ചെറുപ്പത്തിലെ ജോലി ചെയ്തു പണമുണ്ടാക്കുന്നതു ശീലമാക്കി ! ഒരു സുപ്രഭാതത്തില്‍ ജ്യൂവല്ലറി ഉടമയായി; പിന്നീട് ബിസിനസ് ഗള്‍ഫിലേക്കും വ്യാപിപ്പിച്ചു; ഹെസ ജ്യൂവല്ലറി ഉടമ ഷമീമിന്റെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നത്…

നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ പലതും മലയാളികളെയാകെ അമ്പരപ്പിക്കുകയാണ്. അനധികൃത സ്വര്‍ണം പിടികൂടിയ കോഴിക്കോട്ടെ ഹെസ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്യൂവല്ലറി ഉടമ കെ.വി മുഹമ്മദ് അബ്ദു ഷമീമിന്റെ ജീവിത കഥ ആരെയും അദ്ഭുതപ്പെടുത്തും. കണ്ണടച്ചു തുറക്കും മുമ്പ് ജ്യൂവല്ലറി ഉടമയായ ഒരു 24കാരന്റെ കഥയാണ് കൊടുവള്ളി കളരാന്തിരി സ്വദേശി കെ.വി. മുഹമ്മദ് അബ്ദു ഷമീമിന്റേത്. ചറുപ്രായം മുതല്‍ അത്യധ്വാനിയായ ഷമീമിന്റെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു. ഡ്രൈവര്‍ ജോലിയിലൂടെ ജീവിതം കരുപ്പിടിപ്പിടിപ്പിക്കാന്‍ തുനിഞ്ഞ ഷമിം ഇന്ന് ഒരു ജ്യൂവല്ലറിയുടെയും ഗള്‍ഫില്‍ കഫ്റ്റീരിയയുടെയും ഉടമയാണ്്. ഈ അമ്പരപ്പിക്കുന്ന വളര്‍ച്ച നാട്ടുകാരിലടക്കം ഞെട്ടലുളവാക്കുകയാണ്. സ്‌കൂള്‍ പഠനകാലം തൊട്ടെ കഠിനാധ്വാനിയായ ഷമിം പഠനശേഷം ഡ്രൈവറായി ജോലി ചെയ്തു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ എല്ലാം മാറിമറിഞ്ഞു. ജ്യേഷ്ഠന്‍ മുഹമ്മദ് അബ്ദു ഷെരീഫി(30)നൊപ്പം ചേര്‍ന്ന് അരക്കിണറില്‍ ഹെസ…

Read More