കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് അറസ്റ്റില്‍. അറസ്റ്റിലായ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ സ്വദേശിയും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനുമായ മുല്ലഴിപ്പാറ ഹൗസില്‍ അഭിമന്യു (23) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പര്‍ദ ധരിച്ചാണ് ഇയാള്‍ മാളിലെത്തിയത്. തുടര്‍ന്ന് സ്ത്രീകളുടെ ശുചിമുറിയില്‍ കടന്നുകയറി മൊബൈല്‍ ഫോണ്‍ കാമറ ഓണ്‍ ചെയ്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. ശുചിമുറിയിലെത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി കണ്ടെത്തി. ഇവിടെ പര്‍ദയിട്ട് സംശയാസ്പദരീതിയില്‍ ചുറ്റിത്തിരിയുന്നത് കണ്ട ഇയാളെ സുരക്ഷാജീവനക്കാര്പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പുരുഷനാണെന്ന് മനസ്സിലായത്. തുടര്‍ന്ന് കളമശ്ശേരി പോലീസില്‍ വിവരമറിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഒളികാമറ വെച്ച വിവരം ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ഫോണ്‍ കണ്ടെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Read MoreTag: hijab
ഹിജാബ് ധരിച്ച് ലോകകപ്പില്‍ ഇറങ്ങി നൗഹൈല ബെന്‍സിന പന്തു തട്ടിയത് ചരിത്രത്തിലേക്ക്
ഹിജാബ് അണിഞ്ഞുകൊണ്ട് മൊറാക്കോ വനിതാ താരം നൗഹൈല ബെന്‍സിന കളത്തിലിറങ്ങിയപ്പോള്‍ വനിതാ ലോകകപ്പ് ഫുട്ബോളില്‍ പിറന്നത് പുതുചരിതം. ലോകകപ്പ് പോരാട്ടത്തില്‍ ഹിജാബ് ധരിച്ച് പന്ത് തട്ടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. ഇത്തരത്തിലുള്ള മത ചിഹ്നങ്ങള്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഉപയോഗിക്കുന്നതിനു നേരത്തെ ഫിഫ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ നിയമം മാറ്റി. ഇതോടെ ഹിജാബ് ധരിച്ച് വനിതാ താരങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങാനും തുടങ്ങി. എന്നാല്‍ ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ ആദ്യമായാണ് ഒരു താരം ഹിജാബ് ധരിച്ചിറങ്ങുന്നത്. ദക്ഷിണ കൊറിയക്കെതിരായ പോരാട്ടത്തില്‍ പ്രതിരോധ താരമായ ബെന്‍സിന ഹിജാബ് ധരിച്ചാണ് കളിച്ചത്. മത്സരത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു അവര്‍ കൊറിയയെ അട്ടിമറിച്ച് വനിതാ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ചരിത്രമെഴുതുകയും ചെയ്തു. ഇതാദ്യമായാണ് മൊറോക്കോ വനിതാ ടീം ലോകകപ്പ് കളിക്കുന്നത്. വനിതാ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ രണ്ടാം…
Read Moreഓപ്പറേഷന് തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം ! മുന്‍ഗണന രോഗിയ്ക്ക് ! ഹിജാബ് ആവശ്യത്തെ എതിര്‍ത്ത് ഐഎംഎ
ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിന് കത്തെഴുതിയ സംഭവത്തില്‍ നിലപാടുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐഎംഎ) ഓപ്പറേഷന് തിയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമെന്നും മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്ക്കെന്നും ഐഎംഎ നിലപാട് വ്യക്തമാക്കി. ഓപ്പറേഷന് തിയറ്ററില്‍ രോഗിക്ക് അണുബാധ ഏല്‍ക്കാതിരിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു പ്രതികരിച്ചു. ഓപ്പറേഷന് തിയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ കത്ത് ചര്‍ച്ചയായിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥിനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നല്‍കിയത്. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ഥിനികളുടെ ഒപ്പുകളോട് കൂടിയതായിരുന്നു കത്ത്. ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ്…
Read Moreഓപ്പറേഷന് തീയറ്ററില്‍ ഹിജാബ് അനുവദിക്കണം ! തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കത്തെഴുതി വിദ്യാര്‍ഥിനികള്‍
ഓപ്പറേഷന് തീയറ്ററിനുള്ളില്‍ ഹിജാബും(തലമറക്കുന്ന ശിരോവസ്ത്രം) നീളന്‍ കൈയുള്ള ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസിന് കത്തു നല്കി വിദ്യാര്‍ഥിനികള്‍. 2020ലെ എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ത്ഥിയാണ് കത്ത് നല്‍കിയതെങ്കിലും കത്തില്‍ 2018,2021,2022 ബാച്ചിലെ ആറ് വിദ്യാര്‍ത്ഥിനികളുടെ ഒപ്പുണ്ട്. ഇത്തരത്തിലൊരു കത്ത് ലഭിച്ചിട്ടുണ്ടെന്നും കത്ത് ചര്‍ച്ച ചെയ്യമെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ 26 നാണ് വിദ്യാര്‍ത്ഥിനികളുടെ കത്ത് പ്രിന്‍സിപ്പലിന് ലഭിച്ചത്. ഓപ്പറേഷന് തീയറ്ററിനുള്ളില്തലമറക്കാന് തങ്ങളെ അനുവദിക്കുന്നില്ലന്നും മത വിശ്വാസമനുസരിച്ച് മുസ്ളീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളും തലമറക്കുന്ന ഹിജാബ് നിര്‍ബന്ധമാണെന്നും ഇവര്‍ കത്തില്‍ പറയുന്നു. മത വിശ്വാസമനുസരിച്ച് ഓപ്പറേഷന് തീയറ്ററില്‍ കയ്യും തലയും മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് കത്തില്‍ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കുമ്പോള്‍ ഓപ്പറേഷന് തീയറ്ററില്‍ ചെയ്യേണ്ടകാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും കൈകള്‍ ഇടക്കിടെ കഴുകണം. രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ കൈകള്‍…
