ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ ജനനത്തീയതി ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയ്ക്ക് ജാമ്യം അനുവദിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധത്തിന് മുന്‍പ് പങ്കാളിയുടെ പ്രായം അറിയുന്നതിനായി ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സ്കൂള്‍ രേഖകളോ പരിശോധിക്കണമെന്നില്ലെന്നാണ് കോടതി പറഞ്ഞത്. പെണ്‍കുട്ടി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം മൂന്ന് വ്യത്യസ്ത ജനനതീയതികളാണുള്ളതെന്നും കോടതി വ്യക്തമാക്കി. ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന 01- 01- 1998 എന്ന ജനനതീയതി പ്രകാരം പീഡനം നടന്ന സമയം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജസ്മീത് സിംഗിന്റേതാണ് വിധി. 2019ലും 2021ലും നടന്നതായി ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ക്ക് ഏപ്രിലിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത്രയും കാലതാമസമുണ്ടായതിന് പരാതിക്കാര്‍ തൃപ്തികരമായ കാരണങ്ങളൊന്നും ബോധിപ്പിക്കുന്നില്ല. ഇത് ഹണി ട്രാപ്പിംഗ് കേസാണെന്നാണ് പ്രഥമാദൃഷ്ട്യാ മനസിലാകുന്നത്. 2019 മുതല്‍ പ്രതിയുമായി…
Read MoreTag: highcourt
ഭാര്യ ഭര്‍ത്താവിന്റെ ഓഫീസില്‍ പോയി പ്രശ്നമുണ്ടാക്കുന്നത് പൊറുക്കാനാവാത്ത തെറ്റ് ! വിവാഹമോചനത്തിനു ഹേതു എന്ന് ഹൈക്കോടതി
ഭര്‍ത്താവിന്റെ ഓഫീസിലെത്തി ഭാര്യ മോശം ഭാഷയില്‍ സംസാരിക്കുന്നത് വലിയ തെറ്റെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച റായ്പൂര്‍ കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കുടുംബ കോടതി വിധിക്കെതിരേ ഭാര്യ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഭര്‍ത്താവിന് ഓഫീസിലെ സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ മന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിനെ സ്ഥലം മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതും ക്രൂരതയായി കണക്കാക്കാമെന്ന് ഹൈക്കോടതി വിലയിരുത്തി. ഭര്‍ത്താവ് മരിച്ച മരിച്ച 34കാരിയെ 2010ല്‍ ആണ് 32കാരനായ ഹര്ജിക്കാരന് വിവാഹം കഴിച്ചത്. എന്നാല്‍ അധികം വൈകാതെ വിവാഹ മോചന ഹര്‍ജിയുമായി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും കാണുന്നതിനെ ഭാര്യ എതിര്‍ക്കുന്നു എന്നത് ഉള്‍പ്പെടെ ഒട്ടേറെ കാരണങ്ങളാണ് വിവാഹ മോചനത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്. 2019ല്‍ വിവാഹ മോചനം അനുവദിച്ച് കുടുംബ കോടതി…
Read More18 തികഞ്ഞില്ലെങ്കിലും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹമാകാം ! ഭര്‍ത്താവിനെതിരേ പോക്സോ ചുമത്താന്‍ പറ്റില്ലെന്ന് ഹൈക്കോടതി
18 തികഞ്ഞില്ലെങ്കിലും മുസ്ലിം പെണ്‍കുട്ടിയ്ക്ക് വിവാഹിതയാകാമെന്ന നിര്‍ണായ വിധിയുമായി ഡല്‍ഹി ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്നാണ് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയത്. വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ല. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭര്ത്താക്കന്മാര്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. വിവാഹശേഷം പെണ്‍കുട്ടിക്ക് ഭര്‍ത്താവിനൊപ്പം കഴിയാന്‍ അധികാരമുണ്ട്. വിവാഹശേഷം ഭര്‍ത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിന്റെ പേരില്‍ പോക്സോ നിയമപ്രകാരം ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിങ്ങിന്റേതാണ് ഉത്തരവ്. ഈ വര്‍ഷം ആദ്യം ബിഹാറില്‍വെച്ച് വിവാഹിതരായ മുസ്ലിം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് വിവാഹം നടന്നത്. വിവാഹം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനഞ്ച് വയസും അഞ്ച് മാസവും ആയിരുന്നു പ്രായം. വിവാഹത്തിന് ശേഷം പെണ്‍കുട്ടി ഗര്‍ഭിണിയായി.…
Read Moreഎന്തടിസ്ഥാനത്തിലാണ് അങ്ങനെയൊരു ആക്ഷേപമുന്നയിച്ചത് ? അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി…
