മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ! ഈ ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി പറഞ്ഞതിങ്ങനെ…

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മതമൗലിക വാദികള്‍ നല്‍കിയ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിഗ്രഹാരാധന ഞങ്ങള്‍ക്ക് പാപമാണ്.അതു ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല.ഇത് ഞങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശമാണ്.ഇവിടെ ഹിന്ദുക്കളുടെ ആഘോഷങ്ങളും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള ഘോഷയാത്രയും നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഹിന്ദുക്കള്‍ക്കെതിരെ കാണിക്കുന്ന അസഹിഷ്ണുതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.തങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന പ്രദേശത്ത് ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ നിരോധിക്കണം എന്നായിരുന്നു ഒരു വിഭാഗം മുസ്ലിം മതമൗലികവാദികളുടെ ആവശ്യം. എന്നാല്‍ ഇന്ത്യ മതേതരരാജ്യമാണെന്നും സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഭരണകര്‍ത്താക്കള്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോയന്നും കോടതി ഹര്‍ജിക്കാരോടു ചോദിച്ചു. പെരമ്പലൂര്‍ ജില്ലയിലെ വി.കലത്തൂര്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരിക്കുന്ന സ്ഥലമാണ്. ഘോഷയാത്രയ്ക്കും ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ക്കും മുസ്ലിം സമൂഹം വലിയ തോതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടായിരുന്നു. വാര്‍ത്താ…

Read More