കോവിഡിനു പിന്നാലെ അജ്ഞാത ഹെപ്പറ്റൈറ്റിസ് രോഗം ലോകത്ത് പടരുന്നു. ഇതിനോടകം 11 രാജ്യങ്ങളിലേക്ക് പടര്‍ന്ന രോഗം ഒരു കുട്ടിയുടെ ജീവനെടുക്കുകയും ചെയ്തു. ഒരു മാസം മുതല്‍ 16 വയസുവരെ പ്രായമുള്ള 169 കുട്ടികള്‍ ഇതുവരെ രോഗബാധിതരായിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന നല്കുന്ന വിവരം. ഇവരില്‍ ഏറെയും ബ്രിട്ടനിലുള്ളവരാണ്. കരളിനെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ ഇനം ഹെപ്പറ്റൈറ്റിസ് വകഭേദമാണ് ഇപ്പോള്‍ വ്യാപിക്കുന്നത്. സാധാരണ കണ്ടുവരുന്ന ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയില്‍നിന്ന് വ്യത്യസ്തമാണിത്. പുതിയ വകഭേദത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനുള്ള പരിശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഒരു മരണത്തിനു പുറമേ, 17 കുഞ്ഞുങ്ങള്‍ക്ക് കരള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യം കൂടി ഉണ്ടായിരിക്കുന്നതിനാല്‍ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. യു.എസ്, ഇസ്രയേല്‍, ഡെന്മാര്ക്ക്, അയര്‍ലന്‍ഡ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലേക്കും കുറഞ്ഞ തോതില്‍ രോഗം വ്യാപിച്ചിട്ടുണ്ട്. വയറുവേദന, വയറിളക്കം,…
Read MoreTag: hepatitis
‘ചിറകുള്ള ടാറ്റൂ’ വരയ്ക്കുമ്പോള്‍ ചിലപ്പോള്‍ പറന്നെത്തുക എയ്ഡ്സ് വരെയുള്ള രോഗങ്ങള്‍ ! സൂക്ഷിച്ചില്ലെങ്കില്‍ ടാറ്റൂ തരുക മുട്ടന്‍പണി…
ലൈംഗികപീഡനക്കേസില്‍ കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയിലായതോടെ പലരും ടാറ്റൂയിങ്ങിനെ സംശയക്കണ്ണുകളോടെ നോക്കിക്കാണാന്‍ തുടങ്ങിയിരിക്കുന്നു. നിരവധി യുവതികളാണ് കൊച്ചിയിലെ ഇങ്ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ സുജീഷിനെതിരേ ലൈംഗികപീഡനാരോപണവുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് കൊച്ചിയിലെ നിരവധി ടാറ്റൂ സെന്ററുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സ്വകാര്യഭാഗങ്ങളിലടക്കം ശരീരത്ത് ടാറ്റു പതിപ്പിക്കാന്‍ നിരവധി ആളുകള്‍ മുമ്പോട്ടു വരുമ്പോള്‍ ടാറ്റു സെന്ററുകള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുകയാണ്. ഇവയില്‍ മിക്കതിനും അംഗീകാരമില്ലെന്നതാണ് വാസ്തവം. പറയുമ്പോള്‍ കലയും മറ്റുമൊക്കെയാണെങ്കിലും പലപ്പോഴും ടാറ്റൂയിംഗ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കുന്നുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഉപകരണങ്ങള്‍ അണുവിമുക്തമാക്കാതെയുള്ള ടാറ്റുവര പലപ്പോഴും എയ്ഡ്സ് മുതല്‍ ഹെപ്പറ്റൈറ്റിസ് വരെയുള്ള രോഗങ്ങളാവും സമ്മാനിക്കുക. സൂചികള്‍ ഉപയോഗിച്ച് ചര്‍മത്തില്‍ മുറിവുണ്ടാക്കുകയും അവിടെ മഷി നിറയ്ക്കുകയുമാണ് ടാറ്റൂയിംഗില് ചെയ്യുന്നത്. സൂചി അണുവിമുക്തമാക്കുന്നുണ്ടെന്ന് ടാറ്റു സെന്ററുകള്‍ ആണയിടുമ്പോള്‍ സൂചി ഘടിപ്പിക്കുന്ന ഉപകരണം അണുവിമുക്തമാക്കുന്നതില്‍ പലരും ശ്രദ്ധ…
Read Moreഒളിച്ചിരിക്കുന്ന ഭീകരന്മാർ… വൈറസ് കാരണമല്ലാതെയും ഹെപ്പറ്റൈറ്റിസ്..!