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയില്‍ പ്രതി സ്ഥാനത്തുള്ള ദിലീപിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. അതിക്രമത്തിനിരയായ നടിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ചോദിച്ചു. ഹര്‍ജിയിലെ വിചാരണക്കോടതിക്കെതിരായ പരാമര്‍ശങ്ങളെ കോടതി വിമര്‍ശിച്ചു. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാതെ ആക്ഷേപം ഉന്നയിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന് നല്കിയ വിവരങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് നടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണോയെന്ന ചോദ്യത്തോടെയാണ് കോടതി ഇതിനെ നേരിട്ടത്. തുടരന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് നടി കോടതിയെ അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Read Moreവിവാഹ വാഗ്ദാനം നല്കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍ കേസില്ലാത്തത് ‘എന്തു നിയമം’ എന്ന് ഹൈക്കോടതി
ബലാല്‍സംഗക്കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന അഭിപ്രായവുമായി കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്കിയ ഒരു ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. കേസിലെ ഭര്‍ത്താവ് ഒരിക്കല്‍ ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഈ പരാമര്‍ശം നടത്തിയത്. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന് വാദിച്ചു. തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിന് (ബലാത്സംഗത്തിനുള്ള ശിക്ഷ) ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത് ‘376-ാം വകുപ്പില്‍ ലിംഗ സമത്വമില്ല. വിവാഹ വാഗ്ദാനം നല്കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന് സമാനമായ കുറ്റം ചെയ്താല്‍ അയാളുടെ പേരില്‍ കേസ്…
Read Moreവാട്സ്ആപ്പ് ചാറ്റും ചിത്രങ്ങളും കൈമാറാന്‍ തയ്യാര്‍ എന്ന് വിജയ് ബാബു ! മുന്‍കൂര്‍ ജാമ്യം തേടി നടന് ഹൈക്കോടതിയില്‍…
ലൈംഗികപീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിര്‍മാതാവും നടനുമായ വിജയ് ബാബു ഹൈക്കോടതിയെ സമീപിക്കും. യുവനടി നല്കിയ പരാതിയിലാണ് പോലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഹര്‍ജി ഹൈക്കോടതി ഇന്നുതന്നെ പരിഗണിക്കും. നടിയുമായുള്ള വാട്സ്ആപ്പ് ചാറ്റും ചിത്രങ്ങളും പോലീസിനു കൈമാറാന്‍ തയാറെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ പറയുന്നു. സിനിമയില്‍ അവസരം തേടിയാണ് നടി താനുമായി അടുത്തത്. ഇപ്പോള്‍ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പോലീസ് മാധ്യമങ്ങളുമായി ഒത്തുകളിക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്ത് പ്രശ്നം തീര്‍ക്കാനാണ് പോലീസ് നീക്കം നടത്തുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരു വഴിയാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി എന്നറിഞ്ഞതോടെ, കഴിഞ്ഞ ഞായറാഴ്ചയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.…
Read Moreഒന്നുകില്‍ ഫേസ്ബുക്ക് അല്ലെങ്കില്‍ ജോലി ! രണ്ടില്‍ ഏതു വേണമെന്നു തീരുമാനിക്കാമെന്ന് സൈനികനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി…
ഫേസ്ബുക്ക് അക്കൗണ്ട് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജോലി രാജിവയ്ക്കാന്‍ സൈനികനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. സമൂഹമാധ്യമങ്ങളടക്കം 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് സൈനികര്‍ക്ക് കഴിഞ്ഞ ദിവസം കരസേന നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈ 15ന് മുന്‍പ് ആപ്പുകള്‍ കളയണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരെയാണ് ലഫ്റ്റനന്റ് കേണല്‍ പി.കെ.ചൗധരി ഹൈക്കോടതിയെ സമീപിച്ചത്. ഫേസ്ബുക്ക് ഒരിക്കല്‍ ഡിലീറ്റ് ചെയ്താല്‍ അതിലെ ഫ്രണ്ട്സ് ലിസ്റ്റ് അടക്കം എല്ലാ വിവരങ്ങളും നഷ്ടപ്പെടുമെന്നും അതൊരിക്കലും തിരിച്ചെടുക്കാനാവില്ലെന്നും ചൗധരി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും പുതിയൊരെണ്ണം തുടങ്ങാവുന്നതേ ഉള്ളുവെന്ന് കോടതി വ്യക്തമാക്കി. ഒരു സംവിധാനത്തിന്റെ ഭാഗമായി നില്ക്കുമ്പോള് അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഫേസ്ബുക്കിനോട് അത്രയ്ക്ക് അടുപ്പമാണെങ്കില്‍ ജോലി രാജി വയ്ക്കുകയാണ് വേണ്ടതെന്നും നിങ്ങള്‍ക്ക് തിരിച്ചെടുക്കാന്‍ പറ്റാത്ത മറ്റു കാര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. കരസേനയുടെ ഉത്തരവിന് ഇടക്കാല പരിഹാരം കാണാന്‍…
Read Moreചേര്‍ത്തല സ്വദേശികളായ ശാലിനിയുടെയും പ്രസാദിന്റെയും വിവാഹം അസാധുവാക്കാന്‍ നാടകം കളിച്ച് വീട്ടുകാര്‍;യുവതിയ്ക്ക് മാനസിക രോഗമെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് സഹിതം വീട്ടുകാരുടെ പരാതി; കള്ളി പൊളിച്ചടുക്കി ഹൈക്കോടതി
