ന്യൂഡല്‍ഹി: പൈലറ്റിന് സംഭവിച്ച കൈയ്യബദ്ധം ഡല്‍ഹി വിമാനത്താവളത്തില്‍ സൃഷ്ടിച്ചത് കടുത്ത പരിഭ്രാന്തി. വിമാനം റാഞ്ചുന്ന സംഭവമുണ്ടായാല്‍ പൈലറ്റുമാര്‍ ഇക്കാര്യം അറിയിക്കുന്നതിന് ഉപയോഗിക്കുന്ന ‘ഹൈജാക്കിങ് ബട്ടണ്‍’ അബദ്ധത്തില്‍ പൈലറ്റ് അമര്‍ത്തിയതാണ് പരിഭ്രാന്തിക്ക് കാരണമായത്. തുടര്‍ന്ന് എന്‍.എസ്.ജി അടക്കമുള്ള സുരക്ഷാ സേനകള്‍ സ്ഥലത്തെത്തിയിതിന് ശേഷമാണ് പൈലറ്റിന് അബദ്ധം പറ്റിയാണെന്ന് തിരിച്ചറിഞ്ഞത്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് 124 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായി പുറപ്പെടാന്‍ ഒരുങ്ങിയ എരിയാന എഫ്ഗാന്‍ എയര്‍ലൈന്‍സ് വിമാനം സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വൈകി. ശനിയാഴ്ച വൈകുന്നേരം 3.30ഓടെയാണ് എഫ്.ജി 312 വിമാനം കാണ്ഡഹാറിലേക്ക് പറക്കാനൊരുങ്ങിയത്. എന്നാല്‍ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഹൈജാക്കിങ് അലാം ലഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഉടന്‍തന്നെ വിമാനത്തെ ഐസോലേഷന്‍ ബേയിലേക്ക് മാറ്റി. പിന്നാലെ ദേശീയ സുരക്ഷ സേനയും ഭീകര വിരുദ്ധസേനയും ഉള്‍പ്പെടെയുള്ള സുരക്ഷ സേന സ്ഥലത്തെത്തി. ഇതോടെ വിമാനത്താവളത്തില്‍ ആകെ…
Read More