സംസ്ഥാനത്തെ വൈദ്യുത നിരക്ക് നിര്‍ണയവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയ്ക്ക് താക്കീതുമായി ഹൈക്കോടതി. ജീവനക്കാരുടെ പെന്ഷന് ഉള്‍പ്പെടുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സമാഹരിക്കുന്ന തുക കൂടി കണക്കാക്കി വൈദ്യുതിനിരക്ക് നിര്‍ണയിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കേരള ഹൈ ടെന്‍ഷന്‍ ആന്‍ഡ് എക്സ്ട്രാ ടെന്‍ഷന്‍ ഇന്‍ഡസ്ട്രിയില്‍ ഇലക്ടിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന് ഉള്‍പ്പെടെയുളളവര്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2013ല്‍ കെഎസ്ഇബി കമ്പനിയായതിനുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നാഷണല്‍ പെന്ഷന് സ്കീമാണ് ബാധകമാകുന്നത്. അതിന് മുമ്പ് വിരമിച്ചവരുടെയും സര്‍വീസില്‍ ഉണ്ടായിരുന്നവരുടെയും പെന്ഷന് ആനുകൂല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരിച്ചത്. ഇതിലേക്കായി അനുവദിക്കുന്ന തുകയുടെ ബാധ്യത താരിഫ് നിര്‍ണയത്തില്‍ വരരുത് എന്നാണ് നിര്‍ദേശം. മാസ്റ്റര്‍ ട്രസ്റ്റിലേക്ക് അനുവദിക്കുന്ന മുഴുവന്‍ തുകയും അതിന്റെ പലിശയും വൈദ്യുത താരിഫ് നിര്‍ണയത്തിന് പരിഗണിക്കാമെന്നായിരുന്നു 2021 ലെ അന്തിമ റെഗുലേഷന്. ഇത് ചോദ്യം…
Read MoreTag: highcourt
അര്‍ധബോധാവസ്ഥയിലുള്ള ലൈംഗികബന്ധം അനുമതിയോടെന്ന് കരുതാനാവില്ല ! ബലാല്‍സംഗക്കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണം
അര്‍ധബോധാവസ്ഥയില്‍ നല്കുന്ന അനുമതി ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ഥിനിയെ ലഹരിനല്‍കി അര്‍ധബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്തെന്ന കേസില്‍, പ്രതിയുടെ മുന്‍കൂര്‍ജാമ്യഹര്‍ജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമമടക്കം ചുമത്തി രാമമംഗലം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് പരാമര്‍ശം. പ്രതിയുടെ മുന്‍കൂര്‍ജാമ്യഹര്‍ജി എറണാകുളം പ്രത്യേകകോടതിയും തള്ളിയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നെന്നും പിന്മാറിയതിനെത്തുടര്ന്ന് വിദ്യാര്‍ഥിനി വ്യാജപരാതി നല്‍കിയെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. കഴിഞ്ഞവര്‍ഷം നവംബര്‍ 18ന് കോളേജില്‍വെച്ചാണ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത്. സംഭവദിവസം പ്രതി പെണ്‍കുട്ടിയെ കോളേജ് ലൈബ്രറിയിലേക്ക് വിളിച്ചു. അവിടെയെത്തിയപ്പോള്‍ പ്രതിയും സുഹൃത്തുക്കളും മദ്യപിക്കുന്നതും പുക വലിക്കുന്നതുമാണ് പെണ്‍കുട്ടി കണ്ടത്. പെണ്‍കുട്ടിയോടും പുകവലിക്കാന്‍ ആവശ്യപ്പെട്ടു. തയ്യാറാകാതിരുന്നപ്പോള്‍ പ്രതി കേക്കും കുപ്പിവെള്ളവും നല്കി. ഇത് കഴിച്ചപ്പോള്‍ കാഴ്ച കുറയുകയും അര്ധബോധാവസ്ഥയിലാകുകയുമായിരുന്നു. തുടര്‍ന്ന് കോളേജിന്റെ മുകള്‍നിലയില്‍ കൊണ്ടുപോയി ബലാത്സംഗംചെയ്തെന്നാണ് കേസ്. തുടര്‍ന്ന് ഡിസംബര്‍ ഏഴുവരെ പലദിവസങ്ങളില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും…
Read Moreസ്കൂളുകളില്‍ പ്രവൃത്തിദിനം എന്തിന് കുറച്ചു ! പത്തു ദിവസത്തിനകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവൃത്തി ദിനം കുറച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പത്ത് ദിവസത്തിനകം വിഷയത്തില്‍ മറുപടി നല്കാന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. സ്കൂള്‍ പ്രവൃത്തി ദിനം 210ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്ത് മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജര്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രവൃത്തി ദിനം കുറച്ചത് മൂലം സിലബസ് പൂര്‍ത്തിയാക്കാന്‍ പ്രയാസമനുഭവപ്പെടുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സംസ്ഥാന സ്കൂളുകളിലെ പ്രവൃത്തി ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് 205 ആയി കുറച്ചത്. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങള്‍ ആണ് ഉണ്ടാകുക.
