35 വര്‍ഷങ്ങള്‍ക്കിപ്പുറവും സിയാച്ചിന്‍ എന്ന റോസാപൂന്തോട്ടം പാകിസ്ഥാനെ മോഹിപ്പിക്കുന്നു; പാക് വ്യോമസേന യുദ്ധ വിമാനം പറത്തിയ സംഭവം നല്‍കുന്നത് യുദ്ധത്തിന്റെ ധ്വനികള്‍

ന്യൂഡല്‍ഹി:  ടിബറ്റന്‍ ഭാഷയില്‍ സിയാച്ചിന്‍ എന്ന വാക്കിന്റെ അര്‍ഥം ‘റോസാപൂന്തോട്ടം’ എന്നാണ്. ഈ പൂന്തോട്ടം പിടിയ്ക്കുക പാകിസ്ഥാന്റെ എക്കാലത്തെയും വലിയ മോഹമായിരുന്നു. 1984ല്‍ നടന്ന ഓപ്പറേഷന്‍ മേഘദൂതിലൂടെയാണ് ഇന്ത്യന്‍ സൈന്യം സിയാച്ചിന്‍ പിടിക്കുന്നത്. കാര്‍ഗില്‍ യുദ്ധം സിയാച്ചിന്‍ പിടിക്കാമെന്ന പാകിസ്ഥാന്റെ ആ മോഹങ്ങള്‍ തച്ചു തകര്‍ക്കുകയായിരുന്നു. കാര്‍ഗില്‍ യുദ്ധകാലത്തെ അപേക്ഷിച്ച് കൂടുതല്‍ ശക്തമാണ് പാക് ആര്‍മി. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ പാകിസ്ഥാന്‍ അണിയറയില്‍ യുദ്ധത്തിനുള്ള കരുക്കള്‍ നീക്കുന്നതായാണ് സൂചന. അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിക്കെതിരായ മറുപടി എന്ന നിലയിലാണ് പാക് വ്യോമസേനാ യുദ്ധവിമാനം കഴിഞ്ഞ ദിവസം സിയാച്ചിനു സമീപത്തു കൂടെ പറക്കല്‍ നടത്തിയത്. ഇത് സിയാച്ചിന്‍ ലക്ഷ്യമിട്ടാണെന്ന ആരോപണം ശക്തമാണ്്. 35 വര്‍ഷമായി ഇന്ത്യ അഭിമാനത്തോടെ സ്വന്തമാക്കി വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. മുന്‍കൂട്ടി വിമാനം പറത്തി പ്രകോപനം സൃഷ്ടിച്ചതു…

Read More