പാലക്കാട്ടുകാരി തൃഷാ കൃഷ്ണന് താരമായത് തമിഴ് സിനിമാലോകത്താണ്. എന്നാല്‍ ഇപ്പോള്‍ ഹേയ് ജൂഡ് എന്ന സിനിമയിലൂടെ തൃഷ മലയാളികളുടെയും മനം കവര്‍ന്നിരിക്കുകയാണ്. ഹേയ് ജൂഡിന്റെ സെറ്റില്‍ സംഭവിച്ച രസകരമായ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നു പറയുകയാണ് നടി. താന്‍ ജനിച്ചു വളര്‍ന്നത് ചെന്നൈയിലാണെങ്കിലും തന്റെ പൂര്‍വികരെല്ലാം പാലക്കാടാണുള്ളതെന്നും തൃഷ പറയുന്നു. ”ഞങ്ങളുടെത് പാലക്കാടന്‍ അയ്യര്‍ കുടുംബമാണ്. അച്ഛന് കൃഷ്ണനും അമ്മ ഉമയും പാലക്കാട് കല്‍പ്പാത്തിയിലാണ് ജനിച്ചു വളര്‍ന്നത്. വീട്ടിലായിരിക്കുമ്പോള്‍ അവര്‍ രണ്ടാളും സംസാരിച്ചിരുന്നത് മലയാളമാണ്. മുത്തശ്ശിയുടെ വീട് മൂവാറ്റുപ്പുഴയിലാണ്. പക്ഷേ കേരളവുമായി എനിക്കുള്ള ബന്ധം ആര്‍ക്കും അറിയില്ല”. തൃഷ പറയുന്നു. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ ആലപ്പുഴക്കാരിയായാണ് തൃഷ വേഷമിട്ടത്. ആ സിനിമയില്‍ മലയാളത്തില്‍ സംസാരിക്കുന്നുമുണ്ട്. എന്നാല്‍ മലയാളം സംസാരിക്കാന്‍ അറിയില്ലയെന്നും അച്ഛനും അമ്മയും മലയാളം പറഞ്ഞിരുന്നെങ്കിലും തന്നോട് തമിഴിലാണ് സംസാരിച്ചിരുന്നതെന്നും തൃഷ പറയുന്നു. എന്നാല്‍ മലയാളം കേട്ടാല്‍…
Read MoreTag: hey jude
ഈ സിനിമയുടെ പ്രേക്ഷകനായി തിയേറ്ററില്‍ എത്തിയ ശേഷം ഒരു നിമിഷം പോലും സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞില്ല ; ഹേയ് ജൂഡ് കണ്ടതിനു ശേഷം ഒരു പിതാവ് പങ്കുവച്ച പോസ്റ്റ് വൈറലാവുന്നു…
ശ്യാമപ്രസാദ് സംവിധാനം ചെയ്ത നിവിന്‍ പോളിച്ചിത്രം ഹേയ് ജൂഡ് മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ഓട്ടിസം ബാധിച്ച യുവാവായാണ് നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിക്കുന്നത്. ജൂഡ് എന്ന കഥാപാത്രത്തെ നിവിന്‍ പോളി മനോഹരമായി ചെയ്തു എന്നാണ് പ്രേക്ഷക പ്രതികരണം. നിവിന്‍ പോളിയുടെ ഏറ്റവും മികച്ച പടമെന്നാണ് പൃഥിരാജ് ഈ സിനിമയെ വിശേഷിപ്പിച്ചത്. സിനിമ കണ്ട് ഇതേ അവസ്ഥയിലുള്ള മകനെയോര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന ഒരു അച്ഛന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് വൈറലാകുകയാണ്. സയ്യിദ് ഷിയാസ് മിര്‍സയെന്ന പിതാവാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. നിവിന്‍ പോളി ഈ പോസ്റ്റ് ഷെയര്‍ ചെയ്തതോടെയാണ് ഇത് വൈറലായത്. സയ്യിദ് ഷിയാസ് മിര്‍സയുടെ പോസ്റ്റ് വായിക്കാം… ഹേയ് ജൂഡ് കണ്ടു. ഓട്ടിസത്തിനു സമാനമായ അവസ്ഥയിലുള്ള ഒരു യുവാവിന്റെ ജീവിതം ഏറെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ വീട്ടിലോ പരിസരത്തോ അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഇത്തരം വ്യക്തികളെ…
Read More