്നത്. യുവാവിനെ ഓടിച്ചിട്ട് കൊത്താന്‍ പൂവന് കോഴി ഒരുങ്ങിയതോടെ, രക്ഷപ്പെടാന്‍ ഓടുന്നതിനിടെ മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കുന്നിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവാവ് രക്ഷപ്പെടുന്നത്. കുന്നിന് മുകളില്‍ നിന്ന മരത്തിന്റെ മുകളിലൂടെ താഴേക്ക് ചാടിയാണ് രക്ഷപ്പെടുന്നത്.
Read Moreഒരു മര്യാദയൊക്കെ വേണ്ടടേ… സിംഹത്തെ കോഴിയെ കാണിച്ച് കൊതിപ്പിച്ചു ! പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവ്; സിംഹവും കോഴിയും തമ്മിലുള്ള വീഡിയോ വൈറലാകുന്നു…
സിംഹത്തെ നിയമവിരുദ്ധമായി ഉപയോഗിച്ച് ഷോ സംഘടിപ്പിച്ച സംഭവത്തില്‍ ആറുപേരെ ശിക്ഷിച്ച് കോടതി. പ്രതികള്‍ക്ക് മൂന്നു വര്‍ഷത്തെ കഠിന തടവും 10000 രൂപ പിഴയുമാണ് വിധിച്ചത്. ഗിര്‍-സോമനാഥ് ജില്ലാ കോടതി വിധിച്ചത്. സിംഹത്തെ ഇരകാട്ടി കൊതിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്. മൂന്ന് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. വിനോദ സഞ്ചാരികള്‍ക്കായാണ് നിയമവിരുദ്ധമായി ഷോ സംഘടിപ്പിച്ചത്. 2018 മെയ് 18നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ് സിംഹത്തിനു മുന്നില്‍ ജീവനുള്ള കോഴിയെ കാട്ടിയായിരുന്നു പ്രതികളുടെ അഭ്യാസം. സിംഹം കോഴിയെ പിടികൂടാനായി ചാടുമ്പോള്‍ ഇയാള്‍ തുടരെ കൈ വലിക്കും. ഒടുവില്‍ കയ്യില്‍ നിന്നും കോഴിയെ കടിച്ചെടുത്ത് പോകുന്ന സിംഹത്തെയും കാണാം. ഈ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി എടുത്തത്.
Read Moreകോഴിയെ അറുക്കാന്‍ നല്കാഞ്ഞ ഉടമയ്ക്ക് ഒരു ബിഗ് സല്യൂട്ട് ! മാന്നാറിലെ കോഴിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത സാധനം കണ്ട് ഡോക്ടറുടെ വരെ കണ്ണുതള്ളി…
എല്ലാ ജീവികളുടെയും ജീവന് തുല്യവിലയാണുള്ളതെങ്കിലും മനുഷ്യന്റെ ജീവനുമാത്രമാണ് പ്രാധാന്യമുള്ളതെന്നു കരുതുന്ന ഒരു കൂട്ടം ആളുകളാണ് ഇപ്പോള്‍ നമ്മുടെ സമൂഹത്തിലുള്ളത്. അങ്ങനെ വിലയുണ്ടെന്നു കരുതുന്ന മനുഷ്യജീവനുപോലും പലരും വിലനല്കാത്ത കാലത്താണ് മാസങ്ങളായി മുട്ടയിടാത്ത എന്നാല്‍ നടക്കാന്‍ ബുദ്ധിമുട്ടിയ തന്റെ കോഴിയെ അറുക്കാന്‍ നല്‍കാതെ ആശുപത്രിയിലെത്തിച്ച ഒരു ഉടമസ്ഥനെപ്പറ്റിയുള്ള ഡോക്ടറുടെ കുറിപ്പ് വൈറലായിരിക്കുന്നത്. ചെങ്ങന്നൂര്‍ വെറ്റിനറി പോളി ക്ലിനിക്കില്‍ കഴിഞ്ഞദിവസം എത്തിയ രണ്ടുവയസ്സുള്ള നേക്കഡ് നെക്ക് ഇനത്തിലുള്ള