രാജ്യത്തെ മുസ്ലിങ്ങളില്‍ ഭൂരിഭാഗം പേരും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന പ്രസ്താവനയുമായി ഡി.പി.എ.പി. (Democratic Progressive Azad Party) ചെയര്മാന് ഗുലാം നബി ആസാദ്. ഇതിനുള്ള ഉദാഹരണം കശ്മീരില്‍ കാണാന്‍ സാധിക്കുമെന്നും അവിടെ പണ്ഡിറ്റുമാരില്‍നിന്ന് മതം മാറിയവരാണ് ഭൂരിഭാഗം മുസ്ലിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഡ ജില്ലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ആസാദ് ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഗുലാം നബിയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ ഏറെ പഴക്കമുള്ള മതമാണ് ഹിന്ദുമതം. ഇസ്ലാം 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം ഉണ്ടായതാണ്. പത്തോ ഇരുപതോ ആള്ക്കാര് മാത്രമാണ് പുറത്തുനിന്ന് വന്നവര്‍. എന്നാല്‍ മറ്റുള്ള എല്ലാ മുസ്ലിങ്ങളും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്തവരുമാണ്. ഇതിനുള്ള ഉദാഹരണാണ് കശ്മീരില്‍ കാണാന്‍ സാധിക്കുന്നത്. 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരായിരുന്നു കശ്മീരിലെ മുസ്ലിങ്ങള്‍ ? എല്ലാവരും കശ്മീരി പണ്ഡിറ്റുമാരായിരുന്നു. അവര്‍ ഇസ്ലാമിലേക്ക് മതം…
Read MoreTag: hindu
പ്രതിവര്‍ഷം മതംമാറ്റുന്നത് 1000 പെണ്‍കുട്ടികളെ ! നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം…
രാജ്യത്തെ ഹിന്ദു പെണ്‍കുട്ടികളെയും സ്ത്രീകളെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്നതിനെതിരേ കറാച്ചിയില്‍ പ്രതിഷേധമാര്‍ച്ച്. ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ നിരവധി അംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പാക്കിസ്ഥാന് ദാരാവര്‍ ഇത്തിഹാദ് (പിഡിഐ) എന്ന ഹിന്ദു സംഘടനയാണ് കറാച്ചി പ്രസ് ക്ലബ്ബിന് പുറത്തും സിന്ധ് അസംബ്ലി മന്ദിരത്തിന്റെ കവാടത്തിലും പ്രതിഷേധിച്ചത്. ”സിന്ധിലെ ഹിന്ദുക്കള്‍ നേരിടുന്ന ഈ വലിയ പ്രശ്നം ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, പ്രത്യേകിച്ച് നമ്മുടെ 12 ഉം 13 ഉം വയസുള്ള പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും തുടര്‍ന്ന് പ്രായമായ മുസ്ലീം പുരുഷന്മാരെകൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. ”പിഡിഐയിലെ ഒരു അംഗം പറഞ്ഞു. വ്യാഴാഴ്ച നടന്ന പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടുവെന്നും പലരും ഈ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ വലിമാറ്റം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. ഹിന്ദു…
Read Moreവധുവിന് 18 തികഞ്ഞില്ലെങ്കിലും വിവാഹം അസാധുവല്ലെന്ന് ഹൈക്കോടതി…
ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹസമയത്ത് വധുവിന് 18 വയസ്സു പൂര്‍ത്തിയായില്ലെന്ന പേരില്‍ വിവാഹം അസാധുവായി കണക്കാക്കാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. കുടുംബ കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി എന്നിവരുടെ ബെഞ്ചിന്റെ വിധി. ഹിന്ദു വിവാഹ നിയമത്തിലെ പതിനൊന്നാം വകുപ്പു ചൂണ്ടിക്കാട്ടിയാണ്, വിവാഹം അസാധുവാണെന്നു കുടുംബ കോടതി വിധിച്ചത്. എന്നാല്‍ വധുവിന്റെ പ്രായം ഈ വകുപ്പു പ്രകാരമുള്ള അസാധുവായ വിവാഹങ്ങളുടെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹ സമയത്ത് വധുവിന് പതിനെട്ടു വയസ്സു പൂര്‍ത്തിയായിരിക്കണമെന്ന് ഹിന്ദു വിവാഹ നിയമം അഞ്ചാം വകുപ്പിലെ മൂന്നാം ഖണ്ഡികയില്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ പതിനൊന്നാം വകുപ്പില്‍ അസാധു വിവാഹങ്ങളുടെ പരിധിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. കുടുംബ കോടതി ഇതു വിലയിരുത്തിയതില്‍ പിഴവു പറ്റിയതായും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കുടംബ കോടതി വിധിക്കെതിരെ ചെന്ന പട്ന താലൂക്കിലെ ഷീല നല്കിയ…