ഹെപ്പറ്റൈറ്റിസ് ഡി രോഗത്തിന് ഡെൽറ്റ ഹെപ്പറ്റൈറ്റിസ്് എന്നും പറയും. വൈറസ് ബാധയുള്ള രക്തം വഴിയാണ് രോഗവ്യാപനം. മറ്റ് ഹെപ്പറ്റൈറ്റിസ് ഇനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ അത്ര സാധാരണമല്ല എന്നൊരു പ്രത്യേകതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരിലാണ് ഡി വൈറസിന്റെ ആക്രമണമുണ്ടാകുന്നത് എന്നത് ഒരു കൗതുകമാണ്. ബി വൈറസിന്റെ സാന്നിധ്യമില്ലാതെ ഹെപ്പറ്റൈറ്റിസ് ഡി വൈറസിന് പെരുകാൻ സാധ്യമല്ലെന്ന് മനസ്സിലാക്കുക. മദ്യപാനംവൈറസ് ബാധ കാരണമല്ലാതെ സംഭവിക്കുന്ന ഹെപ്പറ്റൈറ്റിസിനെ നോണ്‍ ഇൻഫെക്ഷിയസ് ഹെപ്പറ്റൈറ്റിസ് എന്നു വിളിക്കാം. അമിത മദ്യപാനം കരൾ ദ്രവീകരണത്തിനും ലിവർ ഹെപ്പറ്റൈറ്റിസിനും കാരണമാകാം (ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്്). മദ്യപാനം കരൾ കോശങ്ങളെ നേരിട്ട് നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ പൂർണമായും തകരാറിലാക്കുകയും ചെയ്യും. മരുന്ന് അമിതമായാൽവീര്യമേറിയ ഒൗഷധങ്ങളുടെ അമിതമോ തുടർച്ചയായതോ ആയ ഉപയോഗമാണ് വൈറസ് ബാധ കാരണമല്ലാത്ത ഹെപ്പറ്റൈറ്റിസിന് മറ്റൊരു കാരണം. ഗുരുതരമായ ധാരണപ്പിശക്!ഓട്ടോ ഇമ്മ്യൂണ്‍ സിസ്റ്റം റെസ്പോണ്‍സ് എന്നൊരു അസാധാരണ സാഹചര്യം കൂടി ഹെപ്പറ്റൈറ്റിസുമായി…
Read Moreഹെപ്പറ്റൈറ്റിസ് ബിയും സിയും ഭീകരന്മാർ!
ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരതരമായ രോഗങ്ങളിലൊന്നാണ് ഹൈപ്പറ്റൈറ്റിസ്. പല കാരണങ്ങൾ കൊണ്ട് ഹൈപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. അമിത മദ്യപാനം, ചിലയിനം മരുന്നുകളുടെ ഉപയോഗം, വിഷബാധ എന്നിവയ്ക്കു പുറമേ കരൾകോശങ്ങൾക്ക് എതിരെ ശരീരം ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതും ഹൈപ്പറ്റൈറ്റിസിന് വഴിവയ്ക്കുന്ന സാഹചര്യങ്ങളാണ്. കൃത്യമായ രോഗനിർണയത്തിലൂടെ ഹൈപ്പറ്റൈറ്റിസ് യഥാസമയം കണ്ടുപിടക്കപ്പെടാതിരിക്കുകയോ, രോഗബാധ തിരിച്ചറിഞ്ഞാലും ചികിത്സ സ്വീകരിക്കാൻ വൈകുകയോ ചെയ്താൽ ഗുരുതരമായ കരൾ കാൻസറിനു പോലും ഹൈപ്പറൈറററിസ് വഴിവച്ചേക്കാം. കരൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ ജീവൽപ്രധാന പങ്കു വഹിക്കുന്ന അവയവമാണ് കരൾ. ദഹനരസങ്ങളിലൊന്നായ ബൈൽ ദ്രാവകം ഉത്പാദിപ്പിക്കുന്നതും, ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷാംശത്തെ അരിച്ച് അപകടം ഒഴിവാക്കുന്നതും കരളാണ്. ആയു്സു തീർന്ന ചുവപ്പു രക്തകോശങ്ങളിൽ നിന്നുള്ള ബിലിറൂബിൻ എന്ന ഘടകത്തെ പുറന്തള്ളന്നതും, അന്നജം, കൊഴുപ്പ്, പ്രോട്ടീനുകൾ എന്നിവയെ വിഘടിപ്പിക്കുന്നതും കരൾ തന്നെ. ശാരീരിക പ്രവർത്തനങ്ങളെ സന്തുലിതമായി…
Read More