Read Moreലിവിംഗ് ടുഗദര്‍ പങ്കാളികളുടെ വിവാഹമോചനത്തില്‍ കോടതിയ്ക്ക് ഒന്നും ചെയ്യാനില്ലെന്ന് ഹൈക്കോടതി…
ലിവിങ് ടുഗദര്‍ പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ലിവിംഗ് ടുഗദറിനെ വിവാഹമായി കാണാനാകില്ലെന്നും സ്പെഷ്യല്‍ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങള്‍ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്കു മാത്രമേ നിയമ സാധുതയുണ്ടാകുകയുള്ളുവെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കരാറിന്റെ അടിസ്ഥാനത്തില്‍ 2006 മുതല്‍ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികള്‍ വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയതിന് എതിരെയുള്ള അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പെട്ട പങ്കാളികളാണ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്. ഉഭയ സമ്മതപ്രകാരമാണ് ഇവര്‍ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. എന്നാല്‍ നിയമപ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹമോചനം അനുവദിക്കാന്‍ കുടുംബ കോടതി തയ്യാറായില്ല. ഇവരുടെ ഹര്‍ജി തള്ളുകയും…
Read Moreപെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ !
കൊച്ചി: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍നിന്ന് ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്നാരോപിച്ച് എതിര് സ്ഥാനാര്‍ഥിയായ കെ.പി. മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് എ. ബദറുദ്ദീനാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണക്കേവ, തെളിവെടുപ്പിന് അഡ്വ. കെ.എന്‍. അഭിലാഷിനെ അഭിഭാഷക കമ്മിഷനായി നിയോഗിച്ചു. തെളിവെടുപ്പിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ മറ്റു ജാമ്യ ഹര്‍ജികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനാവില്ലെന്നു വിലയിരുത്തിയ സിംഗിള്‍ബെഞ്ച് കക്ഷികളുടെ സമ്മതത്തോടെയാണ് കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന് സാക്ഷികളില്‍ നിന്നു തെളിവെടുപ്പു നടത്തിയിരുന്നു. കോടതിയുടെ കസ്റ്റഡിയില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തെരഞ്ഞെടുപ്പു രേഖകള്‍ തെളിവെടുപ്പിനാവശ്യമെങ്കില്‍ കൈമാറണം. ഏതെങ്കിലും രേഖകളുടെ കാര്യത്തില്‍ കക്ഷികള്‍ എതിര്‍പ്പുന്നയിച്ചാല്‍ അക്കാര്യം രേഖപ്പെടുത്തി കമ്മിഷന് കോടതിയുടെ ശ്രദ്ധയില്‍പെടുത്തണം. കോടതി വാദത്തിനിടെ ഇതു പരിഗണിക്കും. രേഖകള്‍ പരിശോധിക്കുമ്പോള്‍ ജുഡീഷല്‍ രജിസ്ട്രാറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു. പെരിന്തല്‍മണ്ണ നിയോജക…
Read Moreവിവാഹച്ചെലവ് മതഭേദമില്ലാതെ പെണ്മക്കളുടെ നിയമപരമായ അവകാശം ! നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി…