Read Moreമതംമാറാന്‍ ഷീസാന് സമ്മര്‍ദ്ദം ചെലുത്തി ! ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മരണം കൊലപാതകമാവാമെന്നും തുനിഷയുടെ അമ്മ…
സീരിയല്‍ നടി തുനിഷ ശര്‍മയുടെ മരണം കൊലപാതകമാവാമെന്ന് അമ്മ വനിത ശര്‍മ. മുന്‍ കാമുകനും നടുമായ ഷീസാന് ഖാന് മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും വനിത വെളിപ്പെടുത്തി. മൃതദേഹം താഴെയിറക്കുമ്പോള്‍ ഷീസാന് അവിടെയുണ്ടായിരുന്നുവെന്നും വനിത പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യുന്നതിനു ഒരു ദിവസം മുന്‍പ് താന്‍ ഷൂട്ടിങ് സെറ്റില്‍ വന്നിരുന്നുവെന്നും ഷീസാന്റെ രഹസ്യകാമുകിയെക്കുറിച്ചുള്ള വിവരം അയാളോട് ചോദിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി. ”ഷീസാനെ ശിക്ഷിക്കുന്നതുവരെ ഞാന്‍ പോരാടും. ഒരിക്കല്‍ തുനിഷ അവന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അവന് ചതിക്കുന്നത് അവള്‍ക്ക് മനസ്സിലായി. ഷീസാനോട് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍, അവന് അവളെ അടിച്ചു. എന്റെ മകള്‍ക്ക് അസുഖമൊന്നും ഇല്ലായിരുന്നു. ഷീസാനെ ഞാന്‍ വെറുതെ വിടില്ല. എന്റെ മകള്‍ പോയതോടെ ഞാന്‍ തനിച്ചായി, ഹിജാബ് ധരിക്കാന്‍ ഷീസാന് അവളെ നിര്‍ബന്ധിച്ചിരുന്നു. ഇത് ഒരു കൊലപാതകമാകാം. ” വനിത ശര്‍മ പറയുന്നു. ഡിസംബര്‍ 24ന്, തുനിഷ…
Read Moreഇറാനെ മരണത്തിലൂടെ ചുട്ടെരിച്ച് ‘മഹ്സ അമീനി’ ! തെരുവുകളില്‍ പ്രതിഷേധം കത്തിപ്പടരുന്നു; നിരവധി മരണം; വീഡിയോ കാണാം…
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപോലീസിന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്ഇറാന് കത്തുന്നു. പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ എട്ടു പേര് കൊല്ലപ്പെട്ടതായി ഇറാന് അധികൃതര്‍ അറിയിച്ചു. നഗരങ്ങളില്‍ ആയിരക്കണക്കിന് പേര് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഓഫീസറും ഉണ്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്ക് പടിഞ്ഞാറാന്‍ ഭാഗത്തുനിന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ ഇതിനോടകം 50ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധമാണ് കൂടുതലും നടക്കുന്നത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. https://twitter.com/NewAnon0ps/status/1572709409054146562 2019ല്‍ ഇന്ധനവില വര്‍ധനവിന് എതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം ഇറാനില്‍ നടക്കുന്ന വലിയ പ്രതിഷേധമാണിത്. 1,500ഓളം പേര് 2019ലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Read Moreസ്ത്രീകള്‍ തലമറച്ചില്ലെങ്കില് ‘നോ മെട്രോ യാത്ര’ ! ഇറാനിലെ പുതിയ നിയമം ഇങ്ങനെ…
കടുത്ത മതനിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇറാന്. ഇപ്പോഴിതാ ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദില്‍ തല മറയ്ക്കാത്ത സ്ത്രീകള്‍ക്കു മെട്രോയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 1979ലെ ഇസ്ലാമിക് റവല്യൂഷന് മുതല്‍, ഇറാനിയന്‍ നിയമപ്രകാരം, എല്ലാ സ്ത്രീകളും തലയും കഴുത്തും തലമുടിയും മറയ്ക്കുന്ന രീതിയിലുള്ള ഹിജാബ് ധരിച്ചിരിക്കണം. മതമേതായാലും ദേശീയതയേതായാലും ഇത് ബാധകമാണ്. എന്നാല്‍ ടെഹ്റാനിലും മറ്റു പ്രധാന നഗരങ്ങളിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി പലരും മുടി പുറത്തു കാണുന്ന രീതിയില്‍ ഹിജാബ് ധരിക്കാറുണ്ട്. ഇപ്പോള്‍ മഷാദിന്റെ ഡെപ്യുട്ടി പ്രോസിക്യൂട്ടര്‍ സിറ്റി ഗവര്‍ണര്‍ക്കയച്ച കത്തുപ്രകാരം, ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്കു മെട്രോ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അധികാരപ്പെട്ടവര്‍ ഈ നിയമം നടപ്പാക്കിയില്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരും. ഷിയാ വിഭാഗക്കാരുടെ ആദരണീയ വ്യക്തികളിലൊരാളായ ഇമാം റെസയുടെ ആരാധനാലയം സ്ഥിതി ചെയ്യുന്നത് മഷാദിലാണ്. 30 ലക്ഷത്തോളമാളുകള് ഈ നഗരത്തില്‍ ജീവിക്കുന്നുണ്ട്. ”നിയമപ്രകാരമുള്ള കത്താണ് മഷാദിന്റെ ഡെപ്യുട്ടി പ്രോസിക്യൂട്ടറുടേത്”,കത്തിന്റെ ആധികാരികത…
Read More