കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് പുതിയ ഹൈവേ പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത ഹൈവ മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത വര്‍ഷത്തോടെ പുതിയ റോഡ് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് നിതിന്‍ ഗഡ്കരി അറിയിച്ചത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സര്‍വേയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ രാജ്യത്തിന്റെ വിവിധ കോണുകളെ ബന്ധിപ്പിക്കുന്ന പുതിയ ഹൈവേകളുടെയും എക്സ്പ്രസ് വേകളുടെയും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ ഹൈവേ സമീപകാലത്ത് നിര്‍മിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയതായിരിക്കും. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാത സ്വപ്നമായിരുന്നു. റോഹ്താംഗ് മുതല്‍ ലഡാക്ക് വരെ നാല് തുരങ്കങ്ങള്‍ നിര്‍മ്മിക്കും. ലേയില്‍ നിന്ന് കര്‍ഗിലിലെത്തി സോജില, ഇസഡ് മോര് തുരങ്കങ്ങളില്‍ ചേരും. പുതിയ പാത വന്നാല്‍ ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റര്‍ കുറയും. 2024ന്റെ തുടക്കത്തോടെ ഈ സ്വപ്നം…
Read MoreTag: highway
പാതിരാത്രിയില്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതി നേരെ പോയത് ഹൈവേയിലേക്ക്; യുവതിയെക്കണ്ട് വശപ്പിശക് തോന്നിയ പോലീസുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് പരസ്പര വിരുദ്ധമായ മറുപടി
പാതിരാത്രിയ്ക്ക് വീടുവിട്ടിറങ്ങി ഹൈവേയിലെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ(21) മണിക്കൂറുകള്‍ക്കകം വീട്ടുകാരെ ഏല്‍പ്പിച്ച് അയിരൂര്‍ പോലീസ് മാതൃകയായി. എഎസ്ഐ ജെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതിയെ വീട്ടുകാരുടെ പക്കല്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജയകുമാര്‍ ഹോംഗാര്‍ഡ് അനില്‍കുമാറിനൊപ്പം പട്രോളിങ്ങിനു ചാവര്‍കോട് എത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ സഞ്ചിയുമായി നടന്നു വന്ന യുവതിയെ ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. ചില സ്ഥല പേരുകളുടെ സൂചന പ്രകാരം ഒന്നര മണിക്കൂറോളം പൊലീസ് വാഹനം ചാവര്‍കോട് മുതല്‍ മൂന്നു കിലോമീറ്റര്‍ അകലെയുള്ള പാരിപ്പള്ളിയിലെ നീരോന്തി വരെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പരിസരവാസികളില്‍ നിന്നു ലഭിച്ച സൂചനപ്രകാരം അന്വേഷിച്ചാണ് വീട്ടുകാരെ കണ്ടെത്തിയത്. അന്നേ ദിവസം രാവിലെ മകളെ ആശുപത്രിയില്‍ ചികിത്സയ്ക്കു കൊണ്ടു പോയി മടങ്ങിയതായും രാത്രി ഇറങ്ങിപ്പോയത് അറിഞ്ഞില്ലെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.
Read Moreരാത്രിയായാല്‍ സുന്ദരിമാര്‍ ഹൈവേയുടെ സൈഡില്‍ നിന്ന് ലിഫ്റ്റ് ചോദിക്കും ! ഇവരെ കാറില്‍ കയറ്റി പണികിട്ടിയത് നിരവധി യുവാക്കള്‍ക്ക്; ഹണിട്രാപ്പിന്റെ വേര്‍ഷന്‍ 2.0 ഇങ്ങനെ…
സമീപകാലത്ത് പുരുഷന്മാരുടെ പേടിസ്വപ്നമായി മാറിയ ഹണിട്രാപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. പൂന-ബംഗളുരു ഹൈവേയിലാണ് ഹണിട്രാപ്പ് സംഘങ്ങള്‍ ഇപ്പോള്‍ വിലസുന്നത്. രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് ഹൈവേയിലൂടെ യാത്ര ചെയ്യുന്ന പുരുഷന്മാരെ ലക്ഷ്യം വച്ചാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും പൂനെ-ബംഗളൂര് ഹൈവേയിലെ കോലാപൂരാണ് ഹണിട്രാപ്പ് സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നത്. ഹൈവേയില്‍ നടന്ന മോഷണങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംഘത്തെ കുറിച്ച് സൂചനങ്ങള്‍ പോലീസിന് ലഭിച്ചത്. മോഷണ-പിടിച്ചുപറി പരാതികളില്‍ പത്തെണ്ണത്തിലെ സാമ്യതയാണ് ഹണിട്രാപ്പ് സംഘത്തില്‍ പോലീസിനെ എത്തിച്ചത്. തുടര്‍ന്ന് പരാതിക്കാരെ വിളിച്ചുവരുത്തി വിശദമായി മൊഴിയെടുത്തതോടെ പുറത്തെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പുരുഷന്മാരെയാണ് സംഘം ഉന്നംവയ്ക്കുന്നത്. ഹൈവേയുടെ വശത്ത് നില്ക്കുന്ന സ്ത്രീകള്‍ കാറിന് കൈകാണിച്ച് അടുത്ത സ്ഥലത്തേക്ക് ലിഫ്റ്റ് ആവശ്യപ്പെടും. കാറില്‍ കയറുന്ന യുവതികള്‍ സംഭാഷണത്തിലൂടെ യുവാക്കളുടെ മനസ്സിളക്കും. പിന്നീട് ഫോണ്‍ നമ്പര്‍ നല്‍കുകയും ഇറങ്ങേണ്ട സ്ഥലമാവുമ്പോള്‍…
Read More