ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുളു ജില്ലയിലെ ആനി ടൗണിലാണ് സംഭവം. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് അനുഭവപ്പെടുന്നത്. കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജൂണ്‍ 24 മുതല്‍ ആരംഭിച്ച കനത്തമഴയില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം 220 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 11,637 വീടുകളാണ് തകര്‍ന്നത്. മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 113 മണ്ണിടിച്ചിലുകളാണ് സംഭവിച്ചത്. കനത്തമഴയില്‍ റോഡുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വാഹനഗതാഗതം ദിവസങ്ങളോളം തടസ്സപ്പെടുക പതിവാണ്.
Read MoreTag: himachal pradesh
ഹിമാചലില്‍ വീണ്ടും മേഘവിസ്ഫോടനം ! വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോയി; വീഡിയോ…
ഹിമാചലില്‍ വീണ്ടും മേഘവിസ്ഫോടനം. സോളാന്‍ ജില്ലയിലെ സുബതുവിലാണ് വന്‍ മേഘവിസ്ഫോടനം ഉണ്ടായത്. കനത്തമഴയെത്തുടര്‍ന്ന് നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോയി. മണ്ണിടിച്ചിലിലും മരം വീഴ്ചയിലും ദേശീയപാത 21ല്‍ ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് നിരവധി റോഡുകളും തകര്‍ന്നു. ബലദ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദി പാലം തകര്‍ന്ന് നദിയില്‍ വീണു. ഇതേത്തുടര്‍ന്ന് ഹരിയാന,ചണ്ഡിഗഡ് മേഖലയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. ഹിമാചലിലും ഉത്തരാഖണ്ഡിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ കണക്കിലെടുത്ത് രണ്ട് സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഹിമാചലില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Read Moreമിന്നല്‍ പ്രളയത്തിലകപ്പെട്ട് ബസ് ! രക്ഷപ്പെടാന്‍ ജനല്‍വഴി മുകളിലേക്ക് കയറി യാത്രക്കാര്‍; വീഡിയോ വൈറല്‍…
ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ ബസില്‍ നിന്നും യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറലാകുന്നു. ജനല്‍ചില്ല് വഴി ബസിന്റെ മുകളിലേക്ക് കയറി യാത്രക്കാര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രാംഗണ്ഡിലെ ഷിംല ബൈപ്പാസിലാണ് സംഭവം. മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കുടുങ്ങുകയായിരുന്നു. ബൈപ്പാസിലേക്ക് കുത്തിയൊലിച്ച് വെള്ളം ഒഴുകി എത്തിയതോടെ, മുന്നോട്ടുപോകാന്‍ കഴിയാതെ ബസ് കുടുങ്ങുകയായിരുന്നു. ജലനിരപ്പ് ഉയര്‍ന്ന് ബസ് നിയന്ത്രണം വിട്ട് മറിയുമെന്ന ഘട്ടത്തില്‍ യാത്രക്കാര്‍ ചില്ലുവഴി മുകളിലേക്ക് കയറി രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടുകാര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ബസിന്റെ മുകളില്‍ കയറിയവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണ്ട് ചിലര്‍ രക്ഷപ്പെടാന്‍ ബസിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Read Moreമുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഓടയില്‍ തള്ളി ! യുവാവിന്റെ വീടിന് തീയിട്ടു; ഹിമാചലില്‍ വന്‍സംഘര്‍ഷം
മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിനെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം പുകയുന്നു. മനോഹര്‍ ലാല്‍(21) എന്ന ദളിത് യുവാവാണ് കൊല്ലപ്പെട്ടത്. ജൂണ്‍ ആറിന് കാണാതായ ലാലിന്റെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷമാണ് അഴുക്കുചാലില്‍ കണ്ടെത്തി. പല കഷണങ്ങളാക്കി ചാക്കില്‍ കെട്ടിയ നിലയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെടുക്കുമ്പോള്‍ മൃതദേഹം അഴുകിയിരുന്നു. കാമുകിയുടെ വീട്ടുകാര്‍ ലാലിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളടക്കം പത്ത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും ലാലിന്റെ കാമുകിയുടെ കുടുംബത്തില്‍ പെട്ടവരാണ്. ജമ്മു കശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ചമ്പ ജില്ലാ ആസ്ഥാനത്ത് നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള സലൂനി സബ് ഡിവിഷനിലെ ഭണ്ഡല്‍ പഞ്ചായത്തിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. മുസ്ലീം കുടുംബത്തെ പോലീസ് സംരക്ഷിക്കുകയാണെന്നും കേസ് ഗൗരവമായി എടുക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ തെരുവിലിറങ്ങിയതോടെയാണ് സംഘര്‍ഷം. നാട്ടുകാര്‍ വലിയ…
Read Moreസിപിഎമ്മിന്റെ ഒരേയൊരു കനല്‍ത്തരിയും അണഞ്ഞു ! സിറ്റിംഗ് എംഎല്‍എ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു…
ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏകദേശം പൂര്‍ത്തിയായപ്പോള്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്കി കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. എക്സിറ്റ്പോളുകള് ബിജെപിയ്ക്കാണ് മുന്‍തൂക്കം പ്രഖ്യാപിച്ചതെങ്കിലും ഫലം വന്നപ്പോള്‍ അതെല്ലാം അപ്രസക്തമാവുകായിരുന്നു. 39 സീറ്റുമായി കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 26 സീറ്റുകള്‍ മാത്രമാണ് ഭരണകക്ഷിയായ ബിജെപിയ്ക്ക് നേടാനായത്. എന്നാല്‍ ഇതിനിടെ കനത്ത പ്രഹരമേറ്റത് സിപിഎമ്മിനാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഏകസീറ്റും ഇത്തവണ സിപിഎമ്മിന് നഷ്ടമായിരിക്കുകയാണ്. ഹിമാചലിലെ ഷിംല ജില്ലയില്‍ തിയോഗ് മണ്ഡലമാണ് സിപിഎമ്മിന് നഷ്ടമായിരിക്കുന്നത്. തിയോഗിലെ സിറ്റിംഗ് സീറ്റില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗയെ കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിംഗാണ് തോല്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജയ് ശ്യാം, എഎപി സ്ഥാനാര്‍ത്ഥി അട്ടര്‍ സിംഗ് ചന്ദേല്‍, സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ഇന്ദു വര്‍മ എന്നിവരായിരുന്നു മറ്റ് എതിരാളികള്‍. അജയ് ശ്യാമിനും ഇന്ദുവര്‍മ്മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് രാകേഷ് സിംഗ. ആകെ ലഭിച്ചത്…
Read Moreഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍ ! മലയിടിഞ്ഞ് റോഡിലേക്ക് പതിക്കുന്ന വീഡിയോ…
ഹിമാചല്‍ പ്രദേശില്‍ വീണ്ടും വന്‍ മണ്ണിടിച്ചില്‍. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ഷിംലയിലെ രാംപൂരിന് സമീപമാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്. ആര്‍ക്കും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദേശീയ പാത അഞ്ചിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മണ്‍സൂണ്‍ സീസണില്‍ ഹിമാചലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. ഇതാണ് മണ്ണിടിച്ചിലിന് കാരണമായത്. സംസ്ഥാനത്ത് ഓഗസ്റ്റ് 28ന് ചണ്ഡീഗഡ്-മണാലി ഹൈവേയിലും മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു.
Read More