ഷിംല: രാജ്യത്തെ മറ്റു ഗ്രാമങ്ങളില്‍ നിന്ന് തികച്ചും വേറിട്ടതാണ് ഹിമാലയന്‍ ഗ്രാമങ്ങള്‍. കാലാവസ്ഥയിലും ആളുകളുടെ ജീവിതരീതിയിലുമെല്ലാം ഈ ഗ്രാമങ്ങള്‍ വ്യത്യസ്ഥത പുലര്‍ത്തുന്നു. എല്ലാ വര്‍ഷവും ശിശിരകാലത്ത് 42 ദിവസം നിശ്ശബ്ദതയില്‍ ജീവിക്കുന്ന കുറേ ഗ്രാമങ്ങളുണ്ട് ഹിമാചല്‍ പ്രദേശില്‍. ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രാമങ്ങള്‍ എല്ലാ വര്‍ഷവും മകരസംക്രാന്തി ദിവസം നിശ്ശബ്ദതയിലേക്ക് കൂപ്പുകുത്തുന്ന പതിവുണ്ട്. പിന്നീട് ശബ്ദമുഖരിതമാകുന്നത് മാഘമാസത്തിന്റെ അവസാനിക്കുമ്പോള്‍ മാത്രമാണ്. 42 ദിവസം നിശ്ശബ്ദത പാലിക്കുക എന്ന ആചാരത്തിനു പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. അതേക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ: ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്ക് മടങ്ങിയ ദൈവങ്ങള്‍ ധ്യാനനിമഗ്നരായിരിക്കുന്ന സമയമാണിത്. ഭൂമിയില്‍നിന്നുള്ള ശബ്ദം അവരുടെ ധ്യാനത്തിന് ഭംഗം വരുത്തും. അങ്ങനെ സംഭവിച്ചാല്‍ ദൈവങ്ങള്‍ക്ക് കോപം വരും. അത് പ്രദേശത്തു താമസിക്കുന്ന ജനങ്ങള്‍ക്കും അവരുടെ മൃഗസമ്പത്തിനും വിളകള്‍ക്കും ദൗര്‍ഭാഗ്യത്തിന് കാരണമാവുകയും ചെയ്യും. ഈ…
Read More