സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. അറുപത് ജിഎസ്എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. കേന്ദ്ര നിയമം നിലനില്‍ക്കെ സംസ്ഥാനത്തെ നിയമത്തിന് പ്രസക്തിയില്ലന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്. എന്നാല്‍ ഒറ്റതവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ നിരോധനം തുടരും സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂര്‍ണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അറുപത് ജിഎസ്എമ്മിന് മുകളിലുളള നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍ക്ക് അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന റീയൂസബിള്‍ സാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജിഎസ്എമ്മിന് മുകളില്‍ വരിക. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒരേ വിഷയത്തില്‍ നിയമം കൊണ്ടുവന്നാല്‍ കേന്ദ്ര നിയമമേ ചട്ട പ്രകാരം നിലനില്‍ക്കൂ. എന്നായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജിയിലെ പ്രധാന വാദം. ക്യാരി…
Read MoreTag: highcourt
ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിന് ? പ്രശ്നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി…
ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം എന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി. നിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം സമയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം. രാത്രി 9.30നു ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന് ഹോസ്റ്റല്‍ അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെയാണ് കോടതി ചോദ്യം ചെയ്തത്. 9.30ന് ശേഷം പെണ്‍കുട്ടികളുടെ തല ഇടിഞ്ഞുവീഴുമോ? പ്രശ്നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ക്യാംപസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാവുമെന്ന് കോടതി ചോദിച്ചു. പ്രായപൂര്‍ത്തിയായ പൗരന്മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്ത് പോകാന്‍ അനുവദിച്ചുകൂടെയെന്ന്, മെഡിക്കല്‍ കോളജ് വിഷയത്തിലെ ഹര്‍ജി പരിഗണിച്ചുകൊണ്ട് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്നും ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും കോടതി പറഞ്ഞിരുന്നു. സുരക്ഷയുടെ…
Read Moreവിവാഹം കഴിക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ് ! കല്യാണം കഴിച്ചാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിന് കൊടുക്കണമെന്ന് ഹൈക്കോടതി…
വിവാഹിതനായ പുരുഷന് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കാന്‍ ബാധ്യസ്ഥനാണെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. കാശില്ലെന്നു പറഞ്ഞ് ചെലവു നല്‍കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ജസ്റ്റിസ് വിനോദ് ചാറ്റര്‍ജി കൗള്‍ പറഞ്ഞു. വിവാഹം കഴിക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം നിറവേറ്റിയേ തീരൂ എന്നും കോടതി പറഞ്ഞു. സമൂഹം പ്രതീക്ഷിക്കുന്നതും നിയമം ആവശ്യപ്പെടുന്നതുമായ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പരാതിക്കാരന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. തന്റെ ബാധ്യതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് പന്ത്രണ്ടായിരം രൂപ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കണമെന്ന് കോടതി തീരുമാനിച്ചതെന്ന് ഹര്ജിക്കാരന് പറഞ്ഞു. ഭാര്യയും മക്കളും തിരിച്ചുവന്നാല്‍ സ്വീകരിക്കാമെന്നും ഇയാള്‍ അറിയിച്ചു. ജോലി ചെയ്യാന്‍ ശേഷിയുള്ള ഒരാള്‍ ഭാര്യയെയും മക്കളെയും നോക്കണമെന്നുള്ളത്…
Read Moreഎന്‍എസ്എസിന് കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല ! പ്രിയാ വര്‍ഗീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി…