Read Moreതൊടുപുഴയിലെ ഹോട്ടലുടമയ്ക്കെതിരേ വ്യാജപരാതിയുമായി എസ്ഡിപിഐ ! മുസ്ലിം കച്ചവടക്കാരുടെ വിവരം ശേഖരിക്കാന്‍ കടകള്‍ കയറിയെന്ന് ആരോപണം…
തൊടുപുഴയിലെ ഹോട്ടലുടമയ്ക്കെതിരേ എസ്ഡിപിഐയുടെ വ്യാജപരാതി. മുസ്ലിം വ്യാപാരികളുടെ വിവരം ശേഖരിക്കുന്നതിനായി എറണാകുളം കാഞ്ഞിരമറ്റത്തെ കടകള്‍ കയറിയെന്നാണ് ആരോപണം. തൊടുപുഴ ഭീമ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലുടമയായ പി. ആര് പ്രസാദിനെതിരേയാണ് പരാതി. അന്വേഷണത്തിനായി പോലീസ് നിരന്തരം എത്തിത്തുടങ്ങിയതോടെയാണ് പ്രസാദ് കാര്യം അറിഞ്ഞത്. കടയുടെ നവീകരണത്തിനായി പുനര്‍വില്‍പ്പന നടത്തുന്ന ഗ്ലാസുകള്‍ വാങ്ങുന്നതിനായി പ്രസാദ് എറണാകുളം ആമ്പല്ലൂരിനു സമീപമുള്ള കാഞ്ഞിരമറ്റത്ത് പോയിരുന്നു. ഡിസംബര്‍ 29ന് സുഹൃത്തുക്കളുമൊപ്പം ഉച്ചയോടെ പ്രദേശത്ത് ചെന്ന പ്രസാദ് അവിടെ ആദ്യം കണ്ട കടയില്‍ കയറുകയായിരുന്നു. പിന്നീട് ആ കടയുടമയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അനുയോജ്യമായ ഗ്ലാസ് തിരഞ്ഞ് പ്രസാദ് സമീപത്തുള്ള കടകളിലും കയറി. തുടര്‍ന്ന് സമീപത്തുള്ള എട്ടു പത്തു കടകളില്‍ കയറിയ ശേഷം ഒരു കടയില്‍ നിന്ന് ഗ്ലാസ് വാങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. കടയുടെ തന്നെ വാഹനത്തില്‍ ഗ്ലാസ് പിറ്റേദിവസം വീട്ടിലെത്തിക്കാമെന്ന് കടക്കാര് പറഞ്ഞെങ്കിലും അത്യാവശ്യമായതിനാല്‍ പ്രസാദ് മറ്റൊരു വാഹനത്തില്‍…
Read Moreമഹേഷ് മലാനി പാകിസ്ഥാന് പാര്‍ലമെന്റില്‍ രചിച്ചത് പുതുചരിതം ! മലാനിയുടെ വിജയം അമുസ്ലിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിയമം പാസാക്കിയതിന്റെ പതിനാറാം വര്‍ഷത്തില്‍…
പാകിസ്ഥാന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു എന്ന ബഹുമതി ഇനി മഹേഷ് മലാനിയ്ക്ക് സ്വന്തം. പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) യുടെ സ്ഥാനാര്‍ത്ഥിയായിരുന്ന മലാനി തെക്കന്‍ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ മണ്ഡലത്തില്‍ നിന്നാണ് മല്‍സരിച്ചു ജയിച്ചത്. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്കുന്ന നിയമഭേദഗതി വന്നു 16 വര്‍ഷത്തിനുശേഷമാണ് മലാനിയുടെ വിജയം എന്നത് ശ്രദ്ധേയമാണ്. മലാനിക്കു പുറമെ പതിനാലു സ്ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലമാണ് താര്‍പാര്‍ക്കര്‍. 106630 വോട്ടുകളോടെയാണ് മലാനി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2013ല്‍ സിന്ധ് അംസംബ്ലിയിലേക്കും മലാനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്കു പാകിസ്താനില്‍ സംവരണ സീറ്റുകളുണ്ടെങ്കിലും രണ്ട് അവസരങ്ങളിലും പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാണു മലാനി കരുത്തു തെളിയിച്ചത്. 2002ല്‍ അന്നത്തെ പ്രസിഡന്റ് പര്‍വേസ് മുഷറഫാണു മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കും പൊതുതിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ ഭരണഘടനാഭേദഗതിയിലൂടെ നിയമമുണ്ടാക്കിയത്. 2003-08 കാലത്ത് മലാനി നാമനിര്‍ദേശിത സംവരണസീറ്റില്‍ പാര്‍ലമെന്റ് അംഗമായിരുന്നു.
Read More