കൊച്ചി: സംവിധായകൻ ഹേമന്ദ് ജി. നായരുടെ ഹിഗ്വിറ്റ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫിലിം ചേംബർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അണിയറ പ്രവർത്തകരുമായി ഫിലിം ചേംബർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഈ നീക്കം. പേരുമായി മുന്നോട്ട് പോകാൻ എൻ.എസ്. മാധവന്റെ എൻഒസി ആവശ്യമാണെന്നും വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണെന്ന് അറിയിക്കുകയായിരുന്നു. എൻ.എസ്. മാധവന് അനുകൂലമായി നിലപാടെടുത്തെന്ന പേരിൽ വിമർശനം നേരിടവെയാണ് ഫിലിം ചേംബർ ചർച്ചയ്ക്ക് തയാറായത്. പേര് മാറ്റില്ലെന്ന നിലപാടിൽ, നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഹിഗ്വിറ്റ എന്ന ജീവിച്ചിരിക്കുന്ന കൊളംബിയൻ ഗോളിയുടെ പേരാണ് സിനിമക്ക് എടുത്തിരിക്കുന്നതെന്നും, എൻ.എസ് മാധവൻ എഴുതിയ കഥയ്ക്കും മുന്പേ പ്രശസ്തനാണ് അദേഹമെന്നും സംവിധായകൻ ഹേമന്ത് ജി. നായർ പറഞ്ഞു. വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണ് എന്നാണ് അറിയിച്ചത്. എൻ.എസ്. മാധവന്റെ എൻഒസി വേണമെന്ന്…
Read MoreTag: higuita
‘ഹിഗ്വിറ്റ’ എയറിലാണ്..! ഒരു പേരിന്റെ പേരിൽ ഇത്രയ്ക്ക് പൊല്ലാപ്പുണ്ടാക്കണ്ട കാര്യമുണ്ടോ; ഹിഗ്വിറ്റ എന്ന പേര് വിവാദക്കളത്തിൽ ഉരുളുമ്പോൾ…
വി. ശ്രീകാന്ത് പക്ഷം പിടിക്കാതെ ഒന്നാലോചിച്ചാൽ ‘ഹിഗ്വിറ്റ’ പേര് വിവാദം ശരിക്കും അനാവശ്യമല്ലേ. സംവിധായകൻ ഹേമന്ത് ജി. നായർ തന്റെ ആദ്യ സിനിമയ്ക്ക് ഒരു ‘പഞ്ചിന്’ ആയി ഇട്ട ഹിഗ്വിറ്റ എന്ന പേര് ഇപ്പോൾ വിവാദക്കളത്തിൽ കിടന്ന് ഉരുളുകയാണ്. ലോകകപ്പ് ഫുട്ബോൾ നടക്കുന്ന ഈ വേളയിൽ കഥാകാരൻ എൻ.എസ്. മാധവനാണ് വിവാദത്തിന് തിരികൊളുത്തിയത്. താൻ ചെയ്തതിൽ തെറ്റില്ലെന്ന് ഏറ്റുപിടിച്ച് ഹേമന്തും പിന്നാലെയുണ്ട്. ഫിലിം ചേംബറാകട്ടെ സിനിമയ്ക്കിട്ട പേര് മാറ്റണമെന്നും ഇല്ലെങ്കിൽ കഥാകാരന്റെ അനുവാദത്തോടെ പേരിടണമെന്നും പറയുന്പോൾ ശരിക്കും കുഴഞ്ഞ് പോകുന്നത് സംവിധായകനല്ലേ. ഒരു പേരിന്റെ പേരിൽ ഇത്രയ്ക്ക് പൊല്ലാപ്പുണ്ടാക്കണ്ട കാര്യമുണ്ടോ. വിവാദത്തിനായി ഒരു വിവാദംഈ പോക്ക് പോയാൽ ഒരാളുടെ പേര് മറ്റൊരാൾ ഇടാൻ പാടില്ലായെന്നു പറഞ്ഞ് ഇനി ഒരാൾ വന്നാൽ ശരിക്കും പുലിവാലാകില്ലേ. കഥ എഴുതുന്പോൾ ഒരാൾ സ്വാതന്ത്ര്യത്തോടെ കൊളംബിയ ഗോൾ കീപ്പർ ഹിഗ്വിറ്റയുടെ പേര് തലവാചകമായി…
Read More