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ സിപിഎം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. എന്‍എസ്എസ് പ്രവര്‍ത്തനത്തിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു.സ്റ്റുഡന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലുളള കാലയളവില്‍ പഠിപ്പിച്ചിരുന്നോ എന്ന് കോടതി പ്രിയയോട് ചോദിച്ചു. അദ്ധ്യാപനം എന്നത് ഗൗരവമുളള ഒരു ജോലിയാണെന്ന് പറഞ്ഞ കോടതി എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അദ്ധ്യാപന പരിചയത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി. അദ്ധ്യാപന പരിചയം എന്നാല്‍ അദ്ധ്യാപനം തന്നെയായിരിക്കണമെന്നും കോടതി പറഞ്ഞു. നേരത്തെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നും പ്രിയാ വര്‍ഗീസിന്റെ യോഗ്യത പരിശോധിച്ചോ എന്നും കോടതി ചോദിച്ചിരുന്നു. പ്രിയാ വര്‍ഗീസിന്റെ അദ്ധ്യാപന പരിചയം പരിശോധിച്ചതില്‍ വ്യക്തതയില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാറോടും കോടതി നിലപാടറിയിച്ചിരുന്നു. പത്ത് വര്‍ഷം അദ്ധ്യാപന പരിചയമാണ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് വേണ്ടതെന്നും പ്രിയാ വര്‍ഗീസിന് അദ്ധ്യാപന പരിചയമില്ലെന്നും യുജിസി…
Read Moreപ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരം തന്നെ ! ഭര്‍ത്താവ് പോക്സോക്കേസില്‍ കുടുങ്ങുമെന്ന് കോടതി…
പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ആളെ പോക്സോ കേസില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന നീരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. പോക്സോയും ഇന്ത്യന്‍ ശിക്ഷാ നിയമവും വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണെന്ന്, ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ നിരീക്ഷിച്ചു. മുസ്ലിം വ്യക്തിനിയമ പ്രകാരം 15 വയസ്സായ പെണ്‍കുട്ടിക്കു വിവാഹമാവാമെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവിനെതിരെ പോക്സോ നിലനില്‍ക്കില്ലെന്നുമുള്ള വാദം കോടതി തള്ളുകയായിരുന്നു. ശൈശവ വിവാഹ നിരോധ നിയമവും ഇതില്‍ ബാധകമാവില്ലെന്ന് പ്രതിഭാഗം വാദിച്ചു. കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു രക്ഷിക്കാന്‍ രൂപപ്പെടുത്തിയ പ്രത്യേക നിയമാണ് പോക്സോയെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണ് അതിനു സ്ഥാനം. പോക്സോ അനുസരിച്ച് ലൈംഗിക സമ്മതത്തിനുള്ള പ്രായം 18 വയസ്സാണെന്നും കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ക്കെതിരെ ചുമത്തിയ പോക്സോ കേസിലാണ് ഹൈക്കോടതി നിരീക്ഷണം. ജാമ്യം തേടി ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയത് അനുസരിച്ചാണ് ഭര്‍ത്താവിനെതിരെ പൊലീസ്…
Read Moreപുകഴ്ത്തി പണിവാങ്ങിച്ചു കൂട്ടരുത് ! മോഡിഫൈഡ് വാഹനങ്ങളെക്കുറിച്ച് വീഡിയോ ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി…
നിയമലംഘിച്ച് മോഡിഫിക്കേഷന് വരുത്തുന്ന വാഹനങ്ങളെക്കുറിച്ച് വീഡിയോ തയ്യാറാക്കുന്ന വ്ളോഗര്‍മാര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം വീഡിയോകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മോഡിഫൈഡ് വാഹനങ്ങള്‍ക്ക് കേരളത്തില്‍ പ്രചാരം ലഭിക്കുന്നതിന് ഇത്തരം വ്ളോഗുകള്‍ കാരണമാകുന്നുണ്ട്. ബൈക്ക്, കാര്‍, ബസുകള്‍ തുടങ്ങിയ പല മോഡിഫൈഡ് വാഹനങ്ങളെ പുകഴ്ത്തികൊണ്ടുള്ള വ്ലോളുകള്ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണുള്ളത്. നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ ഇന്ന് മുതല്‍ നിരത്തില്‍ കാണാന്‍ പാടില്ലെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യത വേണ്ട. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സസ്പെന്‍ഡ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാന്‍ പാടില്ലെന്നും കോടതി…
Read Moreഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാന്‍ ആലോചന ! പത്തേക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതി; താല്പര്യമറിയിച്ച് ഹൈക്കോടതിയും…