കമിതാക്കളുടെ പ്രണയ വിവാഹത്തിന് തടയിടാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കളിച്ച നാടകം പൊളിച്ചടുക്കി മജിസ്ട്രേറ്റ്. പെരിന്തല്‍മണ്ണയില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയെ മാനസിക രോഗിയാക്കിത്തീര്‍ക്കാന്‍ വീട്ടുകാര്‍ കളിച്ച നാടകത്തിനു സമാനമായ സംഭവമാണ് ഇപ്പോള്‍ ആലപ്പുഴയില്‍ നിന്നു പുറത്തു വന്നിരിക്കുന്നത് ആലപ്പുഴ സ്വദേശികളുടെ പ്രണയ വിവാഹത്തെ എതിര്‍ത്ത വീട്ടുകാര്‍ യുവതിക്ക് മാനസിക രോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റുമായി കോടതിയെ സമീപിച്ചപ്പോള്‍ ലഭിച്ച ഉത്തരവ് ഹൈക്കോടതി റദ്ദു ചെയത്ു.യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധിപ്പിച്ച് ചികിത്സ നല്‍കണമെന്ന മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. മതിയായ തെളിവുകളില്ലാതെയാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്നും ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമ വിരുദ്ധവും യുക്തി രഹിതവുമായ ഉത്തരവ് ഭരണഘടന ഉറപ്പു നല്കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം എന്നിവയിലുള്ള കടന്നു കയറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. യുവതിക്ക് മനോരോഗമുണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൗണ്‍സലിംഗില്‍ ഡോക്ടറേറ്റുള്ള ഒരാളാണ്. ഇയാള്‍ ഡോക്ടറോ…
Read Moreപെരുമ്പാമ്പ് വിഴുങ്ങിയ കോഴികളെ വയറില്‍ ചവിട്ടി പുറത്തു ചാടിച്ചു ! പാമ്പു പിടുത്തക്കാരനെതിരേ കേസെടുക്കാഞ്ഞതില് വിശദീകരണം ചോദിച്ച് ഹൈക്കോടതി…
കോഴിക്കൂട്ടില്‍ കയറി കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി വയറ്റില്‍ നിന്നും കോഴികളെ പുറത്തെടുത്ത പാമ്പുപിടുത്ത വിദഗ്ധന്‍ ഹൈക്കോടതിയുടെ വക എട്ടിന്റെ പണി. പാമ്പുപിടിത്ത വിദഗ്ദന് അരമങ്ങാനത്തെ മുഹമ്മദിനെതിരെ കേസെടുക്കാത്തതിനു വനംവകുപ്പിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. അനിമല്‍ ലീഗര്‍ ഫോഴ്സ് ഇന്റഗ്രേഷന്റെ ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍ നായര്‍ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ചട്ടഞ്ചാലിലെ ഒരു വീട്ടില്‍ നിന്നു പാമ്പിനെ പിടികൂടി മുഹമ്മദ് കോഴികളെ പുറത്തെടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാണ് പരാതിക്കിടയാക്കിയത്. പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറില്‍ ചവിട്ടി രണ്ട് കോഴികളെ പുറത്ത് ചാടികുന്നതായിരുന്നു വീഡിയോ. സംഭവ സ്ഥലത്തുണ്ടായിരുന്ന ആരോ ഇത് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ മുഹമ്മദിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എയ്ഞ്ചല്‍ നായര്‍ അന്നു തന്നെ വനംവകുപ്പ് വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ പരാതിക്കാരനില്‍…
Read Moreതാല്കാലിക കണ്ടക്ടര്‍മാരെ എടുക്കാം പക്ഷെ നിയമം അനുസരിച്ചു മാത്രം ! പിഎസ്സി വഴി അല്ലാത്ത നിയമനം ഭരണഘടനാ വിരുദ്ധം; കോടതി നിര്‍ദ്ദേശിക്കുന്ന പോംവഴികള്‍ ഇങ്ങനെ…
കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ ക്ഷാമം രൂക്ഷമായതോടെ എംപാനലുകളെ തിരിച്ചെടുക്കുന്ന കാര്യം നിയമവിധേയമായി മാത്രം ആലോചിക്കാമെന്ന് ഹൈക്കോടതി. പിഎസ്സി വഴി അല്ലാത്ത നിയമനങ്ങള്‍ നിയമവിരുദ്ധമെന്ന് കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി വിഷയത്തില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരും പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സും സമര്‍പ്പിച്ച രണ്ടു ഹര്‍ജി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് കേസില്‍ കക്ഷി ചേരാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കണ്ടക്ടര്‍ ഒഴിവുകള്‍ പരിഹരിക്കാന്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും കോടതി വ്യക്തമാക്കി. നാലായിരത്തോളം എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു പിഎസ്സി വഴി നിയമനം നടത്താന്‍ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ പിഎസ്സി നിയമനം നടക്കുന്നത് വരെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. വേണ്ടത്ര നിയമനം നടത്താനാകാതെ പ്രതിസന്ധിയില്‍ ആയിരിക്കേ നിയമം അനുവദിച്ചാല്‍ മാത്രമേ…
Read More