തിരുവനന്തപുരം ബാലരാമപുരത്ത് വാടകവീട്ടില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) പിടിച്ചെടുത്തത് 158 കോടി രൂപയുടെ ഹെറോയിന്‍. വാടക വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന 22 കിലോ ഹെറോയിന്‍ ആണ് പിടികൂടിയത്. ആഫ്രിക്കയില്‍ നിന്ന് എത്തിച്ച ഹെറോയിന്‍ ആണ് ഇത്. സംഭവത്തില്‍ രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഹരാരെയില്‍ നിന്നും ഹെറോയിന്‍ മുംബൈയിലെത്തിച്ച ശേഷം ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ചെന്നൈ യൂണിറ്റിലെ സംഘമാണ് ബുധനാഴ്ച രാത്രിയോടെ ഇവരെ പിടികൂടിയത്. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ മുറി വാടകയ്ക്ക് എടുത്ത് രണ്ട് മാസം മുന്‍പാണ് ഇവര്‍ താമസം തുടങ്ങിയത്.
Read MoreTag: heroin
30 കോടിയുടെ മയക്കുമരുന്നുമായി സാംബിയന്‍ വനിത കരിപ്പൂരില്‍ അറസ്റ്റില്‍ ! വാങ്ങാനെത്തിയവര്‍ പണിപാളിയെന്ന് വിവരം കിട്ടിയതോടെ മുങ്ങി…
രാജ്യത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 കോടി വില മതിക്കുന്ന 4.9 കിലോഗ്രാം ഹെറോയിനുമായി വിദേശ വനിത പിടിയിലായി. ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്നിന്നുള്ള ബിശാലാ സോകോ(40) ആണ് ലഹരിമരുന്നുമായി പിടിയിലായത്. ദോഹയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 2.25നു കരിപ്പൂരില്‍ എത്തിയ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഇവര്‍. രഹസ്യ വിവരത്തെത്തുടര്‍ന്നു കോഴിക്കോട്ടുനിന്നുള്ള ഡിആര്‍ഐ സംഘം പുലര്‍ച്ചെ കരിപ്പൂരില്‍ എത്തുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരുടെ ലഗേജ് വീണ്ടും പരിശോധിപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച മൂന്ന് പാക്കറ്റുകളിലായിരുന്നു ഹെറോയിന്‍. ഹെറോയിന്‍ കടത്തിയത് ആര്‍ക്കുവേണ്ടിയാണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിലോഗ്രാമിന് ആറരക്കോടി രൂപയാണ് ഏകദേശ വില. ഇവര്‍ കടത്തിയ മയക്കുമരുന്ന്് വാങ്ങാനെത്തിയവര്‍ സംഭവം പുറത്തറിഞ്ഞതോടെ മുങ്ങി. വിമാനത്താവളത്തില്‍ ഹെറോയിന്‍ എത്തിക്കുന്ന ചുമതല മാത്രമേ തനിക്കുണ്ടായിരുന്നുള്ളുവെന്ന് ഇവര്‍ പറഞ്ഞു. വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനു…
Read More