കൊച്ചി നഗരമധ്യത്തിലുള്ള നിലവിലെ സമുച്ചയത്തില്‍ നിന്ന് കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാന്‍ ആലോചന. കൂടുതല്‍ പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്താണിത്. എ.എച്ച്.എം.ടിയുടെ പത്തേക്കര്‍ സ്ഥലം ഏറ്റെടുക്കാനാണു പദ്ധതി. സൗകര്യപ്രദമായ മറ്റൊരിടത്തേയ്ക്കു മാറ്റുന്നതു ആലോചിച്ചുകൂടെയെന്നു ഹൈക്കോടതി സര്‍ക്കാരിനോടു ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചത്. കൊച്ചിയിലെ ഗതാഗതക്കുരുക്കും സ്ഥലപരിമിതിയുമാണു ഈ ചിന്തയിലേക്ക് നയിച്ചത്. മാത്രമല്ല, 2007-ല്‍ പ്രവര്‍ത്തനം തുടങ്ങിയ നിലവിലെ ഹൈക്കോടതി സമുച്ചയത്തിനു ബലക്ഷയമുണ്ടെന്ന പരാതി തുടക്കം മുതല്‍ത്തന്നെ ഉള്ളതാണ്. അസൗകര്യങ്ങളുടെ പേരില്‍ മുമ്പേത്തന്നെ ചര്‍ച്ചയായിട്ടുമുണ്ട്. നിയമമന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയാണു കളമശേരി. തന്റെ മണ്ഡലത്തില്‍ ഹൈക്കോടതി വരുന്നതു അദ്ദേഹത്തിനും പ്രത്യേക താല്പര്യമുള്ള കാര്യമാണ്. അതിനാല്‍, സര്‍ക്കാരില്‍ നിന്നും അനുമതിയും ഫണ്ടും ലഭിക്കുന്നതു വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ഹൈക്കോടതിയ്ക്കും എതിര്‍പ്പില്ലാത്തതിനാല്‍, മറ്റു നിയമതടസ്സങ്ങളുണ്ടാവില്ല. സ്ഥലം വിട്ടുകിട്ടുന്ന തടസം മാത്രമേ നിലവിലുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും എച്ച്.എം.ടിയുടെ സ്ഥലം സംസ്ഥാന സര്‍ക്കാര്‍…
Read Moreപോപ്പുലര്‍ ഫ്രണ്ട് പെട്ടു ! അഞ്ചു കോടി ആറ് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍…
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. അഞ്ചു കോടി ആറു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനായി കെഎസ്ആര്‍ടിസി അപേക്ഷ നല്കി. ബസ്സുകള്‍ക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകള്‍ മുടങ്ങിയതിന്റെ നഷ്ടവും ഇവരില്‍നിന്ന് ഈടാക്കണമെന്നായിരുന്നു…
Read Moreപോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധം ! നിയമലംഘനം നടത്തിയവര്‍ക്ക് പണികൊടുക്കാന്‍ ഹൈക്കോടതി…
പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ നേരത്തെ കോടതി നിരോധിച്ചതാണെന്നും ഇതു ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യമാണെന്ന് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാരും മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പിഎഫ്ഐ നേതാക്കള്‍ക്കെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുകയാണെന്ന് ബെഞ്ച് അറിയിച്ചു. ഏഴു ദിവസം മുമ്പ് നോട്ടീസ് നല്കാതെയുള്ള ഹര്‍ത്താലുകളും സമാനമായ സമരങ്ങളും നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലില്‍ സ്വകാര്യ, പൊതു സ്വത്ത് നശിപ്പിക്കുന്നതു തടയാന്‍ പോലീസ് നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പൊതു ഗതാഗത സംവിധാനങ്ങള്‍ക്കു പോലീസ് മതിയായ സുരക്ഷ ഒരുക്കണം. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമ വിരുദ്ധമാണെന്ന കാര്യം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് കോടതി 29ന് വീണ്ടും…
Read Moreവിവാഹം ലൈംഗികസുഖത്തിനു വേണ്ടി മാത്രമുള്ളതല്ല ! അതിന്റെ മുഖ്യലക്ഷ്യം പ്രത്യത്പാദനമെന്ന് ഹൈക്കോടതി…
വിവാഹം ലൈംഗികസുഖത്തിനു വേണ്ടി മാത്രമുള്ളതല്ലെന്നും അതിന്റെ മുഖ്യലക്ഷ്യം പ്രത്യുത്പാദനമാണെന്നും ദമ്പതികള്‍ ഓര്‍ക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഒന്‍പതും ആറും വയസ്സുള്ള മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഭര്‍ത്താവിനെതിരേ വനിതാ അഭിഭാഷക നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വ്യത്യസ്ഥമായ നിരീക്ഷണം. കുട്ടികളുടെ കസ്റ്റഡിക്കു വേണ്ടി നിയമപോരാട്ടം നടത്തുന്ന ദമ്പതികള്‍ ഓര്‍ക്കേണ്ടത്, അതിന്റെ ദുരിതം അനുഭവിക്കുന്നത് കുട്ടികള്‍ തന്നെയാണെന്ന വസ്തുതയാണെന്ന് ജസ്റ്റിസ് കൃഷ്്ണന് രാമസ്വാമി ചൂണ്ടിക്കാട്ടി. വിവാഹം കേവല ലൈംഗിക സുഖത്തിനല്ല, അതിന്റെ മുഖ്യ ലക്ഷ്യം പ്രത്യുത്പാദനവും അതുവഴി കുടുംബത്തിന്റെ തുടര്ച്ചയുമാണെന്നും വിവാഹത്തിലൂടെ ഒന്നായ രണ്ടു പേരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകമാണ് കുട്ടിയെന്നും കോടതി വ്യക്തമാക്കി. 2009ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ പിരിഞ്ഞാണ് കഴിയുന്നത്. ഭാര്യ തൊട്ടപ്പുറത്തെ ഫ്ളാറ്റിലേക്കു താമസം മാറിയപ്പോള്‍ മക്കള്‍ അച്ഛനൊപ്പം തുടര്‍ന്നു. യുവതിയുടെ മാതാപിതാക്കളും ഭര്‍ത്താവിന്റെ അതേ കെട്ടിടത്തില്‍ മറ്റൊരു ഫ്ളാറ്റിലാണ് താമസം. ഭര്‍ത്താവ് ജോലിക്കു പോവുമ്പോള്‍…
Read More