പിതാവില്‍നിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് പെണ്മക്കളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി. ഏതു മതത്തില്‍പ്പെട്ടതാണെങ്കിലും വിവാഹധനസഹായത്തിന് പെണ്മക്കള്ക്ക് അര്‍ഹതയുണ്ടെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് പിജി അജിത്കുമാറും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്മക്കള് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മാതാപിതാക്കള്‍ അകന്നു കഴിയുകയാണെന്നും തങ്ങള്‍ അമ്മയോടൊപ്പമാണെന്നും മക്കള്‍ അറിയിച്ചു. വിവാഹച്ചെലവിന് പിതാവില്‍നിന്ന് 45 ലക്ഷം ലഭ്യമാക്കുന്നതിനായാണ് ഇവര്‍ കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍ ഏഴര ലക്ഷമാണ് അനുവദിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം ചെലവഴിച്ചെന്നും ഇനിയും പണം നല്‍കാനാകില്ലെന്നുമായിരുന്നു പിതാവിന്റെ വാദം. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഹര്‍ജിക്കാര്‍ക്കു പിതാവില്‍ നിന്ന് വിവാഹച്ചെലവിന് അവകാശം ഉന്നയിക്കാനാകുമോ എന്നതാണ് കോടതി പരിഗണിച്ചത്. ഹിന്ദു വ്യക്തി നിയമപ്രകാരം അവിവാഹിതരായ ഹിന്ദുയുവതികള്‍ക്കു പിതാവില്‍നിന്ന് വിവാഹസഹായം ലഭിക്കാന്‍ അര്‍ഹരാണ്. 2011-ല്‍ ഇസ്മയില്‍-ഫാത്തിമ കേസില്‍ ഏതു മതത്തില്‍പ്പെട്ട പിതാവിനും പെണ്മക്കളുടെ…
Read More‘നീയങ്ങു വളര്‍ന്നല്ലോ’ ! ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ സ്ത്രീയുടെ പുറത്തും തലയിലും തലോടുന്നത് അധിക്ഷേപിക്കല്‍ അല്ലെന്ന് ഹൈക്കോടതി…
ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ പെണ്‍കുട്ടിയുടെ തലയിലും പുറത്തും തലോടുന്നതിനെ സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസില്‍ ഇരുപത്തിയെട്ടുകാരനെ വെറുതെവിട്ടുകൊണ്ടാണ്, നാഗ്പുര്‍ ബെഞ്ചിന്റെ വിധി. പന്ത്രണ്ടു വയസ്സുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പേരില്‍ അന്നു പതിനെട്ടു വയസ്സുണ്ടായിരുന്ന യുവാവിനെതിരെ 2012ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘നീയങ്ങു വളര്‍ന്നല്ലോ’ എന്നു പറഞ്ഞുകൊണ്ട് യുവാവ് തന്റെ പുറത്തും തലയിലും തലോടിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ യുവാവ് കുറ്റക്കാരനാണെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരായ ഹര്‍ജിയിയിലാണ് ഹൈക്കോടതി ഉത്തരവ്. ഒരു സ്്ത്രീയെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്നു തെളിയിക്കാനായാല്‍ മാത്രമേ ഇത്തരമൊരു കേസ് നിലനില്‍ക്കൂ എന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ വെറും കുട്ടിയായി മാത്രമാണ് പ്രതി കണ്ടിട്ടുള്ളതെന്നാണ് മൊഴിയില്‍നിന്നു വ്യക്തമാവുന്നത്. ലൈംഗികമായ ലാക്കോടെ പ്രതി കുട്ടിയെ സമീപിച്ചതായി കരുതാനാവില്ലെന്നും കോടതി പറഞ്ഞു. പുറത്തും തലയിലും തലോടി എന്നതല്ലാതെ ഒരു ആക്ഷേപം…
Read Moreവനിതാ ജഡ്ജി ഭസ്മാസുരനെപ്പോലെയെന്ന് അഭിഭാഷകന് ! എട്ടിന്റെ പണി കൊടുത്ത് ഹൈക്കോടതി…
വനിതാ ജഡ്ജിയെ അധിക്ഷേപിച്ചതിന് അഭിഭാഷകനെ ശിക്ഷിച്ച് കോടതി. ഗുവാഹത്തി കോടതിയിലാണ് സംഭവം നടന്നത്. ജില്ലാ അഡിഷണല്‍ വനിതാ ജഡ്ജിക്കെതിരെയാണ് ഇത്തരത്തില്‍ മോശമായ രീതിയില്‍ പരാമര്‍ശമുണ്ടായത്. അഭിഭാഷകനായ ഉത്പാല് ഗോസ്വാമി വെള്ളിയാഴ്ച്ച കുറ്റസമ്മതം നടത്തിയതോടെ ജസ്റ്റിസുമാരായ കല്യാണ്‍ റായ് സുറാന, ദേവാശിഷ് ബറുവ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ശിക്ഷ വിധിക്കുകയായിരുന്നു. നേരത്തെ വനിതാ ജഡ്ജിയുടെ കോടതിയില്‍ വക്കീല്‍ ഒരു പരാതി നല്‍കിയിരുന്നു. അതില്‍ തന്റെ ഭാഗം കേട്ടില്ലെന്നതാണ് അഭിഭാഷകനെ ചൊടിപ്പിച്ചത്. അഭിഭാഷകന് അവരുടെ വസ്ത്രത്തെ കുറ്റം പറയുകയും, പുരാണത്തിലെ ഭസ്മാസുരനെപ്പോലെയാണ് ജഡ്ജി എന്നാരോപിക്കുകയും ചെയ്തു. പിന്നീട് കേസ് ഹൈക്കോടതിയിലെത്തിയപ്പോഴേക്കും അഭിഭാഷകന് നിരുപാധികം മാപ്പു പറഞ്ഞു ശിക്ഷ വിധിച്ചതിന് ശേഷം പതിനായിരം രൂപയ്ക്ക് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. മാര്‍ച്ച് 20ന് കേസ് വീണ്ടും പരിഗണിക്കും
