പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സിന്‍ജാരോ നഗരത്തില്‍ ഹിന്ദു വനിതയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തലവെട്ടിയെടുത്ത് കൊലപ്പെടുത്തി. സ്തനങ്ങളും ഛേദിച്ചതായി വിവരമുണ്ട്. സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. ദിയ ഭീല്‍ (40) എന്ന വനിതയെ ആണ് ക്രൂരമായി കൊലപ്പെടുത്തിയെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) സെനറ്റര്‍ കൃഷ്ണ കുമാരി പറഞ്ഞു. മൃതദേഹം ഗോതമ്പുപാടത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭീല്‍ ഗോത്ര വിഭാഗത്തില്‍ പെടുന്ന ദിയ വിധവയും അഞ്ചുകുട്ടികളുടെ മാതാവുമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാന് നിറവേറ്റണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
Read More