കോഴിക്ക് നടക്കാന്‍ പറ്റുന്നില്ല എന്ന് ഉടമസ്ഥന് അറിയിച്ചതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ വയറ്റില്‍ വലിയ ഒരു മുഴ കണ്ടെത്തി. അവശനിലയിലായിരുന്നു കോഴിയെ ഓപ്പറേഷന് നടത്തിയ രക്ഷിക്കണമെന്ന് ഉടമസ്ഥന് ആവശ്യത്തെ തുടര്‍ന്ന് ഓപ്പറേഷന് നടത്തി. കോഴിക്ക് രണ്ട് കിലോ ആയിരുന്നു തൂക്കം. തുടര്‍ന്ന് ഓപ്പറേഷനിലൂടെ 890 ഗ്രാം അതായത് കോഴിയുടെ തൂക്കത്തിന് പകുതിയോട് അടുത്ത തൂക്കമുള്ള ഒരു മുഴ നീക്കംചെയ്തു. ഒരു തുള്ളി ചോര പോയാലും…
Read Moreഒടുവില്‍ കോഴിയ്ക്കും ‘സിസേറിയന്’ ! കൊല്ലം ജില്ലാ വെറ്റിനറി ഹോസ്പിറ്റലില്‍ സിസേറിയന് നടത്തിയത് മുട്ട ഉള്ളില്‍ കുടുങ്ങിയ കോഴിയ്ക്ക്…
കോഴിയ്ക്കും സിസേറിയന് നടത്തുമോ ? എന്നാണ് ചോദ്യമെങ്കില്‍ നടത്തും എന്നാണ് ഉത്തരം. കോഴിയുടെ വയറ്റില്‍ കുടുങ്ങിയ രണ്ട് മുട്ടകളാണ് ഡോക്ടര്‍മാര്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തടുത്തത്. ഒരു മുട്ട സ്വാഭാവികമായി പുറത്തേക്ക് എടുത്തപ്പോള്‍ മറ്റൊന്ന് സിസേറിയന് ചെയ്ത് പുറത്തെടുക്കുക ആയിരുന്നു. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണു കോഴികളില്‍ അപൂര്‍വമായി നടത്തുന്ന ഈ ശസ്ത്രക്രിയ നടത്തിയത്. കോഴിയ്ക്കു മുട്ടയിടാന്‍ കഴിയാതെ വന്നതോടെയാണ് ഉടമ കോഴിയുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയത്. തുടര്‍ന്നു നടത്തിയ എക്സ്റേ പരിശോധനയില്‍ ഉള്ളില്‍ രണ്ടു മുട്ടകള്‍ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അനസ്തേഷ്യ നല്കി സ്വാഭാവിക രീതിയില്‍ ഒരു മുട്ട പുറത്തെടുത്തു. എന്നാല്‍ കോഴിയുടെ രണ്ടാമത്തെ മുട്ട എടുക്കാന്‍ സാധിച്ചില്ല. അതു പുറത്തെടുക്കാനാണു ശസ്ത്രക്രിയ നടത്തിയത്. എഗ് ബൗണ്ട് കണ്ടിഷന്‍ എന്ന അവസ്ഥ സ്വാഭാവികമാണെങ്കിലും രണ്ട് മുട്ടകള്‍ ഉള്ളില്‍ കുടുങ്ങുന്നത് അപൂര്‍വമാണെന്നു സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.ബി.അജിത് ബാബു…
Read Moreമുട്ടക്കോഴിയുടെ പേരില്‍ തട്ടിപ്പ് ! മാരായമുട്ടം സഹകരണബാങ്കിനെതിരേ ഗുരുതര ആരോപണം; 90 പേര്‍ക്കെതിരേ ബാങ്കിന്റെ ജപ്തിനോട്ടീസ്…