Read Moreജോലി ഇല്ലെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല ! ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനും നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമെന്ന് ഹൈക്കോടതി…
ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമാണെന്ന് കര്‍ണാടക ഹൈക്കോടതി. ജോലി ഇല്ലെങ്കില്‍ ജോലി കണ്ടെത്തി ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കുമായി മാസം പതിനായിരം രൂപ വീതം ജീവനാംശം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവിനെതിരേ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ഭാര്യയ്ക്ക് ആറായിരം രൂപയും മക്കള്‍ക്കായി നാലായിരം രൂപയും വീതം പ്രതിമാസം നല്‍കണമെന്നായിരുന്നു മൈസൂരു കുടുംബ കോടതി ഉത്തരവിട്ടത്. നിരവധി അസുഖങ്ങള്‍ അലട്ടുന്ന തനിക്കു സ്ഥിര വരുമാനമുള്ള ജോലിയില്ലെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞു. എങ്ങനെ പോയാലും പതിനയ്യായിരം രൂപയിലധികം മാസം കിട്ടാറില്ല. അതുകൊണ്ടുതന്നെ പതിനായിരം രൂപ ജീവനാംശം നല്‍കാനാവില്ലെന്നും ഹര്‍ജിയില്‍ അറിയിച്ചു. ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി വാദങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. കരള്‍രോഗിയെന്നു പറയുന്നുണ്ടെങ്കിലും അതിനു മെഡിക്കല്‍ രേഖകളില്ല. ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത്…
Read Moreഒരു മര്യാദയൊക്കെ വേണ്ടേ ! ജോണ്സന് ആന്‍ഡ് ജോണ്‍സണിന്റെ വിലക്ക് റദ്ദാക്കി ഹൈക്കോടതി…
ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡര്‍ നിര്‍മാണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി. കമ്പനിക്ക് ഉത്പന്നം നിര്‍മിക്കുകയും വിപണനം നടത്തുകയും ചെയ്യാമെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, എസ്ജി ദിഗെ എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ ഉത്തരവ് അയുക്തികവും മര്യാദയില്ലാത്തതുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കമ്പനിയില്‍നിന്ന് 2018 ഡിസംബറില്‍ പിടിച്ചെടുത്ത സാംപിളുകള്‍ പരിശോധിക്കാന്‍ താമസം വരുത്തിയതിന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെ കോടതി വിമര്‍ശിച്ചു. സൗന്ദര്യസംരക്ഷക ഉത്പന്നങ്ങളുടെ ഗുണനിലവാരം അതീവ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. എന്നാല്‍ ഒരു ഉത്പന്നത്തിന്റെ നിലവാരത്തില്‍ ചെറിയൊരു കുറവ് കണ്ടെന്നുവച്ച് ഫാക്ടറി മൊത്തത്തില്‍ അടച്ചുപൂട്ടുന്നതു സാമാന്യയുക്തിക്കു നിരക്കുന്നതെന്ന് കോടതി പറഞ്ഞു. വാണിജ്യരംഗത്തെ കുഴപ്പത്തിലാക്കുകയാണ് അതിലൂടെ ഉണ്ടാവുകയെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉറുമ്പിനെ കൊല്ലാന്‍ ചുറ്റിക കൊണ്ട് അടിക്കേണ്ടതില്ലെന്ന്, സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കോടതി പറഞ്ഞു. പിഎച്ച് ലെവല്‍ കൂടുതലാണെന്നു…
Read More