ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്ന പേരിൽ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമനി എന്ന യുവതി മരിച്ചതിനു പിന്നാലെയുണ്ടായ രാജ്യവ്യാപക പ്രതിഷേധം മൂലം താത്കാലികമായി നിർത്തിവച്ച ഹിജാബ് ധരിപ്പിക്കൽ നടപടി വീണ്ടും പുറത്തെടുത്ത് ഇറാൻ. പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കാതെയും “പ്രകോപനപരമായ’ വസ്ത്രങ്ങൾ ധരിച്ചും നടക്കുന്ന സ്ത്രീകളെ പിടികൂടുന്ന നടപടി തുടരുമെന്ന് ഇറാൻ നിയമ വകുപ്പിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. ഇതിനിടെ, സദാചാരം നടപ്പിലാക്കൽ കൂടുതൽ കരുത്തോടെ തുടരുന്ന പോലീസിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പൊതുസ്ഥലത്തു യുവതികളെ തടഞ്ഞുനിർത്തി ഹിജാബ് ധരിക്കാൻ പറയുന്നതും ഇറുകിയ വസ്ത്രങ്ങൾ മാറ്റിയില്ലെങ്കിൽ വാഹനത്തിലേക്കു കയറി കസ്റ്റഡി വരിക്കാൻ പോലീസ് പറയുന്നതും വീഡിയോകളിൽ വ്യക്തമാണ്.
Read More