മാരായമുട്ടം സഹകരണബാങ്കില്‍ മുട്ടക്കോഴി പദ്ധതിയുടെ പേരില്‍ തട്ടിപ്പെന്നു പരാതി. 2016ല്‍ നബാഡിന്റെ പദ്ധതി പ്രകാരം പദ്ധതിയില്‍ ചേര്‍ന്ന 90 ഗുണഭോക്താക്കള്‍ക്ക് ബാങ്കിന്റെ വക ജപ്തി നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും സമരവുമായി ബാങ്ക് പടിക്കലിലെത്തിതോടെ മുന്‍ ബാങ്ക് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. 2016 ല്‍ മുട്ടക്കോഴി പദ്ധതിയില്‍ ചേര്‍ന്നവര്‍ക്കാണ് മാരായമുട്ടം സഹകരണബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചത്. നബാര്‍ഡിന്റെ പദ്ധതി പ്രകാരം എണ്‍മ്പത്തി ഒന്നായിരം രൂപയുടെ കോഴിക്കൂടും 120 കോഴിയുമാണ് ലഭിച്ചത്. കോഴി മുട്ട ബാങ്ക് എടുക്കും. സബ്സിഡി ഇനത്തില്‍ പതിനൊന്നായിരം കിഴിക്കുകയും ചെയ്യും. ബാക്കിതുക മുട്ടയില്‍ നിന്ന് ഈടാക്കിയ ശേഷം കോഴിയും കൂടും ഗുണഭോക്താവിന് നല്‍കുമെന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ 2018ല്‍ ബാങ്ക് അധികൃതര്‍ കോഴിയെ തിരിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് 120000 രൂപ അടയ്ക്കാനുണ്ടെന്ന് കാണിച്ച് നോട്ടീസും അയച്ചു. ഇതോടെയാണ് പദ്ധതി തട്ടിപ്പായിരുന്നെന്ന് അറിയുന്നത്. ബാങ്കിന്റെ മുന്‍ പ്രസിഡന്റ്…
Read Moreകോഴി പ്രസവിച്ചു അതും പൊക്കിള്‍ കൊടി സഹിതം ? ആശ്ചര്യവും ആശങ്കയും വിട്ടൊഴിയാതെ കമ്പളക്കാട്ട് നിവാസികള്‍…
കാക്ക മലര്‍ന്നു പറക്കുക, കോഴിക്കു മുല വരുക തുടങ്ങിയ പ്രയോഗങ്ങള്‍ ഒരിക്കലും നടക്കാത്ത കാര്യങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നവയാണ്. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം കോഴി പ്രസവിക്കുമോ ? എന്നതാണ്. കമ്പളക്കാട് ഭാഗത്താണ് തിങ്കളാഴ്ച കൗതുകം നിറഞ്ഞ ഈ ചോദ്യം ഉയര്‍ന്നത്. കേട്ടവര്‍ കേട്ടവര്‍ കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പി.സി. ഇബ്രായിയുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ വളര്ത്തുകോഴികളിലൊന്നാണ് പ്രസവിച്ചതായി പറയപ്പെടുന്നത്. അതും പൊക്കിള്‍കൊടിയോടുകൂടി. ഇദ്ദേഹത്തിന്റെ വീട്ടിലെ ഫാമിലെ നാടന്‍ പിടക്കോഴിയാണ് സംഭവകഥയിലെ താരം. ദിവസങ്ങള്‍ക്ക് മുമ്പ് 11 മുട്ടകളുമായി അടയിരുത്തിയിരുന്നു പിടക്കോഴിയെ. തിങ്കളാഴ്ച ഉച്ചയോടെ ഫാം ജീവനക്കാരന് കോഴിക്കൂട്ടില്‍ പോയിനോക്കിയപ്പോള്‍ പിടക്കോഴിയുടെ അടുത്ത് കറുത്തനിറത്തിലായി ഒരു ചെറിയ ജീവനില്ലാത്ത കോഴിക്കുഞ്ഞ്. എടുത്തുനോക്കിയപ്പോള്‍ പൊക്കിള്‍കൊടിയും ഉള്ളതായി ജീവനക്കാരന് പറഞ്ഞു. അടയിരുത്തിയ മുട്ടകളാകട്ടെ അതേപടി അവിടെത്തന്നെയുണ്ട്. സംശയം തീരാതെ, കൂട്ടില്‍ മറ്റു വല്ല ജീവികളും കൊണ്ടിട്ടതാണോ എന്ന്് കരുതി തിരഞ്ഞപ്പോള്‍ അടുത്തെങ്ങും അങ്ങനെ…
Read More